ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ്; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവി 50 എസ്എസ്‌സി ഓഫീസേഴ്‌സിന് (എക്‌സിക്യൂട്ടീവ് ബ്രാഞ്ച് – ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്‌സിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. 

2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in. യിലൂടെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.


എസ്എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്), ഒഴിവുകളുടെ എണ്ണം 50, ശമ്പളസ്‌കെയിൻ – 56100-110700 ലെവൽ 10. 


കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി അല്ലെങ്കിൽ എംഎസ്സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി) 

പ്രായപരിധി: 1997 02 ജൂലൈ നും 2003 നും ജനുവരി 1നും ഇടയിൽ 

ജനിച്ചവരായിരിക്കണം.


അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 


ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 27, 2022.


 ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10.


 അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق