Plus Two Business Studies Notes Chapter 11 Consumer Protection

Kerala Plus Two Business Studies Notes Chapter 11 Consumer Protection

Introduction
(ആമുഖം)
Consumer satisfaction is the most important aspect in the marketing strategy of any business enterprise. A consumer is said to be a king in free market economy.
ഏതു ബിസിനസ്സ് സ്ഥാപനത്തിന്റേയും വിപണന തന്ത്രത്തിന്റെ സുപ്രധാനമായ വശം ഉപഭോക്താക്കളുടെ സംതൃപ്തിയാണ്. മാർക്കറ്റിലെ രാജാവ് എന്നാണ് ഉപഭോക്താവ് അറിയപ്പെടുന്നത്.

Importance Of Consumer Protection
(ഉപഭോക്ത്യ സംരംക്ഷണത്തിന്റെ പ്രാധാന്യം)

(1) From consumers’ point of view
(ഉപഭോക്താക്കളുടെ വീക്ഷണത്തിൽ

  1. Consumer ignorance
    (ഉപഭോക്താക്കളുടെ അറിവില്ലായ്മ)
  2. Unorganised consumers
    (അസംഘടിത ഉപഭോക്താക്കൾ)
  3. Widespread exploitation of consumers
    (ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിൽ നിന്നുള്ള സംരംക്ഷണം)

(2) From the point view of business
(ബിസിനസ്സുകാരുടെ വീക്ഷണത്തിൽ)

  1. Long-term interest of business
    (ബിസിനസ്സിന്റെ ദീർഘകാല നിലനിൽപ്പിന് സഹായിക്കുന്നു)
  2. Business uses society’s resources
    (ബിസിനസ്സിന് സമൂഹിക വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു)
  3. Social responsibility
    (സാമൂഹിക ഉത്തരവാദിത്വം)
  4. Moral justification
    (ബിസിനസ്സിന് സാമൂഹത്താടുള്ള ധാർമ്മികത വർധിപ്പിക്കുന്നു.
  5. Government Intervention
    (ഗവൺമെന്റ് ഇടപെടുലകൾ)

Legal Protection To Consumers
(ഉപഭോക്താക്കളുടെ സംരംക്ഷണത്തിനുള്ള വിവിധ നിയമങ്ങൾ)

The Indian legal framework consists of a number of regulation which provide protection to consumers. Some of these regulations are as under.
ഇന്ത്യൻ നിയമ ചട്ടക്കൂടിൽ ഉപഭോക്തൃ സംരംക്ഷണത്തിന് വേണ്ടി ഒരുപാട് നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്, അവയിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു.

  1. The consumer Protection Act 1986
    (ഉപഭോക്ത്യ സംരംക്ഷണ നിയമം 1986)
  2. The Indian contract Act 1872
    (ഇന്ത്യൻ കോൺടാക്റ്റ് ആക്റ്റ് 1872)
  3. The sale of goods Act 1930
    (സെയിൽ ഓഫ് ഗുഡ്സ് ആക്ട് 1930)
  4. The essential Commodities Act 1955
    ( അവശ്യവസ്തു നിയമം 1955)
  5. The Agriculture Produce Act 1937
    (കാർഷിക വിളകളുടെ തരംതിരിക്കൽ വിപണന ആക്ട് 1937)
  6. The prevention of food adulteration Act, 1954
    (ഭക്ഷ്യമായം ചേർക്കൽ നിരോധന നിയമം 1954)
  7. The Standards of weights and measures Act, 1976
    (സ്റ്റേർഡ്സ് ഓഫ് വെയിറ്റ്സ് ആന്റ് മെഷേസ് ആക്ട് 1976)
  8. The Trade Marks Act, 1999
    (ഡ് മാർക്ക് ആക്ട് 1999)
  9. The Competition Act, 2002
    (കിടമത്സര ആക്ട് 2002)
  10.  The Bureau of Indian Standards Act
    1986 (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് ആക് 1984

The Consumer Protection Act 1986
(ഉപഭോക്തൃ സംരംക്ഷണ നിയമം 1986)

The Consumers Protection Act (CPA) seeks to protect and promote the consumers interest through speedy and inexpensive redressal of their grievances.
വളരെ പെട്ടെന്നും ചെലവ് കുറഞ്ഞതുമായ രീതിയിൽ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിച്ചു കൊടുക്കുകയും അവരുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ഉപഭോക്‌തൃ സംരംക്ഷണ നിയമം രൂപീകരിച്ചത്.

Consumer Rights
(ഉപഭോക്താവിന്റെ അവകാശങ്ങൾ)



The Consumer Protection Act provides for six rights of consumers they are:

1. Right to safety
(സുരക്ഷിതത്വത്തിനുള്ള അവകാശം)
The consumer has a right to be protected against goods and services which are hazardous to life and health.
ഉല്പാദകരിൽനിന്ന് ഉപഭോക്താവിന് ലഭിക്കുന്ന സാധനങ്ങളും സേവനങ്ങളും ഉപഭോക്താവിന്റെ രോഗ്യത്തിനും ആയുസ്സിനും ആപൽക്കരമാകാതിരിക്കാനുള്ള അവകാശമാണിത്.

2. Right to be informed
(ഉല്പന്നത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനുള്ള അവകാശങ്ങൾ)
The consumers has a right to have complete information about the product he intends to buy including its ingredients, date of manufacture, price, quantity, directions for use etc.
ഉപഭോക്താക്കൾക്ക് ഉല്പന്നത്തക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശമുണ്ട് എന്നാണ് ഇതിൽ പറയുന്നത്. അതയാത് ഉത്പന്നത്തിന്റെ ഗുണമേന്മ, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ, ഉല്പന്നം നിർമ്മിച്ച തിയ്യതി, വില, എങ്ങനെ ഉപയോഗിക്കണം എന്നുള്ള വിവരങ്ങളെല്ലാം അറിയാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്.

3. Right to choose
(തെരെഞ്ഞെടുക്കാനുള്ള അവകാശം)
The consumer has the freedom to choose from a variety of products at competitive prices.
വിവിധ തരം ഉല്പന്നങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വാങ്ങാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

4. Right to heard
(പരാതിപ്പെടാനുള്ള അവകാശം)
The consumer has a right to file a complaint and to be heard in case of dissatisfaction with a goods or a service.
സാധനങ്ങളിലോ സേവനങ്ങളിലോ എന്തെങ്കിലും അസംതൃപ്തി തോന്നിയാൽ പരാതിപ്പെടാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

5. Right to seek Redressal
(പരാതികൾ പരിഹരിച്ച് കിട്ടാനുള്ള അവകാശം)
The consumer has a right to get relief in case the product or services falls short of his expectations.
ഉപഭോക്താവിന് സാധനങ്ങളിലോ സേവനങ്ങളിലോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ചുകിട്ടാനുള്ള അവകാശമുണ്ട്.

6. Right to consumer education
(ഉപഭോക്‌തൃഅവബോധ അവകാശം)
The consumer has a right to acquire knowledge and to be a well informed consumer throughout the life.
ഉപഭോക്താവ് എന്ന നിലയിൽ ഒരു പൗരന് ലഭ്യമായ അവകാശങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

Consumers Responsibilities
(ഉപഭോക്താവിന്റെ ഉത്തരവാദിത്തങ്ങൾ)

A consumer should keep in mind the following responsibilties while purchasing, using, and consuming goods and services.

  1. Be aware about various goods and services available in the market.
    മാർക്കറ്റിൽ ലഭ്യമായ ഉല്പന്നങ്ങളെക്കുറിച്ചുള്ള വിവരം ഉപഭോക്താവിന് ഉണ്ടായിരിക്കണം.
  2. Buy only standardised goods as they provide quality assurance.
    നിലവാരമുള്ളതും ഗുണമേന്മയുള്ളതുമായ ഉല്പന്നം മാത്രമേ വാങ്ങാവൂ.
  3. Learn about the risks associated with products and services.
    ഉല്പന്നത്തിലും സേവനത്തിലും ഉൾപ്പെട്ടിരിക്കുന്ന നഷ്ടസാധ്യതയെപ്പറ്റിയുള്ള അറിവുണ്ടായിരിക്കണം.
  4. Read labels carefully so as to have information about prices, net weight, manufacturing and expiry date, etc.
    ഉല്പന്നം വാങ്ങിക്കുമ്പോൾ ഉല്പ്പന്നത്തിന്റെ ലേബൽ നന്നായിട്ട് ശ്രദ്ധിക്കണം. അതിൽ ഉല്പന്നത്തിന്റെ വില, തൂക്കം, നിർമ്മാണ തിയ്യതി, കാലവധി, തുടങ്ങിയ കാര്യങ്ങൾ അടങ്ങിയിരിക്കും
  5. Assert yourself to ensure that you get a fair deal.
    നല്ല രീതിയിലുള്ള കൈകാര്യമാണ് മാർക്കറ്റിൽ നടക്കുന്നതെന്ന് ഉറപ്പുവരുത്തുക
  6. Be honest in your dealings, choose only from legal goods and services and discourage unscrupulous practices like black-marketing, hoarding etc.
    ഉല്പന്നം വാങ്ങിക്കുന്നതിൽ സത്യസന്ധത പുലർത്തുകയും കരിചന്ത, പൂഴ്ത്തിവയ്പ്പ്, തുടങ്ങിയ കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുകയും വേണം
  7. Ask for a cash memo on purchase of goods or services. This would serve as a proof of the purchase made.
    സാധനം വാങ്ങിച്ചു കഴിഞ്ഞാൽ ബിൽ ചോദിച്ചു വാങ്ങേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണ്. വാങ്ങൽ നടന്നു എന്നതിനുള്ള ഒരു തെളിവാണ് ഇത്.

Ways  and Means of Consumer Protection
(ഉപഭോക്ത്യ സംരംക്ഷണത്തിന്റെ വിവിധ മാർഗങ്ങൾ)

1. Self regulation by business
(ബിസിനസ്സിന്റെ സ്വയം നിയന്ത്രണം)
Enlightened business firm realise that it is in their long-term interest to serve the customers well.
പരിജ്ഞാനമുള്ള ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ താല്പര്യം എന്നത് ഉപഭോക്‌തൃസംരംക്ഷണമാണ്.

2. Business association
(ബിസിനസ്സ് അസോസിയേഷൻ)
Then associations of trade, commerce and business like Federation of Indian Champers of commerce of India (FICCI) and Confederation of Indian Industries (CII) have laid down for their members the guidelines in their dealings with the consumers.
വ്യാപാര വാണിജ്യസംഘടനകളായ ഫിക്കി, കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, എന്നിവർ അവരുടെ മെമ്പർമാർക്ക് ഉപഭോക്‌തൃ പരാതി പരിഹരിക്കാനുള്ള പെരുമാറ്റ സംഹിത നൽകിയിട്ടുണ്ട്.

3. Consumer awareness
(ഉപഭോക്ത്യ സ്വയം ബോധവൽക്കരണം)
A consumer, who is well informed about his rights and reliefs available to him, would be in a position to raise his voice against any unfair trade practices or unscrupulous exploitation.
ഉപഭോക്താക്കൾ സ്വയം അവരുടെ അവകാൾങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കുകയും ചൂഷണങ്ങളോ, അനീതികളോ കണ്ടാൽ ശബ്ദം ഉയർത്തുന്നവരുമായിരിക്കണം,

4. Consumer organisation
(ഉപഭോക്‌തൃസംഘടനകൾ)
Consumer organisations play an important role in educating consumers about their rights and providing protection to them.
ഉപഭോക്താക്കളുടെ അവകാശങ്ങളെയും സംരക്ഷ ണത്തെയും കുറിച്ച് അവരെ ബോധവാന്മാരാക്കു ന്നതിൽ ഉപഭോക്‌തൃ സംഘടനകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

5. Government
(ഗവൺമെന്റ് )
The government can protect the interest of the consumers by enacting various legislations. The legal framework in India encomposes various legislations which provide protection to consumers.
ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ഗവൺമെന്റ് ചില നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള നിയമസംഹിത ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നു.

Redressal Agencies Under The Consumer Protection Act 

For the redressal of consumer grievances, the consumer protection Act provides for setting up of a three tier enforcement machinery at the District level, State level, and the National levels.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്ന തിനായി ഉപഭോക്തൃ സംരക്ഷണ നിയമം മൂന്ന് തലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയാണ് ജില്ലാ ഫോറം, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ,

Before studying the set-up and functioning of these redressal agencies let see how the consumer protection act defines a consumer and who can file a complaint under the consumer protection act.
ഉപഭോക്തൃ തർക്ക പരിഹാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് മുന്നേ ആ നാണ് ഉപഭോക്താവ്, ആർക്കൊക്കെ ഉപഭോക്തൃകോടതിയിൽ പരാതിപ്പെടാം എന്നുള്ള കാര്യങ്ങൾ വിശകലനം ചെയ്യാം. 

Consumer
(ഉപഭോക്താവ്)

A consumer is generally understood as a person who uses or consume goods or avails of any service.
സാധാരണ ഗതിയിൽ ഒരു ഉപഭോക്താവ് എന്നാൽ, ആരാണോ സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നത് ആ വ്യക്തിയെ ഉപഭോക്താവ് എന്നുപറയാം.

Who Can File A Complaint?
(ആർക്കൊക്കെ പരാതിപ്പെടാൻ അവകാശമുണ്ട്

A complaint before the appropriate consumer forum can be made by:

  1. Any consumer
    ഏതൊരു ഉപഭോക്താവിനും
  2. Any registered consumer’s association;
    ഉപഭോക്‌തൃ സംഘടനകൾക്ക്
  3. The Central Government or any State Government –
    കേന്ദ്ര സർക്കാരിനും, സംസ്ഥാന സർക്കാരിനും
  4. One or more consumers, on behalf of numerous consumers having the saming interest
    ഒരു പ്രത്യേക വിഷയത്തിൽ താല്പര്യമുള്ള ഒന്നിലധികം ഉപഭോക്താക്കൾക്ക്
  5. A legal heir or representative of a deceased consumer
    മരണമടഞ്ഞ ഉപഭോക്താവിന്റെ പ്രതിനിധികൾക്കോ, അവകാശികൾക്കോ

Redresal Agencies
(തർക്ക പരിഹാര ഏജൻസികൾ)


1. District Forum
(ജില്ലാ ഫോറം)
The District Forum consists of a President and two other members, one of whom should be a woman. They all are appointed by the State Government concerned. A complaint can be made to the appropriate District Forum when the value of goods or services in questions, along with the compensation claimed, does not exceed Rs.20 lakhs.
ജില്ലാ ഫോറത്തിൽ ഒരു പ്രസിഡന്റും രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. അതിൽ ഒന്ന് സ്ത്രീയായിരിക്കും. സംസ്ഥാന ഗവൺമെന്റാണ് ഇതിലെ അംഗങ്ങളെ നിയമിക്കുന്നത്. വാങ്ങിയ ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 20 ലക്ഷത്തിൽ താഴെയാണെങ്കിൽ ഉപഭോക്താക്കൾക്ക് ജില്ലാ ഫോറത്തിൽ പരാതിപ്പെടാം.

2. State Commission
(സംസ്ഥാന കമ്മീഷൻ)
Each state Commission consists of a President and not less than two other members, one of whom should be a woman. They are appointed by the State Commission when the value of the goods or services in question, along with the compensation claimed, exceed Rs. 20 lakhs but does not exceed Rs. 1crore.
ഓരോ സംസ്ഥാന കമ്മീഷനും ഒരു പ്രസിഡന്റും രണ്ടിൽ കുറയാത്ത മറ്റ് അംഗങ്ങളും ഉണ്ടായിരിക്കും. അതിൽ ഒന്ന് സ്ത്രീയായിരിക്കും. സംസ്ഥാന കമ്മീഷനാണ് ഇവരെ നിയമിക്കുന്നത്. വാങ്ങിയ സാധനത്തിന്റെയോ സേവനത്തിന്റെയോ വില 20 ലക്ഷത്തിനു മുകളിലും കോടിയിൽ താഴെയു മാണെങ്കിൽ ഉപഭോക്താക്കൾക്ക് സംസ്ഥാന കമ്മീഷനിൽ പരാതി നൽകണം.

3. National Commission
(ദേശീയ കമ്മീഷൻ)
The National Commission consists of a President and at least four other members, one of whom should be a woman. They are appointed by the Central Government. A complaint can to be made to the National Commission when the value of the goods or services in question, along with the compensation claimed, exceed Rs. 1 crore.
ദേശീയ കമ്മീഷനിൽ ഒരു പ്രസിഡന്റും 4 കുറയാത്ത മറ്റ് അംഗങ്ങളും ഉണ്ടായിരിക്കും. അതിൽ ഒന്ന് സ്ത്രീയായിരിക്കും. ദേശീയ കമ്മീഷനാണ് അംഗങ്ങളെ നിയമിക്കുന്നത്. വാങ്ങിയ ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില കോടിയിൽ കൂടുതലാണെങ്കിൽ ഉപഭോക്താക്കൾക്ക് ദേശീയ കമ്മീഷനിൽ പരാതിപ്പെടാം.

Role of Consumer Organisation And NGOs
(ഉപഭോക്‌തൃസംഘടനകളുടെയും സർക്കാർ ഇതര ഏജൻസികളുടെയും പങ്ക്)

In India, several consumer organisation and non-governmental organisations (NGOs) have been setup for the protection and promotion of consumers’ interests.
ഇന്ത്യയിൽ ഉപഭോക്താക്കളുടെ താല്പര്യം സംരംക്ഷിക്കുന്നതിനായി ഒരുപാട് സർക്കാർ സ്ഥാപനങ്ങളും സർക്കാർ ഇതര ഏജൻസികളും സ്ഥാപിച്ചിട്ടുണ്ട്.

