Posts

CA/CMA/CS യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGC


ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്ബനി സെക്രട്ടറി, കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGCയുടെ ഉത്തരവ്.

പുതിയ ഉത്തരവ് പ്രകാരം കമ്ബനി സെക്രട്ടറി, സിഎ, ഐസിഡബ്യുഎ യോഗ്യത നേടിയവര്‍ക്ക് ഇനി മുതല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. 

വിവിധ കോഴ്‌സുകള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതാവണമെന്ന് കമ്ബനി സെക്രട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.

സജീവമായ അക്കാദമി, ഗവേഷക വിഭാഗം അംഗങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment