ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ താല്പര്യമുണ്ടോ ? പ്ലസ്ടു കഴിഞ്ഞവരെ NCHMCT വിളിക്കുന്നു

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം.സി.റ്റി) നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ത്രിവത്സര ബി.എസ്.സി. പ്രോഗ്രാമിലേക്ക് മെയ് 10 വരെ അപേക്ഷ സമർപ്പിക്കാം . കേന്ദ്ര സർക്കാരിന്റെ 21 സ്ഥാപങ്ങളിലും, വിവിധ സംസ്ഥാന സർക്കാരുകളുടെ 25 സ്ഥാപങ്ങളിലും, സ്വകാര്യ മേഖലയിലെ  26  സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 74 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം . ദേശീയതലത്തിൽ നടത്തുന്ന, എൻ.സി.എച്ച്.എം.ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)  ജൂൺ 12 നു നടക്കും.

കേരളത്തിൽ, കേന്ദ്ര സർക്കാർ വിഭാഗത്തിൽ, കോവളത്തുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, സംസ്ഥാന സർക്കാർ

വിഭാഗത്തിൽ, കേരള സർക്കാർ/കേന്ദ്ര സർക്കാർ സംയുക്ത സംരംഭമായ,

കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവ, ഈ പ്രവേശനത്തിന്റെ പരിധിയിൽ വരും. മൂന്നാർ കേറ്ററിംഗ് കോളേജ്, വയനാട് ലക്കിടി ഓറിയന്റൽ കോളേജ് എന്നിവ സ്വകാര്യ മേഖലയിലുള്ള സ്ഥാപങ്ങളാണ്. ഫ്രണ്ട് ഓഫീസ്, ഫുഡ് പ്രൊഡക്ഷൻ, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, പ്രിസർവേഷൻ , ഹൈജീൻ & സാനിറ്റേഷൻ എന്നിവക്ക് പുറമെ ലളിതമായ എഞ്ചിനിയറിങ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ആശയവിനിമയ ശേഷി, വ്യക്തിത്വ വികാസം  എന്നവയിലും പരിശീലനം ഉണ്ടാവും  

പ്ലസ് ടു  ഏത് വിഷയം കഴിഞ്ഞവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. യോഗ്യത. തിയറി പഠനത്തേക്കാൾ  പ്രാക്ടിക്കലിന് മുൻതൂക്കം ലഭിക്കും

മെയ് 10 വരെ അപേക്ഷിക്കാം

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക

കൂടുതൽ വിവരങ്ങൾക് ഫീസ് നിരക്കുകൾക്കും സ്ഥാപങ്ങളുടെ വെബ്സൈറ്റ് നോക്കാം

https://nchmjee.nta.nic.in  എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment