വിവരങ്ങൾക്കും റജിസ്ട്രേഷനും: www.asapkerala.gov.in
ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾ പഠിക്കാം, 75 % വരെ ഫീസ് സബ്‌സിഡി
തിരുവനന്തപുരം ∙ ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ കോഴ്സുകൾ വീടുകളിലിരുന്നു പഠിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) അവസരമൊരുക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് ഫീസിന്റെ 75 % വരെ സബ്‌സിഡി നൽകും.
ആദ്യം 50 % തുക വിദ്യാർഥികൾ അടയ്ക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ അടച്ച തുകയുടെ പകുതി മടക്കി നൽകും. ഫുൾ സ്റ്റാക് ഡവലപ്പർ, ആമസോൺ വെബ് സർവീസസ് എന്നിവയിലും കോഴ്സുകളുണ്ട്. ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കുമെന്നാണ് അസാപ്പിന്റെ വാഗ്ദാനം. ബാക്കിയുള്ള കോഴ്സുകളിൽ 70 % പേർക്കും ജോലി നൽകും.