ഇന്ത്യൻ റെയിൽവേയിൽ പത്താം ക്ലാസ് പാസായവർക്ക് 1664 അവസരങ്ങൾ




മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 

1664 അപ്രന്റീസുകള്‍ക്കുള്ള  ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . പത്താംക്ലാസ്സിൽ  50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം . ഓഗസ്റ്റ് 2-നും സെപ്റ്റംബര്‍ 1-നും ഇടയില്‍ അപേക്ഷിക്കാം . തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഉത്തര മധ്യ റെയില്‍വേയുടെ പരിധിയിലെ വര്‍ക്ഷോപ്പുകളില്‍ (പ്രയാഗ് രാജ്, ആഗ്ര, ഝാന്‍സി, ഝാന്‍സി വര്‍ക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളില്‍ 2020-21 വര്‍ഷത്തേക്ക് പരിശീലനത്തിനായി അവസരം ലഭിക്കും 

ഒഴിവുകളുടെ  വിശദാംശങ്ങൾ

  • Prayagraj  – Mech. Dept 364
  • Prayagraj  – Elect Dept 339
  • Jhansi Division 480
  • Work Shop Jhansi 185
  • Agra Division 296


വിദ്യാഭ്യാസ യോഗ്യത: 

പത്താം ക്ലാസോ തത്തുല്യമായ പരീക്ഷയോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി പാസായിരിക്കണം.  വെല്‍ഡര്‍ (ഗ്യാസ്, ഇലക്ട്രിക്), വയര്‍മാന്‍, കാര്‍പ്പെന്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം.

സാങ്കേതിക യോഗ്യത: 

ഐടിഐ സർട്ടിഫിക്കറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

പ്രായപരിധി:  (01-09-2021 പ്രകാരം)

കുറഞ്ഞ പ്രായം:  15 വയസ്സ്, പരമാവധി പ്രായം:  24  വയസ്സ്.  നിയമങ്ങൾ അനുസരിച്ച് പ്രായ ഇളവ് ബാധകമാണ്.


അപേക്ഷാ ഫീസ് 

100 രൂപ, സ്ത്രീകളും എസ് സി, എസ് ടി, അംഗവൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പെടുന്നവര്‍ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈൻ വഴി ഫീസ് അടയ്ക്കുക


എങ്ങനെ അപേക്ഷിക്കാം 

അപേക്ഷ ആരംഭിക്കുന്ന  തീയതി: 02-08-2021 00:00 , അപേക്ഷിക്കേണ്ട അവസാന തീയതി: 01-09-2021 23:59 മണിക്ക്.

  1. ഉത്തര മധ്യ റെയില്‍വേയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
  2.  ഹോം പേജിലെ 2021-ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  3. സാധുവായ മൊബൈല്‍ നമ്പറും ഈ-മെയില്‍ ഐ ഡിയും ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
  4. ഇനി യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ സേവ് ചെയ്യുക. തുടര്‍ന്ന് തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുക.
  5. ആവശ്യമായ വിവരങ്ങളെല്ലാം നല്‍കുക. വിലാസവും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും ശ്രദ്ധയോടെ തെറ്റുകളൊന്നും കൂടാതെ നല്‍കുക. ആവശ്യപ്പെടുന്ന രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിനൊപ്പം അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കുക.
  6. പൂരിപ്പിച്ച വിവരങ്ങള്‍ ഒന്നുകൂടി വിശദമായി പരിശോധിച്ച് തെറ്റുകള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ന്ന് അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കുക. അതിനു ശേഷം അപേക്ഷ സ്ഥിരീകരിക്കുന്ന പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. 

യോഗ്യതാ പരീക്ഷയിലും ഐ ടി ഐയിലും നേടിയ മാര്‍ക്കിന്റെയും അതിനുശേഷം നടക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയുടെ ഫലത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക


Official Website

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment