വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 ട്രേഡ് അപ്രന്റിസ്


വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. 

ഒഴിവുകൾ: ഇലക്‌ട്രിഷ്യൻ -135, ഫിറ്റർ-102, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-43, പെയിന്റർ-75, മേസൺ-61, കാർപെന്റർ-73, ഇലക്‌ട്രോണിക്‌സ്-30, പ്ലംബർ-58, ഫോർജർ ആൻഡ് ഹീറ്റ് ഓപ്പറേറ്റർ ബ്ലാക്ക് സ്മിത്ത്-63, വയർമാൻ-50, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടർണർ-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിൻ ഓപ്പറേറ്റർ-2, ഡ്രാഫ്റ്റ്സ്മാൻ-5. 

പ്രായപരിധി: 15-24 വയസ്സ്. 2021 ഏപ്രിൽ ഒന്ന് വെച്ചാണ് പ്രായം കണക്കാക്കുന്നത്. 

യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in കാണുക. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment