ഫൂട്ട് വെയർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം


വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ  സ്വയംഭരണ സ്ഥാപനമായ ഫുട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.ഡി.ഡി.ഐ.) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫർസ്ഗൻജ്ന്നെ, കൊൽക്കത്തെ, റോക് ജോധ്പൂർ, ഛിന്ദ്വാര, ഗുണ, അങ്കലേശ്വർ, പട്ന, ഹൈദരാബാദ്, ചണ്ഡീഗഡ് കാമ്പസുകളിലാണ് ഡിസൈൻ, ബിസിനസ്സ്  അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രോഗ്രാമുകൾ നടത്തുന്നത്

ബിരുദതലകോഴ്സുകൾ 

ഫൂട്ട്  വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ,ലെതർ ഗുഡ്സ് ആൻഡ് മാക്സസറീസ് ഡിസൈൻ എന്നീ സവിശേഷ മേഖലകളിൽ 
ബാച്ചിലർഓഫ് ഡിസൈൻ (ബി.ഡിസ്.),

റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡെസിൽ 

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രെഷൻ  (ബി. ബി.എ.) പ്രൊഗ്രാമുകൾ ലഭ്യമാണ്. 

യോഗ്യത 

  • പ്ലസ്ടു, തുല്യ പരീക്ഷയോ, എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നുവർഷഡിപ്ലോമയോ ജയിച്ചവർക്ക് അപേക്ഷിക്കാം. 
  • ഉയർന്ന പ്രായം 25 വയസ്


ബിരുദാനന്തര ബിരുദ തലകോഴ്സുകൾ 

ഫുട്ട്വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്), റിട്ടെയിൽ ആൻഡ് ഫാഷൻ മർ ക്കൻഡൈസ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ(എം.ബി.എ.) എന്നിവയാണ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ.

യോഗ്യത 

  • ഫുട്ട്വെയർ, ലെതർ ഗുഡ്സ്ഡിസൈൻ, ഫാൻ, ഇൻ ആർട്സ്, ആർക്കിടെക്ടർ, എൻജിനിയറിങ്, പാഡക്ഷൻ, ടെക്നോളജി എന്നിവയിലൊന്നിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് എം.ഡിസിനും ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമു ള്ളവർക്ക് എം.ബി.എ. ക്കും അപേക്ഷിക്കാം. 
  • ഉയർന്ന പ്രായപരിധിയില്ല.

തെരഞ്ഞെടുപ്പ് 

ജൂലായ് നാലിന് നടത്തുന്നഓൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റ്(എ.ഐ.എസി.) അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പ് 

  • ബാച്ചിലർ പ്രോഗ്രാം പരീക്ഷയ്ക്ക് കാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂ ഡ്, വെർബൽ എബിലിറ്റി, ജനറൽ അവയർനസ് ബിസിനസ് ആപ്റ്റിറ്റ്യൂഡ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് എന്നിവ അളക്കുന്ന ചോദ്യങ്ങൾ ഉണ്ടാകും.
  • മാസ്റ്റേഴ്സ് പ്രോഗ്രാം പരീക്ഷയ്ക്ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹൻഷൻ, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് മാനേജ്മെന്റ് ആപ്റ്റിഡ്, അനലറ്റിക്കൽ എബിലിറ്റി എന്നിവയിലെ ചോദ്യങ്ങൾ ഉണ്ടാകും. 

അപേക്ഷിക്കുന്ന വിധം 

അപേക്ഷ https://applyadmission.net/fddi2021 വഴി ജൂൺ 15 വരെ നൽകാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾവെബ്സൈറ്റിൽ.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق