സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പുറത്തിറക്കി കൈറ്റ്, ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം

ലോക മാതൃഭാഷാ ദിനത്തിൽ കൈറ്റ് ജിഎൻയു ലിനക്സ് ലൈറ്റ് 2020 എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പുറത്തിറക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ ‍(കൈറ്റ്). സ്കൂളുകളിൽ വിന്യസിച്ച സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ  പരിഷ്കരിച്ച പതിപ്പാണിത്. സർക്കാരിന്റെ വിദ്യാശ്രീ ലാപ്‍ടോപ്പുകളിലും ഇതു പ്രയോജനപ്പെടുത്തും. 

സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയാറാക്കിയ ഈ പാക്കേജിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിനു പുറമേ ഓഫിസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡേറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി - ഗ്രാഫിക്സ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകൾ, സൗണ്ട് റെക്കോർഡിങ് വിഡിയോ എഡിറ്റിങ് പാക്കേജുകൾ, പ്രോഗ്രാമിനുള്ള ഐഡിഇകൾ, സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സോഫ്റ്റ്‍വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്കു പുറമേ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡിൽ ലഭിക്കുന്ന ജി-ഇമേജ് റീഡർ ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും‍ ഇതിലുണ്ട്. 

മലയാളം കംപ്യൂട്ടിങ് സാധ്യമാക്കാൻ  യൂണികോ‍ഡ് ഫോണ്ട് ശേഖരവും പ്രത്യേക ഇംഗ്ലിഷ് - മലയാളം ഡിക്​ഷണറിയും ഇതിലുണ്ട്. ഇന്നു മുതൽ കൈറ്റിന്റെ www.kite.kerala.gov.in വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുമെന്ന് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment