ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്നിവീര്‍ ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

 ഇന്ത്യന്‍ എയര്‍ഫോഴ്സ്ല്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു.



താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 24 മുതല്‍ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്.  

നാല് വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. 

ഇന്ത്യയിലെ അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അഗ്‌നിവീര്‍ വായുവിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.


വിദ്യാഭ്യാസ യോഗ്യത: 


സയന്‍സ് വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഒന്നുകില്‍ 12-ാം ക്ലാസ് പാസായിരിക്കണം. 

അല്ലെങ്കില്‍ ഗണിതം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം. 

അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.

ഫിസിക്സ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും പ്ലസ് ടു പാസായവര്‍ക്കും അപേക്ഷിക്കാം.

സയന്‍സ് അല്ലാത്ത വിഷയങ്ങളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കണം: അംഗീകൃത ബോര്‍ഡില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും 12-ാം ക്ലാസ് പാസായിരിക്കണം.

COBSE ലിസ്റ്റഡ് സ്റ്റേറ്റ് എജ്യുക്കേഷന്‍ ബോര്‍ഡുകളില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്സോ 12-ാം ക്ലാസോ പൂര്‍ത്തിയാക്കിയിരിക്കണം.

പ്രായപരിധി: ഉദ്യോഗാര്‍ത്ഥി 1999 ഡിസംബര്‍ 29-നോ അതിനു ശേഷമോ 2005 ജൂണ്‍ 29-ന് മുമ്പോ ജനിച്ചവരായിരിക്കണം.


സെലക്ഷന്‍ :

മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. 

ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികളും ജൂലൈ 24 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഹാജരാകണം. 

അതിനുശേഷം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ശാരീരിക ക്ഷമത പരിശോധനയ്ക്കും മെഡിക്കല്‍ ടെസ്റ്റിനും അയയ്ക്കും.


ശമ്പളം : 

തിരഞ്ഞെടുക്കപ്പെട്ട അഗ്‌നിവീറുകള്‍ക്ക്പാക്കേജിലെ 70 ശതമാനം ശമ്പളം കൈയ്യില്‍ ലഭിക്കും. ബാക്കി 30 ശതമാനം അഗ്‌നിവീര്‍സ് കോര്‍പ്പസ് ഫണ്ടിലേക്ക് പോകും.

ആദ്യ വര്‍ഷം 30,000 രൂപയുടെ കസ്റ്റമൈസ്ഡ് പാക്കേജും നേരിട്ട് ലഭിക്കുന്ന ശമ്പളം 21,000 രൂപയും ആയിരിക്കും. 

രണ്ടാം വര്‍ഷം പാക്കേജ് 33,000 രൂപയും നേരിട്ട് ലഭിക്കുന്ന ശമ്പളം 23,100 രൂപയും ആയിരിക്കും. 

മൂന്ന്, നാല് വര്‍ഷങ്ങളില്‍ പാക്കേജുകള്‍ യഥാക്രമം 36,500 രൂപയും 40,000 രൂപയും, നേരിട്ട് ലഭിക്കുന്ന ശമ്പളം യഥാക്രമം 25,550 രൂപയും 28,000 രൂപയും ആയിരിക്കും.


NotificationClick Here
 WebsiteClick Here
Apply NowClick Here

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment