ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം


പ്രോഗ്രാമുകളും യോഗ്യതയും:

ബി.എസ്‌സി. നഴ്സിങ്: 
പ്ലസ്ടു/തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.

ബി.എസ്‌സി. റേഡിയോഗ്രഫി:
 ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം. 

ഡയഗണോസ്റ്റിക് റേഡിയോഗ്രഫി ഒരു വൊക്കേഷണൽ വിഷയമായി പഠിച്ച് തൊഴിലധിഷ്ഠിത ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം.

 ബി.എസ്‌സി. അനസ്തേഷ്യാ ടെക്നോളജി:
സയൻസ് ഗ്രൂപ്പ് പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.

ബി.എസ്‌സി. ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി: 
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് മൊത്തത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.

എല്ലാ കോഴ്സുകൾക്കും പ്രായം 1.7.2021-ന് 17-25. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.  കോഴ്സിനുശേഷം മാസം 12,000 രൂപ സ്റ്റൈപ്പെൻ‍‍ഡോടെ ഒരുവർഷത്തെ ഇന്റേൺഷിപ്പ് ഉണ്ടാകും. 

ജൂലായ് 18-നാണ് പ്രവേശനപരീക്ഷ.


മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: 

എം.എസ്‌സി.: ബയോസ്റ്റാറ്റിസ്റ്റിക്സ്, സൈക്യാട്രിക് നഴ്സിങ്, യോഗ തെറാപ്പി (മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്), മാസ്റ്റർ ഓഫ്‌ പബ്ലിക് ഹെൽത്ത്.

എം.ഫിൽ: ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്.

ചില പി.എച്ച്.ഡി. പ്രോഗ്രാമുകൾ: 

ബയോഫിസിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ സൈക്കോളജി, ഹ്യൂമൺ ജനറ്റിക്സ്, മെൻറൽ ഹെൽത്ത് എജ്യുക്കേഷൻ, ന്യൂറോകെമിസ്ട്രി, ന്യൂറോളജി, ന്യൂറോമൈക്രോബയോളജി, ന്യൂറോപാത്തോളജി, ന്യൂറോവൈറോളജി, നഴ്സിങ്, സൈക്യാട്രി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജി.

കൂടാതെ, സൂപ്പർ സ്പെഷ്യാലിറ്റി, ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

പൂർണവിവരങ്ങൾ (വിജ്ഞാപനം, പ്രോസ്പെക്ടസ്)

https://nimhans.ac.in/academic-announcements

https://nimhans.ac.in 

യു.ജി. അപേക്ഷ http://nimhansonline.in/ug01jan21/ വഴിയും
പി.ജി. അപേക്ഷ http://nimhansonline.in/pg01feb21/ വഴിയും ഏപ്രിൽ 25 വരെ നൽകാം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment