പത്താം ക്ലാസ്സുകാർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 7,000 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഓഫീസുകളിൽ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് 'സി' നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ തസ്തികയിലേക്ക് നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എസ്.എസ്.എൽ.സി എം.ടി.എസ് പരീക്ഷ നടത്തുന്നു. പത്താം പാസ് ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിൽ സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണ് എസ്എസ്എൽസി എംടിഎസ്. 

എഴുത്തു പരീക്ഷ ജൂലൈയിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിജ്ഞാപനം പുറപ്പെടുവിക്കുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫുകളെ (എം.ടി.എസ്) നിയമിക്കാനാണ് അപേക്ഷ ക്ഷണിക്കുന്നത്. 18 മുതൽ 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, 

ജനുവരി 29 ന് പുറപ്പെടുവിക്കാനിരുന്ന വിജ്ഞാപനമായിരുന്നു. വിവിധകാരണങ്ങളാൽ നീണ്ടു പോയി,കഴിഞ്ഞ വർഷം 7,099 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. ഈവർഷവും സമാനമായ തരത്തിൽ ഒഴിവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

.ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പായ ‘സി’ നോൺ-ഗസറ്റഡ്, വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഇന്ത്യാ ഗവൺമെന്റിന്റെ ഓഫീസുകൾ, വിവിധ സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ  നിയമിക്കുന്നതിനായി എസ്‌എസ്‌സി എംടിഎസ് പരീക്ഷ നടത്തുന്നു.

തെരഞ്ഞെടുപ്പ് രീതി 

  • എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
  • ജൂലൈ 1മുതൽ ജൂലൈ20 വരെയായിരിക്കും ഓൺലൈൻ പരീക്ഷ.
  • രണ്ട് പേപ്പറുകളുണ്ടാകും. പേപ്പർ 1 ൽ100 ചോദ്യങ്ങളുണ്ടാകും. 100 മാർക്കിന്റെതാണ് പരീക്ഷ. 
  • ഒന്നര മണിക്കൂർ ദൈർഘ്യമുണ്ട്. 
  • ഓരോ തെറ്റുത്തരങ്ങൾക്കും 0.25 മാർക്ക് കുറയും. 
  • പേപ്പർ രണ്ട്  50 മാർക്കിനാണ്. 
  • ഷോർട്ട്, ലെറ്റർ റൈറ്റിംഗ് എന്നിവ ഈ പേപ്പറിലുണ്ടാകും.
  •  30 മിനിറ്റ് ദൈർഘ്യമുള്ള പേപ്പറാണിത്. 

100 രൂപയാണ് അപേക്ഷാ ഫീസ്.  എസ് സി, എസ്.ടി,ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, വനിതകൾക്ക് ഫീസില്ല. 

മാർച്ച് 18 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. 

വിശദ വിവരങ്ങൾക്ക് എസ്. എസ്. സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://ssc.nic.in/

Notification: Click Here

Apply Online: Click Here

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment