വിക്ടേഴ്സ് ക്ലാസിന് പുതിയ സമയക്രമം

നാളെ സ്കൂളുകൾ തുറക്കുമ്പോൾ നേരിട്ടുള്ള ക്ലാസിനൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകളും ജി–സ്വീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകളും ഉണ്ടാകും. നവംബർ 12 വരെയുള്ള ഡിജിറ്റൽ ക്ലാസിന്റെ സമയക്രമം പുതുക്കി ക്രമീകരിച്ചിട്ടുണ്ട്.

നാളെ മുതൽ 12 വരെ പ്ലസ്ടുവിനുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ രാവിലെ 8  മുതൽ 11 വരെ ആയിരിക്കും. രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിനുള്ള ‘കിളിക്കൊഞ്ചൽ’ രാവിലെ 11നും എട്ടാം ക്ലാസുകാർക്ക് 2 ക്ലാസുകൾ 11.30 മുതലും‍ ഒൻപതാം ക്ലാസുകാർക്ക് 3 ക്ലാസുകൾ 12.30 മുതലും സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകിട്ട് 5.30 മുതൽ 7 വരെയാണ്. പത്തിലെ 3 ക്ലാസും അടുത്ത ദിവസം രാവിലെ 6.30 മുതൽ പുനഃസംപ്രേഷണം ചെയ്യും.

കൈറ്റ് വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവൻ ക്ലാസുകളുടെയും പുനഃസംപ്രേഷണമുണ്ട്. വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 8 മുതൽ 9.30 വരെ പത്താം ക്ലാസും വൈകിട്ട് 3.30 മുതൽ 6.30 വരെ പ്ലസ് ടു ക്ലാസുമാണ്. 8, 9 ക്ലാസുകൾ ഉച്ചയ്ക്ക് ഒന്നിനും  രണ്ടിനുമാണ്. ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ രണ്ടാം ചാനലിൽ തുടർച്ചയായി രാവിലെ 9.30 മുതൽ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

ജി–സ്വീറ്റ് പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ പഠനം ഇപ്പോൾ പത്താം ക്ലാസിലാണ് നടക്കുന്നത്. പത്തിലെ മുഴുവൻ കുട്ടികൾക്കും ലോഗിൻ വിലാസം നൽകിക്കഴിഞ്ഞു. നവംബർ ആദ്യവാരം 8, 9 ക്ലാസുകളിലെ 8.6 ലക്ഷം കുട്ടികൾക്കു കൂടി ലോഗിൻ ഐഡി നൽകി ഓൺലൈൻ ക്ലാസ് ആരംഭിക്കും. നവംബർ 9നും 12നും ഇടയിൽ പ്ലസ്ടു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസും ആരംഭിക്കും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق