ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് അഞ്ച് ഓൺലൈൻ കോഴ്സുകളുമായി SBI

സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു.  ഫെബ്രുവരി 9 മുതൽ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) നോളജ് ഹബ് പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകളിൽ എൻറോൾ ചെയ്യാം.

കോഴ്സുകൾ 

  1. ബാങ്കിംഗ് ഫണ്ടമെന്റൽസ്
  2. എംഎസ്എംഇ ലെൻഡിംഗ് ഇൻ എ നട്ട്ഷെൽ
  3. ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇൻ ഇന്ത്യ
  4.  പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് നോംസ്
  5.  എൻആർഐ ബിസിനസ് & കംപ്ലയൻസ് 

എന്നിവയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അഞ്ച് കോഴ്സുകൾ.


ഈ കോഴ്സുകൾക്കായി എസ്ബിഐ സ്ട്രാറ്റജിക് ട്രെയിനിംഗ് യൂണിറ്റ്, എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ചിട്ടുണ്ട്.  കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്.  ഈ കോഴ്‌സുകളിലൂടെ, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അറിവ് നേടാം.  

ബാങ്കിംഗ് സേവനങ്ങളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുമുള്ള കോഴ്സുകളാണ് ഇവ. 

എസ്‌ബി‌ഐ നടത്തുന്ന ഈ കോഴ്‌സുകൾ തിയറികളുടെയും പ്രായോഗികമായ വശങ്ങളുടെയും ഒരു മികച്ച സംയോജനമാണ്.  ഇത് ബാങ്കിംഗ്, വായ്പാ മാനദണ്ഡങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന്” ഔദ്യോഗിക പ്രസ്താവനയിൽ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോം അവകാശപ്പെട്ടു.

ബാങ്കിംഗ്-ടു-ബാങ്കിംഗ് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി ബാങ്കിംഗിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ച് ധാരണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ അഞ്ച് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment