ജൂൺ 1 മുതൽ പുതിയ അധ്യയനവർഷം; ക്ലാസുകൾ ഡിജിറ്റൽ

ജൂൺ 1 മുതൽ ഡിജിറ്റൽ ക്ലാസുകളുമായി പുതിയ അധ്യയനവർഷം തുടങ്ങാനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസവകുപ്പ്. സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. എസ്‌സിഇആർടി തയാറാക്കിയ ബ്രിജ് കോഴ്സിന്റെ റെക്കോർഡിങ്ങിനുള്ള പ്രവർത്തനങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ നേതൃത്വത്തിൽ തുടങ്ങി.

കഴിഞ്ഞ അധ്യയനവർഷം പഠിച്ചതും ഈ അധ്യയനവർഷത്തിൽ ഉപയോഗപ്പെടുത്തേണ്ടതുമായ പാഠഭാഗങ്ങളാണ് ബ്രിജ് കോഴ്സിൽ ഉൾപ്പെടുത്തുന്നത്. ആദ്യ രണ്ടാഴ്ച ബ്രിജ് കോഴ്സ് മാത്രമായിരിക്കും. കഴിഞ്ഞ വർഷം റെക്കോർഡ് ചെയ്ത പാഠഭാഗങ്ങൾക്കൊപ്പം പുതിയ അവതരണങ്ങളും ഇത്തവണയുണ്ടാകും.

പാഠപുസ്തകങ്ങളുടെ വിതരണം 70% പൂർത്തിയായി. പാലക്കാട്, വയനാട് ജില്ലകളിൽ പുസ്തകവിതരണം 80 % കവിഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മുടങ്ങിയെങ്കിലും 24നു പുനരാരംഭിക്കാനാകുമെന്നാണു വിലയിരുത്തൽ. ജൂൺ 15നകം പുസ്തകവിതരണം പൂർത്തിയാക്കും.

പൊതുവിദ്യാലയങ്ങളിലേക്കുള്ള ഓൺലൈൻ പ്രവേശനം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം നേരിട്ടുള്ള പ്രവേശനത്തിനും രേഖകൾ കൈമാറാനും സൗകര്യമൊരുക്കും. ക്ലാസ് കയറ്റത്തിനുള്ള നടപടികൾ 25നകം പൂർത്തിയാക്കാൻ സ്കൂളുകൾക്കു നിർദേശം നൽകി .

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment