പ്രവേശനസമയത്ത്‌ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകൾ

പ്രവേശനസമയത്ത്‌ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ച്‌ അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  1. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌,വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌,സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌,ബോണസ്‌ പോയിന്‍റ്‌, ടൈഞബ്ലേക്ക്‌ എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ ഹാജരാക്കണം.
  2. പ്രായ പരിധി ഉളവ്‌ വേണ്ടുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സല്‍ ഹാജരാക്കണം. (അപേക്ഷകര്‍ക്ക്‌ 2021 ജൂണ്‍ മാസം ഒന്നിന്‌ പതിനഞ്ച്‌ വയസ്‌ പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇരുപത്‌ വയസ്‌ കവിയാന്‍ പാടില്ല.
    കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകര്‍ക്ക്‌ കുറഞ്ഞ പ്രായ പരിധിയില്ല.മറ്റ്‌ ബോര്‍ഡുകളുടെ പരീക്ഷകള്‍ വിജയിച്ച അപേക്ഷകര്‍ക്ക്‌ കുറഞ്ഞ പ്രായ പരിധിയിലും, ഉയര്‍ന്ന പ്രായപരിധിയിലും ആറ്‌ മാസം വരെ ഇളവ്‌ അനുവദിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അധികാരമുണ്ട്‌. അത്തരം വിഭാഗക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുന്ന പ്രായപരിധി ഇളവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

    കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി വിജയിച്ച അപേക്ഷകര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ആറ്‌ മാസം വരെ ഇളവ്‌ അനുവദിക്കുവാന്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ അധികാരമുണ്ട്‌. അത്തരം വിഭാഗക്കാര്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കുന്ന പ്രായപരിധി ഇളവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. 

    മേല്‍പറഞ്ഞപ്രകാരമല്ലാത്ത പ്രായപരിധി ഇളവുകള്‍ അനുവദിക്കുവാനുള്ള അധികാരം പൊതുവിദ്യാഭ്യാസ സ്വെക്രട്ടറിക്കാണ്‌. അത്തരം വിഭാഗക്കാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി നല്‍കുന്ന പ്രായപരിധി ഇളവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
  3. വിഭിന്ന ശേഷി വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
  4. സാമുദായിക സംവരണം പരിശോധിക്കുന്നതിന്‌. SSLC ബുക്കിലെ സമുദായ വിവരങ്ങള്‍ മതിയാകും. എന്നാല്‍ SSLC ബുക്കില്‍ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ്‌ സംവരണ വിഭാഗക്കാര്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

    SC/ST/OEC വിദ്യാര്‍ത്ഥികള്‍ റവന്യൂ അധികൃതര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

    അനുബന്ധം 3 ല്‍ ഉള്‍പ്പെട്ട ഒ.ബി.എച്ച്‌ ലെ വിഭാഗക്കാര്‍ റവന്യൂ അധികൃതരില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ ഫീസാനുകുല്യം ലഭിക്കുകയുള്ളു.
  5. തമിഴ്‌/കന്നട ഭാഷാ ന്യൂനപക്ഷമാണെങ്കില്‍ ആ വിവരം യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ / എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മാതൃഭാഷയുടെ (ഒന്നാംഭാഷ) കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത പക്ഷം രജിസ്റ്റര്‍ ചെയ്യ തദ്ദേശ ഭാഷാന്യൂുനപക്ഷ സംഘടനയുടെ മ്െക്രട്ടറി/ചെയര്‍മാന്‍ പ്രസ്ുത സംഘടനയുടെ അംഗത്വ രജിസ്റ്ററിന്‍െറ അടിസ്ഥാനത്തില്‍ ലെറ്റര്‍ഹെഡില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. 
  6. താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലുക്കിന്‍േറയും പേരില്‍ ബോണസ്‌ പോയിന്‍റുകള്‍ ലഭിക്കുന്നവര്‍ SSLC ബുക്കില്‍ ആ വിവരങ്ങളുണ്ടെങ്കില്‍ മറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.അല്ലാത്ത പക്ഷം റേഷന്‍ കാര്‍ഡോ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
  7. എന്‍.സി.സി ക്ക്‌ 75 ശതമാനം ഹാജരുണ്ടെന്ന എന്‍.സി.സി ഡയറക്ടറേറ്റ്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. പുരസ്‌കാര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രം സ്കൌട്ട്‌ വിഭാഗത്തില്‍ ബോണസ്‌ പോയിന്‍റിന്‌ അര്‍ഹതയുണ്ടാകും.
  8. ആര്‍മി /നേവി/എയര്‍ഫോഴ്്‌സ്‌ എന്നീ സേനാവിഭാഗങ്ങളിലെ സര്‍വീസിലുള്ള ജവാന്‍െറ ആശ്രിതര്‍ എന്നുള്ളതിന്‌ പ്രസ്തുത ജവാന്‍െറ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ആര്‍മി/നേവി/എയര്‍ഫോഴ്‌സ്‌ എന്നീ സേനാവിഭാഗങ്ങളില്‍ നിന്നും വിരമിച്ച എക്സ്‌ സര്‍വീസ്‌ ജവാന്‍െറ ആശ്രിതര്‍ എന്നുള്ളതിന്‌ സൈനിക വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം
  9. നീന്തല്‍ അറിവിനുള്ള 2 ബോണസ്‌ പോയിന്‍റ്‌ ലഭിക്കുന്നതിന്‌ ജില്ലാ സ്പോര്‍ട്ട്സ്‌ കാൌണ്‍സിലുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം അല്ലെങ്കില്‍ കേരള സംസ്ഥാന സ്പോര്‍ട്സ്‌ കൌണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ നടത്തിയ മത്സരങ്ങളില്‍ ലഭിച്ച മികവ്‌ /പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
  10. സ്റ്റുഡന്‍റ്‌ പോലീസ്‌ കേഡറ്റുകള്‍ GO(No) No.214/2012/Home dated 04/08/2012  വിവക്ഷിച്ച മാതിരി SPC Project Kerala നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
  11. ടൈ ബ്രേക്കിന്‌ പോയിന്‍റ്‌ നല്‍കുന്ന ഇനങ്ങളില്‍ NTSE ഒഴികെയുള്ളവ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്‌ പങ്കെടുത്തവയായിരിക്കണം. NTSE ക്ക്‌ പോയിന്‍റ്‌ ലഭിക്കാന്‍ എട്ടാം ക്ലാസ്സില്‍ അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്‌ SCERT  യോ NCERT യോ നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
  12. എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനും കോ-കരിക്കുലര്‍ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 
  13. ലിറ്റില്‍ കൈറ്റ്സിനുള്ള ബോണസ്‌ പോയിന്‍റ്‌ ലഭിക്കുന്നതിന്‌ കൈറ്റ്‌ നല്‍കിയിട്ടുള്ള ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
  14. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള 10% സംവരണ സീറ്റുകളിലേയ്ക്ക്‌ അപേക്ഷിക്കുന്നതിന്‌ പ്രോസ്പക്ടസിലെ അനുബന്ധം 10 സര്‍ക്കാര്‍ ഉത്തരവിലെ ഖണ്ഡിക 5 -ല്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച്‌ വില്ലേജ്‌ ആഫീസറില്‍ നിന്നും Income & Assets Certificate ലഭിക്കുന്നവരാകണം.  EWS റിസര്‍വേഷന്‍ ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ Annexure  2 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം
  15. പ്രത്യേക പരിഗണനക്കായി ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങള്‍ക്കും വേണ്ടുന്ന സര്‍ട്ടിഫിക്കറ്റിന്‍െറ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റ്‌ നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment