ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം




സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുനശീകരണം നടത്തി സുരക്ഷിതമാക്കാൻ നിർദേശം. ഫെബ്രുവരി19, 20 തീയതികളിലാണ് സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കുക. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും പ്രദേശത്തുള്ളവരുടെ സഹായമുണ്ടാകണം.

സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു.

സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ ഫെബ്രുവരി 17ന് വൈകീട്ട് 4ന് ഓൺലൈൻ യോഗം നടക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment