Posts

വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച (17.5.2021) മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ 15.5.2021 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

  • 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
  • അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
  • മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ലഭിക്കും
  • ഒടിപി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും
  • ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്.
  • ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക
  • നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
  • വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്. 
  • About the author

    SIMON PAVARATTY
    PSMVHSS Kattoor, Thrissur

    Post a Comment