100% സൗജന്യമായി പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.


100% സൗജന്യമായി GNM കോഴ്‌സ് പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

  • അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 30. ( ജൂലൈ 30, 2022).
  • മൊത്തം സീറ്റുകളിൽ 20 ശതമാനം ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു.
  • സ്വന്തം ജില്ലയിലെ സ്‌കൂൾ ഓഫ് നഴ്സിംഗിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ..
  • വിവരങ്ങൾക്ക് ലിങ്ക് നോക്കുക. https://dhs.kerala.gov.in/notification/

വലിയ തുക മുടക്കി BSc നഴ്സിംഗ് പഠിക്കാൻ സാധിക്കാത്തവർക്ക് മികച്ച ഒരു ഓപ്‌ഷനാണ് ഗവണ്മെന്റ് സ്‌കൂളുകളിൽ GNM പഠിക്കുക എന്നത്. കാരണം പഠനം തീർത്തും സൗജന്യമാണ്. ട്യൂഷൻ ഫീസ് ഇല്ല. ഹോസ്റ്റലും സൗജന്യമാണ്. Shared മെസ്സ് ആണ്. അതിന് മാസം വളരെ ചെറിയ തുക മാത്രമേ ചിലവ് വരികയുള്ളൂ…

ആദ്യത്തെ രണ്ടരവർഷം മാസം 700 രൂപ വീതവും പിന്നീടുള്ള ആറ് മാസം മാസം 2000 രൂപ വീതവും സ്റ്റൈപ്പൻഡ് ലഭിക്കും. ഈ തുക കൊണ്ട് മെസ്സ് ചിലവിന്റെ പകുതിയെങ്കിലും അടയ്ക്കാൻ കഴിയും.

ഇങ്ങനെ GNM പാസ്സായിട്ട് നേരെ പോസ്റ്റ്‌ ബേസിക് കോഴ്സിന് ചേർന്നാൽ പ്രൈവറ്റ് ആയിട്ട് ചെയ്താൽ പോലും നേരിട്ട് BSc നഴ്സിംഗ് പഠിക്കുന്നതിന്റെ പകുതി ചിലവ് പോലും വരില്ല. എൻട്രൻസ് എഴുതി കേരളത്തിൽ ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയാൽ അടിപൊളി.. അതല്ല കേരളത്തിന്‌ പുറത്ത് പഠിച്ചാലും പോസ്റ്റ്‌ ബേസിക് പഠിക്കാൻ ചിലവ് കുറവാണ്.

ഒരു വർഷം നഷ്ടപ്പെടും എന്നത് ഒരു ന്യൂനതയാണ്. പ്ലസ്ടു വിന്റെ മാർക്ക് അനുസരിച്ചാണ് അഡ്മിഷൻ ലഭിക്കുക. നല്ല മാർക്കുള്ളവർക്ക് മാത്രമേ അഡ്മിഷൻ കിട്ടൂ..

GNM കോഴ്‌സ് പഠിക്കുന്നവർ ആദ്യവർഷം മുതൽ Job Oriented ആയി പഠിക്കാൻ ശ്രമിക്കുക. പഠിത്തത്തോ ടൊപ്പം നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും ശ്രദ്ധിക്കുക. യൂറോപ്യൻ ഉച്ചാരണശൈലിയിൽ ഉള്ള സിനിമകളും ടിവി പ്രോഗ്രാമുകളും ഒക്കെ ധാരാളം കണ്ട് Speaking & Listening കഴിവുകൾ നന്നായി പരിപോഷിപ്പിക്കുക. കൂടെ ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് Reading & Writing കഴിവും improve ചെയ്യാൻ ശ്രദ്ധിക്കുക.

ഇങ്ങനെ തുടക്കം മുതൽ ശ്രദ്ധിച്ചാൽ GNM കോഴ്‌സ് പാസ്സാകുന്ന ഉടനെ തന്നെ നിങ്ങൾക്ക് നല്ല ഒരു OET സ്ഥാപനത്തിൽ ചേർന്ന് പഠിച്ചാൽ ആദ്യത്തെയോ രണ്ടാമത്തെയോ ശ്രമത്തിൽ ഉറപ്പായും OET പാസ്സാകാൻ കഴിയും. അങ്ങനെ പാസ്സായാൽ ആറ് മാസത്തെ എക്സ്പീരിയൻസ് കൂടി ഉണ്ടെങ്കിൽ നിങ്ങൾക്ക് UK യിൽ അല്ലെങ്കിൽ അയർലണ്ടിൽ നല്ലൊരു ജോലി ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment