പത്താംക്ലാസ് ജയിച്ചവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

  1. കുക്ക് 11 (UR-7, SC-1, OBC-2, EWS-1)
  2. വാഷര്‍മാന്‍ 3 (UR-3)
  3. സഫായിവാല (MTS) - 13 (UR-8, SC-1, OBC-3, EWS-1)
  4. ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1)
  5. LDC (HQ) – 7 (UR-5, SC-1, OBC-1)
  6. LDC (MIR) – 4 (UR-3, OBC-1)


ശമ്പളം:

കുക്ക് ആന്‍ഡ് എല്‍ഡിസി 19,900-63,200 രൂപ. മറ്റുള്ളവ 18,000-56,900 രൂപ.


യോഗ്യതാ വ്യവസ്ഥ

കുക്ക് അപേക്ഷകര്‍ ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

വാഷര്‍മാന്‍ അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

സഫായിവാല (എംടിഎസ്) ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.

ബാര്‍ബര്‍ ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം.

എല്‍ഡിസി അപേക്ഷകര്‍ 12ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കുകളും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കുകളും ടൈപ്പിംഗ് വേഗത.


പ്രായപരിധി:

ജനറല്‍ & EWS 18 മുതല്‍ 25 വയസ്സ് വരെ. ഒബിസി 18 മുതല്‍ 28 വയസ്സ് വരെ. SC/ST 18 മുതല്‍ 30 വയസ്സ് വരെ. 

അപേക്ഷിക്കേണ്ടവിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും അവരുടെ അപേക്ഷ   “Adm Branch (Civil Section), HQs, MIRC, Darewadi, Solapur Road, Ahmadnagar- 414110, Maharashtra”  എന്ന വിലാസത്തിലേക്ക് 2022 ഫെബ്രുവരി 12-നകം അയക്കണം 

NOTIFICATION : CLICK HERE

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment