തിരഞ്ഞെടുപ്പ്: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതി തേടി

മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്‌ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അനുമതി തേടിയത്. 

പരീക്ഷയ്ക്കു ശേഷം മൂല്യനിര്‍ണയം നടത്തേണ്ട ഇടങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂല്യനിര്‍ണയ കാമ്പുകളില്‍ 42 എണ്ണമാണ് സ്‌ട്രോങ് റൂമുകളാക്കി മാറ്റുന്നത്. അത് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

വോട്ടെടുപ്പ് കഴിഞ്ഞാലും ഉടന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ വേണം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ എന്നിരിക്കെ അതും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മേയ് മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment