Anticipatory Income Tax Statement 2021-2022

2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആന്‍റിസിപ്പേറ്ററി ഇന്‍കം ടാക്സ്  സ്റ്റേറ്റ്മെന്‍റ്  സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. ഇപ്രാവശ്യം പേ റിവിഷന്‍ അരിയറും ഡി എ അരിയറും എല്ലാം ലഭിക്കാനുള്ളത് കൊണ്ട് നികുതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം.

RELIEF CALCULATOR 2021-22

പേറിവിഷന്‍ അരിയറും ഡിഎ അരിയറുമെല്ലാം 2019 ജൂലൈ മുതല്‍ പ്രാപല്യത്തോടെ ലഭിക്കുന്നത് കൊണ്ട് വേണമെങ്കില്‍ നമുക്ക് 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഈ വര്‍ഷത്തെ റിലീഫ് കാല്‍ക്കുലേറ്ററും ഇതോടൊന്നിച്ച് പ്രസിദ്ധീകരിക്കുന്നു. 

അരിയര്‍ റിലീഫ് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. ലഭിക്കാന്‍ സാധ്യതയുള്ളവര്‍ മാത്രം റിലീഫ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാല്‍ മതി. അല്ലാത്തവര്‍ അതിന് വേണ്ടി സമയം മെനക്കെടുത്തേണ്ടതില്ല.

2019-20, 2020-21 എന്നീ വര്‍ഷങ്ങളില്‍ നികുതി അടക്കുകയും ഈ സാമ്പത്തിക വര്‍ഷത്തില്‍ അതേ ശതമാനത്തില്‍ നികുതി വരികയും ചെയ്യുന്നവര്‍ക്ക് റിലീഫ് ഉണ്ടായിരിക്കുകയില്ല. 

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 20 ശതമാനം നിരക്കില്‍ നികുതി അടക്കുകയും ഈ വര്‍ഷം വരുമാനം 10 ലക്ഷത്തില്‍ അധികമായി 30 ശതമാനം നികുതി വരുന്നവര്‍ക്കും റിലീഫിന്‍റെ നേട്ടമുണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി അടക്കേണ്ടി വരാത്തവരും എന്നാല്‍ ഈ വര്‍ഷം അരിയര്‍ അടക്കം വരുമ്പോള്‍ നികുതി വരുന്നവര്‍ക്കും നേട്ടമുണ്ടായിരിക്കും. ഇവിടെയും അക്കാലങ്ങളില്‍ നമ്മുടെ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തിന് തൊട്ട് താഴെ കൊണ്ട് നിറുത്തിയവര്‍ക്ക് അരിയര്‍ വരുമ്പോള്‍ 5 ലക്ഷത്തിന് മുകളില്‍ വരികയും 87(എ) യുടെ റിബേറ്റ് നഷ്ടപ്പെട്ട് ആ കാലങ്ങളില്‍ വലിയ തുക നികുതി വരികയും ചെയ്യാം. അങ്ങിനെയുള്ളവര്‍ക്ക് റിലീഫിന്‍റെ നേട്ടം ലഭിക്കുകയില്ല.

ഏതായാലും സംശയമുള്ളവര്‍ റിലീഫ് കാല്‍ക്കുലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഡാറ്റ എന്‍റര്‍ ചെയ്ത് നോക്കുക.


 DOWNLOADS


ANTICIPATORY INCOME TAX STATEMENT 2021-22

RELIEF CALCULATOR 2021-22 


(Al-Rahiman)

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق