കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം അല്ലെങ്കിൽ പ്രത്യേക അവധി അനുവദിക്കാമോ?: ഉത്തരവിൽ മാറ്റമില്ല

കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്കും മറ്റുജീവനക്കാർക്കും ഇപ്പോഴും വർക്ക്‌ ഫ്രം ഹോം സംവിധാനവും അല്ലെങ്കിൽ കോവിഡ് സ്പെഷ്യൽ അവധിയും നൽകണം. 2022മാർച്ച്‌ 16ന് ഇറക്കിയ ഭേതഗതി ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്. ഈ ഉത്തരവ് റദ്ധാക്കി മറ്റൊരു ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഒടുവിൽ വന്ന ഉത്തരവിൽ പറയുന്നത് ഇങ്ങനെ:

കോവിഡ് പോസിറ്റീവ് ആയ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ
സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ ലീവ് ഫോർ കോവിഡ് ഒഴിവാക്കി 7 ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാവുന്നതാണ്.
വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് 5 ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിക്കാം (അവധി ദിവസങ്ങൾ ഉൾപ്പെടെ ). അഞ്ചു ദിവസം കഴിഞ്ഞു ആന്റിജൻ ടെസ്റ്റ്
നടത്തി നെഗറ്റീവ് ആയാൽ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കിൽ
അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ഓഫീസിൽ ഹാജരാകേണ്ടതാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്

നേരത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് ആയാൽ സ്പെഷ്യൽ ലീവ് ഫോർ കോവിഡ്- 19 (സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിരുന്നു. പ്രസ്തുത ഉത്തരവാണ് മേൽ പറഞ്ഞ പ്രകാരം 2022 മാർച്ച്‌ 16ന് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment