EWS Reservation in Plus One Admission

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS), ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

  • ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.
  • കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം 
  • Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്. ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി  ഹാജരാക്കണം.
  • AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം.
  • മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 വാങ്ങി വെയ്ക്കേണ്ടതാണ്
  • EWS റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം മാത്രം ഏകജാലക അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
  • Annexure 1 & 2  സമർപ്പിക്കേണ്ടവർ (2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക)
  • Plus one Admission Reservation in EWS (Economically Weaker Sections in General Category) Only in Govt HSS. Not available in Aided Schools

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment