O.B.C വിദ്യാർഥികൾക്ക് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  വിശദ വിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

കോഴ്സുകൾ 

മെഡിക്കൽ/ 

എൻജിനിയറിങ്/ 

പ്യൂവർ സയൻസ്/ 

അഗ്രികൾച്ചർ സയൻസ്/ 

സോഷ്യൽ സയൻസ്/ നിയമം/ 

മാനേജ്‌മെന്റ്    

പി.ജി/പി.എച്ച്.ഡി കോഴ്‌സുകൾക്ക് മാത്രമാണ്  അവസരം 


യോഗ്യത 

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികരിക്കരുത്. 


അവസാന തിയതി സെപ്റ്റംബർ 20. 

ഫോൺ: 0471 2727379

Notification 

Apply Online 

Website 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment