10,12 ക്ലാസ് വിദ്യാർഥികൾക്കായി വിക്ടേഴ്സിൽ ‘ഫോൺ ഇൻ’

പൊതുപരീക്ഷ നടക്കുന്ന 10,12 ക്ലാസ് വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്കു തത്സമയം മറുപടിയും നൽകുന്ന രൂപത്തിലാകും പരിപാടി. വിളിക്കേണ്ട നമ്പർ: 18004259877.

ഉച്ച കഴി‍ഞ്ഞ് 2.30 മുതൽ 4 വരെയാണ് 10–ാം ക്ലാസുകാർക്കുള്ള പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30ന്. പ്ലസ്‍ടു വിദ്യാർഥികൾക്ക് ആദ്യ ഫോൺ ഇൻ വൈകിട്ട് 5 മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നു രാവിലെ 6.30നുമാണ്. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും.

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഏപ്രിൽ 30ന് അകം പൂർത്തിയാക്കുമെന്നു കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കും പ്രത്യേക ബ്രിജ് കോഴ്സ് ക്ലാസുകളും സംപ്രേഷണം ചെയ്യും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment