ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: അപേക്ഷ ഏപ്രിൽ 13 വരെ

സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ (ടിഎച്ച്എസ്) എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ച കുട്ടികളെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്‌ജരാക്കുന്ന സ്‌ഥാപനങ്ങളാണിവ. പോളിടെക്‌നിക് പ്രവേശനത്തിനു ടിഎച്ച്‌എസുകാർക്കു 10 % സംവരണവുമുണ്ട് (ഉദ്ദേശം 1200 സീറ്റ്).

അപേക്ഷകർക്ക് 2021 ജൂൺ ഒന്നിനു 16 വയസ്സു തികയരുത്. പട്ടിക, മറ്റ് അർഹ, ഭിന്നശേഷി, വിമുക്‌തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. പ്രോസ്പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും www.polyadmission.org/ths. ഒന്നിലേറെ സ്കൂളുകളിലേക്കു വെവ്വേറെ അപേക്ഷിക്കാൻ തടസ്സമില്ല. ഏപിൽ 16നാണു പ്രവേശനപരീക്ഷ. 

39 ടിഎച്ച്‌എസ്സുകൾ : നെടുമങ്ങാട്, കുളത്തൂർ, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം, കൃഷ്‌ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ, ഷൊർണൂർ, പാലക്കാട്, ചിറ്റൂർ, കൊക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽപുത്തൂർ, ചെറുവത്തൂർ, മാനന്തവാടി,  ബത്തേരി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق