ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി

 ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫൈനില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3 ആണ്. 600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 5 ആണ്. സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടയ്ക്കേണ്ട അവസാന തീയതിയും ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഓഗസ്റ്റ് 6 ആണ്.

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നേടിയത് 85.13 ശതമാനം. വിഎച്ച്എസ്‌ഇക്ക് 80.36% വിജയം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment