All About Single Window Plus one Admission 2021-2022
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ
ഓണ്‍ലൈനായി 2021 ആഗസ്റ്റ് 24 മുതൽ സമര്‍പ്പിക്കാം. കോവിഡ്
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും
പ്രവേശന നടപടികള്‍.
ഏകജാലക പ്രവേശനം:പ്രധാന തീയതികൾ
ആഗസ്റ്റ് 24 - അപേക്ഷ സമർപ്പണം ആരംഭിക്കുന്നു
സെപ്റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു
സെപ്റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ്
സെപ്റ്റംബർ 13 - ആദ്യ അലോട്ട്മെൻറ്
സെപ്റ്റംബർ - 29 - മുഖ്യ അലോട്ട്മെൻറ് (രണ്ടാം അലോട്ട്മെൻറ്) അവസാനിക്കും
ഒക്ടോബർ 06 - നവംബർ 15 - സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടം
ക്ലാസ് തുടങ്ങുന്നത് -സർക്കാർ തീരുമാനത്തിനനുസരിച്ച്.
സ്പോർട്സ് ക്വാട്ടാ
ആഗസ്റ്റ് 24 - സെപ്റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും
ആഗസ്റ്റ് 31- സെപ്റ്റംബർ 09 - ഓൺലൈൻ രജിസ്ട്രേഷൻ
സെപ്റ്റംബർ 13 - ഒന്നാം അലോട്ട്മെൻറ്
സെപ്റ്റംബർ 23 - മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത്
കമ്യൂണിറ്റി ക്വാട്ടാ
സെപ്റ്റംബർ 10-20 - ഡാറ്റാ എൻട്രി
സെപ്റ്റംബർ 22 - റാങ്ക് പട്ടിക
സെപ്റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് ,
മാനേജ്മെൻറ് ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം
സെപ്റ്റംബർ 22 -29
മാറ്റങ്ങൾ എന്തൊക്കെ..??
- ബോണസ് പോയിന്റ് പരിധി:
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറിന് മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ് പോയൻറ് ഉണ്ടായാലും പരാമവധി പത്ത് വരെയായി നിജപ്പെടുത്തി. - നീന്തൽ യോഗ്യത ജില്ല സ്പോർട്സ് കൗൺസിൽ വഴി മാത്രം
നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് വേണം. - ലിറ്റിൽ കൈറ്റ്സ് ബോണസ് പോയൻറ്
എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇൗ വർഷം മുതൽ ഒരു ബോണസ് പോയൻറ് ലഭിക്കും. - മാനേജ്മെൻറ് ക്വോട്ട/ മാനേജ്മെൻറ് ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്ഡഡ് സ്‌കൂളുകളിൽ മാനേജ്മെൻറ് ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്മെൻറ് ക്വോട്ട, പത്ത് ശതമാനം ബന്ധപ്പെട്ട മാനേജ്മെൻറ് ക്വോട്ട എന്ന രീതിയിലാണ് പ്രവേശനം.
- കമ്യൂണിറ്റി ക്വോട്ടയിലേക്ക് സ്‌കൂൾ മാനേജ്മെൻറ് സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം.
AGE LIMIT, QUALIFICATION FOR +2 COURSE IN KERALA
As a rule, minimum 15 years and maximum 20 years. Reserved categories
can have 2 years relaxation on upper age limit.
Qualification:
SSLC (Kerala), CBSE, ICSE, THSLC, or equivalent exam from other Indian states or abroad.
എസ് എസ് എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്എൽസിക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.
ഒരു റവന്യു ജില്ലയിലേക്ക് ഒരു വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിൽ സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം റവന്യു ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫോറത്തന്റെ നിർദിഷ്ട ഫീസ് (25 രൂപ) പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതിയാകും.
മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്- എയ്ഡഡ് ക്വോട്ട പ്രവേശനം
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്മെന്റുകൾക്കാണ്. മാനേജ്മെന്റ്, കമ്യൂണിറ്റി, അണ് എയ്ഡഡ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽ നിന്ന് പ്രത്യേക അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച നൽകേണ്ടതാണ്.
ഹെൽപ് ഡസ്ക്കുകൾ
പ്രവേശനം സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് സ്‌കൂൾ തലത്തിൽ അധ്യാപകരും രക്ഷകർതൃ സമിതിയംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡസ്ക്ക് സ്കൂളിൽ പ്രവർത്തിക്കും. സിബിഎസ്ഇ വിഭാഗത്തിൽ നിന്ന് മുഖ്യ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹത ബോർഡ് തല പരീക്ഷയിൽ യോഗ്യതനേടിയവർക്ക്മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
ട്രയൽ അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്മെൻറ് നടത്തുന്നത്. അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് നിർദിഷ്ട ദിവസങ്ങളിൽ തിരുത്താനാകും.
അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും
രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:
രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്:
കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ
കിട്ടുമോ? അല്ലെങ്കിൽ 5 A+ ഉണ്ട് 8 A+ 3 B+ ഉണ്ട്
അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..
ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക്
അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല എന്നതാണ്.
നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ്
കണക്കാക്കുക എന്നതാണ്.
A+ -9
A -8
B+ -7
B -6
C+ -5
C -4
D+ -3
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി
അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ്
പോയിന്റ്.
TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല.
TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.
എന്താണ് GSW?
GSW- total Grade value of subjects for which Weightage is given.
(തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).
ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന
വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന
ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ.
അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും
കൃത്യമായി മനസ്സിലാക്കിയിരിക്കണം.
കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ.
01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)
കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.
കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ് ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.
കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.
ഇപ്രകാരം കുട്ടി തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ്
എത്രയെന്ന് തന്റെ മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കുക. ഈ തുകയാണ്
GSW.
TGP യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ
പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക.
ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.
ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം
- പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
- SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ ബോണസ് പോയിൻറ് ലഭിക്കും.
- NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം).,
- സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം).,
- നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
- സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
- കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
- ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന്
കണക്കാക്കുക.
എന്താണ് MP (Minus Point) ?
SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും 1
പോയിന്റ് വച്ച് കുറയ്ക്കും.
TS ( Total Subject)
ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.
TSW (Total Subject for Weightage)
തെരഞ്ഞെടുക്കുന്ന കോമ്പിനേഷന്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.
ഇത് ബയോ മാത്സിന് 4,
മറ്റു സയൻസുകൾക്ക് 3,
കൊമേഴ്സിന് 2,
ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക.
( ഹ്യുമാനിറ്റീസ് കോഡ് 33,34,35 & 44 ന്റെ TSW 2 ആണ്.)
WGPA കണക്കാക്കുന്നത് എങ്ങിനെ
ഇനി അഡ്മിഷന് മാനദണ്ഡമാകുന്ന WGPA കണക്കാക്കുന്നത് എങ്ങിനെ എന്ന്
പരിശോധിക്കാം.
WGPA=
TGP+GSW BP-MP
----------------- + -------------
TS +TSW 10
ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ് WGPA.
WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ്
ചെയ്യും.
സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ
ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം.
എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്.
സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ
മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്.
അതുപോലെ തന്നെ സയൻസിന് പഠിക്കുന്നത് (അതും ബയോ മാത്സ്) മിടുക്കന്മാരുടെയും
കൊമേഴ്സിന് പഠിക്കുന്നത് ഇടത്തരം മിടുക്കന്മാരുടേയും ഹ്യുമാനിറ്റീസിന്
പഠിക്കുന്നത് മണ്ടന്മാരുടേയും അടയാളമാണെന്ന് കരുതുന്ന ധാരാളം രക്ഷിതാക്കളും
കുട്ടികളും ഉണ്ട്, ഈ വിശ്വാസം ആനമണ്ടത്തരമാണെന്ന് പറയേണ്ടി വരും. എല്ലാ
കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി
പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു
എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.
ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.
മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കുന്നതിനേക്കാൾ വലുതാണ് ഭാവി
സുരക്ഷിതമാക്കൽ. പത്താം ക്ലാസ്സിനു ശേഷം ഏതു കോഴ്സ്
തെരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരു ഒരു പോലെ
ആശയകുഴപ്പത്തിലുമാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ്
മുൻതൂക്കം നൽകേണ്ടതെങ്കിലും തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ്
എന്നതുകൂടി കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുൻപായി വിദ്യാർത്ഥികൾ
മുഖവിലക്കെടുക്കേണ്ടതുണ്ട്. പ്രത്യേക കോഴ്സും കോമ്പിനേഷനും തെരഞ്ഞെടുക്കാൻ,
രക്ഷിതാക്കൾ തീർക്കുന്ന സമ്മർദ്ദത്തിനപ്പുറം, ആ മേഖലയിൽ കൈകാര്യം
ചെയ്യപ്പെടുന്ന വിഷയങ്ങളിലെ തന്റെ നിലവാരവും കഴിവും കൂടി വിദ്യാർഥി
പരിഗണിക്കണം. ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി,
ഇഷ്ടമില്ലാത്ത കോഴ്സിനു കുട്ടികൾ ചേരുന്നതും പിന്നീട് കോഴ്സ്
പൂർത്തീകരിക്കാനാകാതെ അവർ ബുദ്ധിമുട്ടുന്നതും എത്രയോ തവണ
കണ്ടിരിക്കുന്നു. അതുപോലെ അമിത ആത്മവിശ്വാസത്താൽ കുട്ടികൾ
തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ
മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ഇപ്പോൾ പതിവാണു താനും. കുട്ടിയുടെ താല്പര്യം, അഭിരുചി, കപ്പാസിറ്റി
ഇതൊക്കെ നോക്കി കൊണ്ടാവണം അനുയോജ്യമായ കോമ്പിനേഷൻ തെരെഞ്ഞെടുക്കേണ്ടത്.
ഓപ്ഷൻ നൽകേണ്ടത് എങ്ങിനെ ?
വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ
ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്.
ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍,
അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി
നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന
രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക.
ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി
നല്‍കരുത്.
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷിക്കണം.ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക. ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം
ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?
അപേക്ഷന് ആദ്യ അലോട്ട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട സ്കൂളിലെ ഇഷ്ടപ്പെട്ട
കോമ്പിനേഷന് പ്രവേശനം കിട്ടിക്കൊള്ളണമെന്നില്ല, മറ്റു സ്കൂളുകളിലേക്കാണ്
അലോട്ട്മെന്റ് വന്നതെങ്കിൽ, അലോട്ട്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ
സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത സ്കൂളിൽ ഹാജരായി താൽക്കാലിക അഡ്മിഷൻ
എടുക്കുകയും അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയും ചെയ്യുക. അടുത്ത
അലോട്ട്മെന്റിൽ മാറ്റം വന്നാൽ പുതിയ അലോട്ട്മെന്റ് പ്രിന്റ് എടുത്ത്
താൽക്കാലിക പ്രവേശനം കിട്ടിയ സ്കൂളിൽ നിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ
തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ സ്ഥിരമായി പ്രവേശനം നേടാം.
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ
അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്)
ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും . ഇത്
പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും
അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.
ഇതേ പോലെ കോമ്പിനേഷൻ ട്രാൻസ്ഫറിനും അവസരമുണ്ടാകും എന്നു കൂടി ഓർക്കുക .
.
For HSE admission:
www.hscap.kerala.gov.in
പ്രവേശനസമയത്ത് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ച് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- യോഗ്യതാ സര്‍ട്ടിഫിക്കറ്റ്,വിടുതല്‍ സര്‍ട്ടിഫിക്കറ്റ്,സ്വഭാവ സര്‍ട്ടിഫിക്കറ്റ്,ബോണസ് പോയിന്‍റ്, ടൈഞബ്ലേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ ഹാജരാക്കണം.
- പ്രായ പരിധി ഉളവ് വേണ്ടുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സല്‍ ഹാജരാക്കണം. (അപേക്ഷകര്‍ക്ക് 2021 ജൂണ്‍ മാസം ഒന്നിന് പതിനഞ്ച് വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇരുപത് വയസ് കവിയാന്‍ പാടില്ല.
കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകര്‍ക്ക് കുറഞ്ഞ പ്രായ പരിധിയില്ല.മറ്റ് ബോര്‍ഡുകളുടെ പരീക്ഷകള്‍ വിജയിച്ച അപേക്ഷകര്‍ക്ക് കുറഞ്ഞ പ്രായ പരിധിയിലും, ഉയര്‍ന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവ് അനുവദിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അത്തരം വിഭാഗക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുന്ന പ്രായപരിധി ഇളവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ആറ് മാസം വരെ ഇളവ് അനുവദിക്കുവാന്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അത്തരം വിഭാഗക്കാര്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കുന്ന പ്രായപരിധി ഇളവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
മേല്‍പറഞ്ഞപ്രകാരമല്ലാത്ത പ്രായപരിധി ഇളവുകള്‍ അനുവദിക്കുവാനുള്ള അധികാരം പൊതുവിദ്യാഭ്യാസ സ്വെക്രട്ടറിക്കാണ്. അത്തരം വിഭാഗക്കാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി നല്‍കുന്ന പ്രായപരിധി ഇളവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. - വിഭിന്ന ശേഷി വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- സാമുദായിക സംവരണം പരിശോധിക്കുന്നതിന്. SSLC ബുക്കിലെ സമുദായ വിവരങ്ങള്‍ മതിയാകും. എന്നാല്‍ SSLC ബുക്കില്‍ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാര്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
SC/ST/OEC വിദ്യാര്‍ത്ഥികള്‍ റവന്യൂ അധികൃതര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം
അനുബന്ധം 3 ല്‍ ഉള്‍പ്പെട്ട ഒ.ബി.എച്ച് ലെ വിഭാഗക്കാര്‍ റവന്യൂ അധികൃതരില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ ഫീസാനുകുല്യം ലഭിക്കുകയുള്ളു. - തമിഴ്/കന്നട ഭാഷാ ന്യൂനപക്ഷമാണെങ്കില്‍ ആ വിവരം യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ / എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മാതൃഭാഷയുടെ (ഒന്നാംഭാഷ) കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത പക്ഷം രജിസ്റ്റര്‍ ചെയ്യ തദ്ദേശ ഭാഷാന്യൂുനപക്ഷ സംഘടനയുടെ മ്െക്രട്ടറി/ചെയര്‍മാന്‍ പ്രസ്ുത സംഘടനയുടെ അംഗത്വ രജിസ്റ്ററിന്‍െറ അടിസ്ഥാനത്തില്‍ ലെറ്റര്‍ഹെഡില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലുക്കിന്‍േറയും പേരില്‍ ബോണസ് പോയിന്‍റുകള്‍ ലഭിക്കുന്നവര്‍ SSLC ബുക്കില്‍ ആ വിവരങ്ങളുണ്ടെങ്കില്‍ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.അല്ലാത്ത പക്ഷം റേഷന്‍ കാര്‍ഡോ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
- എന്‍.സി.സി ക്ക് 75 ശതമാനം ഹാജരുണ്ടെന്ന എന്‍.സി.സി ഡയറക്ടറേറ്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പുരസ്‌കാര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രം സ്കൌട്ട് വിഭാഗത്തില്‍ ബോണസ് പോയിന്‍റിന് അര്‍ഹതയുണ്ടാകും.
- ആര്‍മി /നേവി/എയര്‍ഫോഴ്്‌സ് എന്നീ സേനാവിഭാഗങ്ങളിലെ സര്‍വീസിലുള്ള ജവാന്‍െറ ആശ്രിതര്‍ എന്നുള്ളതിന് പ്രസ്തുത ജവാന്‍െറ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആര്‍മി/നേവി/എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളില്‍ നിന്നും വിരമിച്ച എക്സ് സര്‍വീസ് ജവാന്‍െറ ആശ്രിതര്‍ എന്നുള്ളതിന് സൈനിക വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- നീന്തല്‍ അറിവിനുള്ള 2 ബോണസ് പോയിന്‍റ് ലഭിക്കുന്നതിന് ജില്ലാ സ്പോര്‍ട്ട്സ് കാൌണ്‍സിലുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം അല്ലെങ്കില്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ നടത്തിയ മത്സരങ്ങളില്‍ ലഭിച്ച മികവ് /പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
- സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ GO(No) No.214/2012/Home dated 04/08/2012 വിവക്ഷിച്ച മാതിരി SPC Project Kerala നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- ടൈ ബ്രേക്കിന് പോയിന്‍റ് നല്‍കുന്ന ഇനങ്ങളില്‍ NTSE ഒഴികെയുള്ളവ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയായിരിക്കണം. NTSE ക്ക് പോയിന്‍റ് ലഭിക്കാന്‍ എട്ടാം ക്ലാസ്സില്‍ അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത് SCERT യോ NCERT യോ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനും കോ-കരിക്കുലര്‍ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
- ലിറ്റില്‍ കൈറ്റ്സിനുള്ള ബോണസ് പോയിന്‍റ് ലഭിക്കുന്നതിന് കൈറ്റ് നല്‍കിയിട്ടുള്ള ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള 10% സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് പ്രോസ്പക്ടസിലെ അനുബന്ധം 10 സര്‍ക്കാര്‍ ഉത്തരവിലെ ഖണ്ഡിക 5 -ല്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് വില്ലേജ് ആഫീസറില്‍ നിന്നും Income & Assets Certificate ലഭിക്കുന്നവരാകണം. EWS റിസര്‍വേഷന്‍ ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ Annexure 2 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം
- പ്രത്യേക പരിഗണനക്കായി ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങള്‍ക്കും വേണ്ടുന്ന സര്‍ട്ടിഫിക്കറ്റിന്‍െറ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.
സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ
സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.
Course Code | Subject Combinations | Practical |
1 | Physics, Chemistry, Biology, Mathematics | Yes |
2 | Physics, Chemistry, Biology, Home Science | Yes |
3 | Physics, Chemistry, Home Science, Mathematics | Yes |
4 | Physics, Chemistry, Geology, Mathematics | Yes |
5 | Physics, Chemistry, Mathematics, Computer Science | Yes |
6 | Physics, Chemistry, Mathematics, Electronics | Yes |
7 | Physics, Chemistry, Computer Science, Geology | Yes |
8 | Physics, Chemistry, Mathematics, Statistics | Yes |
9 | Physics, Chemistry, Biology, Psychology | Yes |
10 | History, Economics, Political Science, Geography | Yes |
11 | History, Economics, Political Science, Sociology | No |
12 | History, Economics, Political Science, Geology | Yes |
13 | History, Economics, Political Science, Music | Yes |
14 | History, Economics, Political Science, Gandhian Studies | Yes |
15 | History, Economics, Political Science, Philosophy | No |
16 | History, Economics, Political Science, Social Work | Yes |
17 | Islamic History, Economics, Political Science, Geography | Yes |
18 | Islamic History, Economics, Political Science, Sociology | No |
19 | Sociology, Social Work, Psychology, Gandhian Studies | Yes |
20 | History, Economics, Political Science, Psychology | Yes |
21 | History, Economics, Political Science, Anthropology | No |
22 | History, Economics, Geography, Malayalam | Yes |
23 | History, Economics, Geography, Hindi | Yes |
24 | History, Economics, Geography, Arabic | Yes |
25 | History, Economics, Geography, Urdu | Yes |
26 | History, Economics, Geography, Kannada | Yes |
27 | History, Economics, Geography, Tamil | Yes |
28 | History, Economics, Sanskrit Sahitya, Sanskrit Sastra | No |
29 | History, Philosophy, Sanskrit Sahitya, Sanskrit Sastra | No |
30 | History, Economics, Political Science, Statistics | Yes |
31 | Sociology, Social Work, Psychology, Statistics | Yes |
32 | Economics, Statistics, Anthropology, Social Work | Yes |
33 | Economics, Gandhian Studies, Communicative English, Computer Applications | Yes |
34 | Sociology, Journalism, Communicative English, Computer Applications | Yes |
35 | Journalism, English Literature, Communicative English, Psychology | Yes |
36 | Business Studies, Accountancy, Economics, Mathematics | No |
37 | Business Studies, Accountancy, Economics, Statistics | Yes |
38 | Business Studies, Accountancy, Economics, Political Science | No |
39 | Business Studies, Accountancy, Economics, Computer Applications | Yes |
40 | Physics, Chemistry, Mathematics, Electronic Service Technology | Yes |
41 | History, Economics, Sociology, Malayalam | No |
42 | History, Economics, Political Science, Malayalam | No |
43 | History, Economics, Gandhian Studies, Malayalam | Yes |
44 | Social Work, Journalism, Communicative English, Computer Applications | Yes |
45 | History, Economics, Sociology, Hindi | No |
46 | History, Economics, Sociology, Arabic | No |