ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ഈ മാസം അവസാനവാരത്തോടെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ക്രമീകരണം ഒരുക്കാൻ നിർദേശം. ഇതിനാവശ്യമായ തയാറെടുപ്പു നടത്താൻ വിദ്യാഭ്യാസവകുപ്പിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശം നൽകി.