Functions of NGOs
(സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധർമ്മങ്ങൾ)

  1. Educating the general public about consumer rights by organising training programmes, seminars and workshops.
    ഉപഭോക്താക്കളെ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കാൻ വേണ്ട ട്രെയ്നിങ് പ്രോഗ്രാമുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുക
  2. Publishing periodicals and other publications to impart knowledge about consumer problems, legal reporting, reliefs available and other matters of interest.
    ഉപഭോക്താക്കളുടെ പ്രശ്നങ്ങളെപ്പറ്റിയും, പരിഹാരങ്ങളെക്കുറിച്ചും പിരിയോഡിക്കൽസ്, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക.
  3. Filing complaints in appropriate consumer courts on behalf of the consumers
    ഉപഭോക്താക്കൾക്ക് വേണ്ടി ഉപഭോക്ത്യ കോടതിയിൽ പരാതി നൽകുക
  4. Providing legal assistance to consumers by way of providing aid, legal advice etc. in seeking legal remedy.
    ഉപഭോക്‌തൃ കോടതിയിൽ പരാതികൾ സമർപ്പിക്കുന്നതിനുവേണ്ട നിയമസഹായം നൽകുക
  5. Encouraging consumers to strongly protest and take an action against unscrupulous, exploitative and unfair trade practices of sellers.
    മായം ചേർക്കൽ, കരിഞ്ചന്ത, ന്യായമല്ലാത്ത വിൽപ്പന തുടങ്ങിയവയ്ക്കെതിരെപ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുക

Some of the important consumer organisations and NGOs engaged in protecting consumers’ interests include the following.

ഉപഭോക്‌തൃ സംരംക്ഷണത്തിന് വേണ്ടി നിലവിൽ വന്ന ചില സ്ഥാപനങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

  1. Consumer Co-ordination Council, Delhi
    കൺസ്യൂമർ കോർഡിനേഷൻ കൗൺസിൽ
  2. Common cause, Delhi
    കോമൺ കോസ്, ഡൽഹി
  3. Voluntary Organisation in Interest of Consumer Education (VOICE)
    വോളന്ററി ഓർഗനൈസേഷൻ ഇൻ ഇന്ററസ്റ്റ് ഓഫ് കൺസ്യൂമർ എഡ്യൂക്കേഷൻ
  4. Consumer Education and Research Centre (CERC), Ahamedabad
    കൺസ്യൂമർ എജുക്കേഷൻ ആന്റ് റിസേർച്ച് സെന്റർ, അഹമ്മദാബാദ്
  5. Consumer Protection Council (CPC), Ahamedabad
    കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ, അഹമ്മദാബാദ്
  6. Consumer guidance society of India (CGSI), Mumbai.
    കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ (CGSI), മുംബൈ.  
  7. Citizens Action group, Mumbai.
    സിറ്റിസൺസ് ആക്ഷൻ ഗ്രൂപ്പ്, മുംബൈ.  
  8. Consumer Unity and Trust Society (CUTS), Jaipur. 
    കൺസ്യൂമർ യൂണിറ്റി ആൻഡ് ട്രസ്റ്റ് സൊസൈറ്റി (CUTS), ജയ്പൂർ. 
  9. Consumer Action Forum, Kolkatta, Delhi and Chennai. 
    കൺസ്യൂമർ ആക്ഷൻ ഫോറം, കൊൽക്കത്ത, ഡൽഹി, ചെന്നൈ. 

Prominent Consumer Organizations in Kerala
കേരളത്തിലെ പ്രമുഖ ഉപഭോക്തൃ സംഘടനകൾ

  1. Consumer Guidance Centre, Cochin.
    കൺസ്യൂമർ ഗൈഡൻസ് സെന്റർ, കൊച്ചി.  
  2. Kerala State Consumer Guidance Society, Cochin. 
    കേരള സ്റ്റേറ്റ് കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി, കൊച്ചി 
  3. Kerala Consumer Welfare Association, Cochin.
    കേരള കൺസ്യൂമർ വെൽഫെയർ അസോസിയേഷൻ, കൊച്ചി  
  4. Kerala State Consumer Council, Kannur. 
    കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ, കണ്ണൂർ. 
  5. Consumer Guidance Society of India, Thrissur. 
    കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ, തൃശൂർ. 
  6. Association for protection of consumers, Thiruvananthapuram.
    അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് കൺസ്യൂമേഴ്‌സ്, തിരുവനന്തപുരം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

تعليق واحد

  1. sabinianwadley
    أزال أحد مشرفي المدونة هذا التعليق.