പത്ത്, പ്ലസ് ടു വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ‘ടെക്ബീ’ കരിയർ പ്രോഗ്രാം


തിരുവനന്തപുരം ∙ സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ടെക്ബീ കരിയർ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതി എച്ച്‌സിഎല്‍ നടപ്പാക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാർഥികള്‍ക്ക് എച്ച്‌സിഎല്ലിന്റെ ഐടി എന്‍ജിനീയറിങ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമേ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരു വര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്‌സിഎല്ലിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ക്കൊപ്പം വിദ്യാർഥികള്‍ക്ക് ബിറ്റ്സ് പിലാനി, ശാസ്ത്ര സര്‍വകലാശാല തുടങ്ങിയ പ്രശസ്ത  സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിൽ ചേരാനുളള അവസരവും ഉണ്ടാ

2016ലാണ് ‘എച്ച്‌സിഎല്‍  ടെക്ബീ’ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ നല്ല ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്.  ഇതുവരെ 3000 ത്തിലധികം വിദ്യാർഥികള്‍ ടെക്ബീ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ജോലി ചെയ്യുന്നുണ്ട്.

ടെക്ബീ - എച്ച്‌സിഎല്ലിന്റെ ആദ്യകാല കരിയര്‍ പ്രോഗ്രാം ആഗോള കരിയര്‍ അവസരങ്ങള്‍ക്കായി പ്ലസ്ടു യോഗ്യതയുളള വിദ്യാർഥികള്‍ക്ക് മുഴുവന്‍ സമയ ജോലിയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ലൈവ് എച്ച്‌സിഎല്‍ പ്രോജക്ടുകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഇതിനു പുറമേ, എച്ച്‌സിഎല്ലില്‍ മുഴുവന്‍ സമയ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി താല്‍പര്യമുണ്ടെങ്കില്‍  ബിറ്റ്സ് പിലാനിയില്‍ നിന്നോ ശാസ്ത്ര സര്‍വകലാശാലയില്‍ നിന്നോ ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരവും കമ്പനി നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ കോഴ്‌സ് ഗ്രാജ്വേഷന്‍ ഫീസിന്  എച്ച്‌സിഎല്‍ ഭാഗികമായോ പൂര്‍ണ്ണമായോ ധനസഹായവും നല്‍കും.

യോഗ്യത

2019 ലോ 2020 ലോ പ്ലസ് ടു പൂര്‍ത്തിയാക്കിയവർക്കോ അല്ലെങ്കില്‍ ഈ വര്‍ഷം പ്ലസ്  ടു പഠിക്കുന്ന,  ഗണിതശാസ്ത്രം അല്ലെങ്കില്‍ ബിസിനസ് ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍  60 ശതമാനത്തിന് മുകളില്‍  മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ക്കോ ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hcltechbee.com എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കാം.

ഈ  യോഗ്യതയുള്ളവര്‍ക്കു വേണ്ടി ഒരു ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (HCL CAT) നടത്തും. ടെസ്റ്റ് പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. അതിനുശേഷം എച്ച്‌സിഎല്‍ ഇഷ്യൂ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍ നല്‍കും. ക്വാണ്ടിറ്റേറ്റീവ് റീസണിങ് (മാത്തമാറ്റിക്‌സ്), ലോജിക്കല്‍ റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്  എന്നീ വിഷയങ്ങളില്‍ വിദ്യാർഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി തയാറാക്കിയ ഒരു ഓണ്‍ലൈന്‍ അസസ്‌മെന്റ് ടെസ്റ്റാണ് എച്ച്‌സിഎല്‍ കാറ്റ്.

അപേക്ഷിക്കേണ്ട വിധം

www.hcltechbee.com എന്ന ഔദ്യോഗിക വൈബ്‌സൈറ്റ്  സന്ദര്‍ശിച്ച് വിദ്യാർഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിങ് സെഷന്‍ ആവശ്യമുളള വിദ്യാർഥികള്‍ക്ക് പ്രാദേശിക പ്രതിനിധികളുമായി ബന്ധപ്പെടാം. തിരുവനന്തപുരത്തെ ടെക്ബീ പ്രോഗ്രാമിനെക്കുറിച്ചുള്ള കൗണ്‍സിലിങ്ങിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി എച്ച്‌സിഎല്ലിന്റെ കോണ്‍ടാക്ട് പഴ്‌സൻ ആത്രേയി ആണ്. 88482-74243 എന്ന നമ്പരിലോ  techbee.kl@hcl.com  എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുമായി ബന്ധപ്പെടാം.


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق