പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നവംബർ 1,2,3 തീയതികളിൽ

പ്ലസ് വൺ ഒന്നാം  സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. വർധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. 

ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. 

പ്രവേശനം നവംബർ 22,23,24 തീയതികളിലായി പൂർത്തീകരിക്കും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment