Posts

എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ കുട്ടികൾ തന്നെ വിലയിരുത്തും; കേരളം മാതൃകയെന്ന് മന്ത്രി വി.ശിവൻകുട്ടി

Post with Disqus Comment

രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു. മൂല്യനിർണയത്തിന്റെ ഭാഗമായി പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയിൽ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്.

ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വരുന്ന വർഷങ്ങളിൽ പരീക്ഷാ ചോദ്യപേപ്പറുകൾ കൂടുതൽ കുറ്റമറ്റരീതിയിൽ തയ്യാറാക്കാനാകും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വിപുലീകരിക്കും.

മറ്റൊരു വേറിട്ട കേരള മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ആദ്യത്തെയും അവസാനത്തേതുമായ ഉത്തരം കുട്ടികളാണ്. എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. വിദ്യാഭ്യാസത്തിലെ അവിഭാജ്യഘടകമായ മൂല്യനിർണയ രീതികൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ മൂല്യനിർണയ രീതിയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ പരിഷ്ക്കപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment