കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.scolekerala.org
ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠന സഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോണ്ടാക്ട് ക്ലാസുകളും ലഭിക്കും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാം.
സ്പെഷൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ റജിസ്ട്രേഷൻ റദ്ദു ചെയ്യാതെ പുതിയ വിഷയ കോമ്പിനേഷന് പാർട്ട് അപേക്ഷ സമർപ്പിക്കാം.
പിഴ കൂടാതെ ഡിസംബർ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് റജിസ്ട്രേഷൻ ചെയ്യാം.
ഹയർ സെക്കൻ്ററിക്ക് തുല്യമാണ് ഈ കോഴ്സ്, നീറ്റ് JEE, ക്ലാറ്റ് പരീക്ഷകൾ എഴുതുന്നതിന് തടസമില്ലാത്ത കോഴ്സാണിത്
വിശദ വിവരങ്ങൾക്ക് PDF ഫയൽ കാണുക.