എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ക്രമീകണങ്ങൾ പൂർത്തിയായി: കുട്ടികൾക്കായി ഹെൽപ് ഡെസ്ക്

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 47ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് തയാറെടുക്കുന്നത്. എസ്എസ്എല്‍സി തിയറി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26ന് അവസാനിക്കും. 

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും. കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കൊവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് പദ്ധതികള്‍ നടപ്പിലാക്കണം .

വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗണ്‍സിലിംഗിനായി നിശ്ചിത ടെലഫോണ്‍ നമ്പര്‍ നല്‍കി കൊണ്ട് പരീക്ഷകള്‍ അവസാനിക്കുന്നതുവരെ ‘ഹൗ ആര്‍ യു ‘ എന്ന പ്രോഗ്രാം സംഘടിപ്പിക്കും.

ഇതുപോലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോള്‍ഫ്രീ നമ്പര്‍ നല്‍കി കൊണ്ട് ‘ഹെല്‍പ് ‘ എന്ന പ്രോഗ്രാം ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ ഓരോ ഡിഡിഇ തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കി കൊണ്ട് പരീക്ഷാ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

കൂടാതെ ആര്‍ഡിഡി. എഡി ഡിഇമാരും അവരുടേതായ തനത് പദ്ധതികള്‍ ഇതിനായി നടപ്പിലാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.




 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment