അടുത്തവർഷം മുതൽ ബോയ്സ്, ഗേൾസ് സ്കൂളുകൾ പാടില്ല: ബാലാവകാശ കമ്മിഷൻ
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂളുകൾ എന്ന വേർതിരിവ് നിർത്തലാക്കാൻ ബാലാവകാശ കമീഷന്റെ ഉത്തരവ്. 2022-23 വർഷം മുതൽ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി പഠനം ആരംഭിക്കണം. സ്കൂളുകളിലെ ശുചിമുറികൾ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കമ്മിഷൻ നിർദേശിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ എന്ന രീതി ലിംഗനീതി നിഷേധിക്കുന്ന താണെന്നും ഇത് മാറ്റി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശിയായ ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് കമീഷന്റെ നിർണ്ണായക ഉത്തരവ് കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സ്കൂളുകൾ എന്നത് അതീവ ഗൗരവത്തോടെനോക്കിക്കാണുന്നുവെന്നും കമ്മീഷൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമീഷൻ ഉത്തരവിലൂടെ ഓർമിപ്പിച്ചു.