Kerala Pay Fixation Consultant Ver 3.26 (Updated on 14/03/2021)


പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പുതിയ വേർഷനിൽ  ജനുവരി 2019 മുതലുള്ള ഡി എ അരിയറും പേ റിവിഷൻ അരിയറും പ്രത്യേകമായി ബിൽ ഓട്ടോമാറ്റിക് ആയി ജനറേറ്റ് ചെയ്യാനും എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യാനും പി.ഡി.എഫ് ആയി സേവ് ചെയ്യാനുമുള്ള ഓപ്ഷൻ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ വേർഷനിൽ ഡാറ്റാ ഇംപോർട്ടിംഗ് ഫംങ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ട്. 

കേരള സർക്കാർ ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്കരണം 10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ  പ്രകാരം ഉത്തരവായിട്ടുണ്ട്. 01/07/2019 മുതലുള്ള പുതുക്കിയ ശമ്പളവും തുടർന്നു വരുന്ന ഇൻക്രിമെൻറ്, പ്രൊമോഷൻ / ഹയർ ഗ്രേഡ് എന്നിവ പരിഷ്കരിച്ച് ഫിക്സേഷൻ സ്റ്റേറ്റ്മെൻറും അണ്ടർടേക്കിംഗും അരിയർ ബില്ലും പ്രിൻറ് ചെയ്തെടുക്കുന്നതിനും അരിയർ ബിൽ എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിനും സഹായകമായ എക്സൽ യൂട്ടിലിറ്റിയാണ് പേ ഫിക്സേഷൻ കൺസൾട്ടൻറ്. 

സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷനാണെങ്കിലും ശമ്പള സ്കെയിൽ അപ്ഗ്രേഡ്, പേഴ്സണൽ പേ, സ്പെഷൽ പേ, സ്റ്റാഗ്നേഷൻ ഇൻക്രിമെൻറ് തുടങ്ങിയവയുള്ളവർക്ക് ഉത്തരവിൽ കൊടുത്ത ടേബിളിൽ വ്യത്യാസം വരുന്നതാണ്. ഇവയെല്ലാം ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്ത പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പുതിയ വേർഷൻ താഴെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം. 

 

പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പ്രധാന സവിശേഷതകൾ

  • ഡി എ അരിയർ ബിൽ പ്രിൻറ് & എക്സൽ ഫയൽ എക്സ്പോർട്ടിംഗ് (New Updation)
  • പേ റിവിഷൻ അരിയർ ബിൽ പ്രിൻറ് & എക്സൽ ഫയൽ എക്സ്പോർട്ടിംഗ് (New Updation)
  • റിപ്പോർട്ടുകളും ബില്ലുകളും പി.ഡി.എഫ് ആയി സേവ് ചെയ്യാം (New Updation)
  • ഡാറ്റാ ഇംപോർട്ട്  (New Updation)
  • റഗുലർ ജീവനക്കാരുടെ പേ  ഫിക്സേഷൻ.
  • പാർട്ട് ടൈം ജീവനക്കാരുടെ പേ  ഫിക്സേഷൻ.
  • 01/07/2019 നു ശേഷമുള്ള പ്രൊമോഷൻ, ഹയർ ഗ്രേഡ്  എന്നിവ പുതിയ സ്കെയിലിൽ ഫിക്സ് ചെയ്യുന്നു.
  • 01/07/2019 ശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കും ഉപയോഗിക്കാം.
  • പേഴ്സണൽ പേ, സ്പെഷൽ പേ എന്നിവയും പുതിയ സ്കെയിലിൽ  ഫിക്സ് ചെയ്യുന്നു.
  • സ്റ്റാഗ്നേഷൻ ഇൻക്രിമെൻറ് പുതിയ സ്കെയിലിൽ ഫിക്സ് ചെയ്യുന്നു.
  • ഫിക്സേഷൻ സ്റ്റേറ്റ്മെൻറ് .
  • അണ്ടർടേക്കിംഗ് പ്രിൻറ് ചെയ്യാം.
Download
Prepared by Sri .Safeeq MP



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment