പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പതിനായിരം രൂപ പിഴ ലഭിക്കാം


നിങ്ങളുടെ പാനും ആധാറും ഇനിയും ബന്ധിപ്പിച്ചിട്ടില്ലേ? അതിനുള്ള അവസാന തീയ്യതി 2021 മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്. പല തവണ നീട്ടി നല്‍കിയ ഇതിനുള്ള തീയ്യതി ഇനിയും ദീര്‍ഘിപ്പിക്കാന്‍ സാധ്യത കുറവാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് ആവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതു മാത്രമല്ല, പതിനായിരം രൂപ പിഴയും ലഭിക്കാം.

ലിങ്ക് ചെയ്യാൻ വളരെ എളുപ്പം

ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് വെബ്‌സൈറ്റിലൂടെ ഏതാനും ക്ലിക്കുകള്‍ വഴി ആധാറും പാനും ബന്ധിപ്പിക്കാം. www.incometaxindiaefiling.gov.in  എന്ന പോര്‍ട്ടലിലെ ലിങ്ക് ആധാര്‍ എന്ന ടാബ് ക്ലിക്കു ചെയ്ത് ലഭിക്കുന്ന പുതിയ പേജിലൂടെയാണ് ഇതു ചെയ്യാനാവുക. 

പാന്‍ കാര്‍ഡ് ഉപയോഗിക്കുക ബുദ്ധിമുട്ടാകും

മാര്‍ച്ച് 31 എന്ന തീയ്യതി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ അതിനു ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാകും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ അടക്കമുള്ള കെവൈസി ആവശ്യമുള്ള പല കാര്യങ്ങളും ഇതോടെ മുടങ്ങും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق