ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍ )
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് NSQF അംഗീകാരമുള്ള പാഠ്യപദ്ധതി
എസ്.എസ്.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും NSQF അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന് അക്കാദമിക് പഠനത്തില്‍ നിന്ന് സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട് .
ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) ഏകജാലക പ്രവേശന സമയക്രമം
ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളും സീറ്റുകളും
Vhse NSS audio prospectus 2022
വിഷയം കോമ്പിനേഷനുകൾ
നാലു വിഷയ കോമ്പിനേഷനുകളെ വിഷയങ്ങളനുസരിച്ച് നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം: *പവർ ടില്ലർ ഓപ്പറേറ്റർ *അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, *ഫോർവീലർ സർവീസ് ടെക്നീഷ്യൻ, *ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, *ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ *ഡ്രാഫ്റ്റ്‌സ് പേഴ്സൺ സിവിൽ വർക്സ് *ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് *ഫാബ്രിക് ചെക്കർ *ഫീൽഡ് ടെക്നീഷൻ എയർ കണ്ടീഷണർ *ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ് *ഗ്രാഫിക് ഡിസൈനർ *ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെൻറ് *ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ *മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ് *ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ *പ്ലംബർ ജനറൽ *സോളാർ എൽ.ഇ.ഡി. ടെക്നീഷ്യൻ *ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.)
ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം: *അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ-ഫാഷൻ ഹോം ആൻഡ് മെയ്ഡപ്‌സ് * വെജിറ്റബിൾ ഗ്രോവർ * ബേബി കെയർഗിവർ *ബ്യൂട്ടി തെറാപ്പിസ്റ്റ് *െഡയറി പ്രോസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ *അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ *െഡയറി ഫാം ഓൺട്രപ്രണർ *ഡയറ്ററ്റിക് എയ്ഡ് *ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ *ഫിഷിങ് ബോട്ട് മെക്കാനിക് *ഫിറ്റ്നസ് ട്രെയിനർ *ഫ്ലോറികൾച്ചറിസ്റ്റ് *ലാബ് ടെക്നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ *ഗാർഡനർ *ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി) *ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ്) ടെക്നീഷ്യൻ *മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ *ഓർഗാനിക് ഗ്രോവർ *ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ *ഷ്റിംപ് ഫാർമർ *സ്മോൾ പൗൾട്രി ഫാർമർ *ഇൻറീരിയർ ലാൻഡ്സ്കാപ്പർ *സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ് സി.യിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.
ഗ്രൂപ് ഡി.യിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ്: ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് എന്നീ വൊക്കേഷണൽ വിഷയങ്ങൾ ഉണ്ട്.
ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ കോഴ്‌സുകള്‍
The Table Helps to Apply Plus One Admission in Various Courses.
Vocational courses at Higher Secondary Level 2022-2023 | |||||||||||||||||||
Course Code | Skill Course | Other Subjects | Abbreviation Code | ||||||||||||||||
GROUP A | |||||||||||||||||||
01 | Agriculture Machinery Operator | English, Entrepreneurship Development, Physics, Chemistry, Maths | AMO | ||||||||||||||||
02 | Assistant offset printing operator | English, Entrepreneurship Development, Physics, Chemistry, Maths | AOPO | ||||||||||||||||
03 | Auto Service Technician | English, Entrepreneurship Development, Physics, Chemistry, Maths | AST | ||||||||||||||||
04 | Distribution Lineman | English, Entrepreneurship Development, Physics, Chemistry, Maths | DL | ||||||||||||||||
05 | Domestic Biometric Data Operator | English, Entrepreneurship Development, Physics, Chemistry, Maths | DBDO | ||||||||||||||||
06 | Draughtsman | English, Entrepreneurship Development, Physics, Chemistry, Maths | DTN | ||||||||||||||||
07 | Electrician Domestic Solutions | English, Entrepreneurship Development, Physics, Chemistry, Maths | EDS | ||||||||||||||||
08 | Fabric Checker | English, Entrepreneurship Development, Physics, Chemistry, Maths | FCC | ||||||||||||||||
09 | Field Technician Air Conditioner | English, Entrepreneurship Development, Physics, Chemistry, Maths | FTAC | ||||||||||||||||
10 | Field Technician Computing & Peripherals | English, Entrepreneurship Development, Physics, Chemistry, Maths | FTCP | ||||||||||||||||
11 | Graphic Designer | English, Entrepreneurship Development, Physics, Chemistry, Maths | GCD | ||||||||||||||||
12 | Inline Checker | English, Entrepreneurship Development, Physics, Chemistry, Maths | ILC | ||||||||||||||||
13 | Junior Software Developer | English, Entrepreneurship Development, Physics, Chemistry, Maths | JSD | ||||||||||||||||
14 | Machine operator Assistant - Plastics Processing | English, Entrepreneurship Development, Physics, Chemistry, Maths | MOPP | ||||||||||||||||
15 | Optical Fiber Technician | English, Entrepreneurship Development, Physics, Chemistry, Maths | OFT | ||||||||||||||||
16 | Plumber General II | English, Entrepreneurship Development, Physics, Chemistry, Maths | PG | ||||||||||||||||
17 | Solar & LED Technician (Electronics) | English, Entrepreneurship Development, Physics, Chemistry, Maths | SLT | ||||||||||||||||
47 | Domestic Data Entry Operator (PWD) | English, Entrepreneurship Development, Physics, Chemistry, Maths | DDEO | ||||||||||||||||
GROUP B | |||||||||||||||||||
18 | Assistant Fashion Designer | English, Entrepreneurship Development, Physics, Chemistry, Biology | AFD | ||||||||||||||||
19 | Vegetable Grower | English, Entrepreneurship Development, Physics, Chemistry, Biology | VG | ||||||||||||||||
20 | Baby Caregiver | English, Entrepreneurship Development, Physics, Chemistry, Biology | BCG | ||||||||||||||||
21 | Beauty Therapist | English, Entrepreneurship Development, Physics, Chemistry, Biology | BT | ||||||||||||||||
22 | Dairy Processing Equipment Operator | English, Entrepreneurship Development, Physics, Chemistry, Biology | DPEO | ||||||||||||||||
23 | Agriculture Extension Service Provider | English, Entrepreneurship Development, Physics, Chemistry, Biology | ASP | ||||||||||||||||
| Diary Farmer Entrepreneur | English, Entrepreneurship Development, Physics, Chemistry, Biology | DFE | ||||||||||||||||
25 | Diet Assistant | English, Entrepreneurship Development, Physics, Chemistry, Biology | DTA | ||||||||||||||||
26 | Fish and Seafood Processing Technician | English, Entrepreneurship Development, Physics, Chemistry, Biology | FSPT | ||||||||||||||||
27 | Fishing Boat Mechanic | English, Entrepreneurship Development, Physics, Chemistry, Biology | FBM | ||||||||||||||||
28 | Fitness Trainer | English, Entrepreneurship Development, Physics, Chemistry, Biology | FNT | ||||||||||||||||
29 | Floriculturist Open Cultivation | English, Entrepreneurship Development, Physics, Chemistry, Biology | FOC | ||||||||||||||||
30 | Floriculturist Protected Cultivation | English, Entrepreneurship Development, Physics, Chemistry, Biology | FPC | ||||||||||||||||
31 | Lab Technician Research & Quality Control | English, Entrepreneurship Development, Physics, Chemistry, Biology | LTR | ||||||||||||||||
32 | Gardener | English, Entrepreneurship Development, Physics, Chemistry, Biology | GNR | ||||||||||||||||
33 | General Duty Assistant | English, Entrepreneurship Development, Physics, Chemistry, Biology | GDA | ||||||||||||||||
34 | Hand held device (hand Set and Tablet) Technician | English, Entrepreneurship Development, Physics, Chemistry, Biology | HDT | ||||||||||||||||
35 | Micro Irrigation Technician | English, Entrepreneurship Development, Physics, Chemistry, Biology | MIT | ||||||||||||||||
36 | Organic Grower | English, Entrepreneurship Development, Physics, Chemistry, Biology | ORG | ||||||||||||||||
37 | Ornamental Fish Technician | English, Entrepreneurship Development, Physics, Chemistry, Biology | ORFT | ||||||||||||||||
38 | Shrimp Farmer | English, Entrepreneurship Development, Physics, Chemistry, Biology | SHF | ||||||||||||||||
39 | Sma l Poultry Farmer | English, Entrepreneurship Development, Physics, Chemistry, Biology | SPF | ||||||||||||||||
40 | Interior Landscaper | English, Entrepreneurship Development, Physics, Chemistry, Biology | ILS | ||||||||||||||||
| Self Employed Tailor (PWD) | English, Entrepreneurship Development, Physics, Chemistry, Biology |
| ||||||||||||||||
GROUP C | |||||||||||||||||||
| Customer Service Executive (Meet & Greet) | English, Entrepreneurship Development, History, Geography, Economics | CSE | ||||||||||||||||
GROUP D | |||||||||||||||||||
42 | Business Correspondent and Business facilitator | English,Entrepreneurship Development, Accountancy, Business Studies, Management | BCBF | ||||||||||||||||
43 | Accounts Executive | English,Entrepreneurship Development, Accountancy, Business Studies, Management | AE | ||||||||||||||||
44 | Craft Baker | English,Entrepreneurship Development, Accountancy, Business Studies, Management | CRB | ||||||||||||||||
45 | Office Operations Executive | English,Entrepreneurship Development, Accountancy, Business Studies, Management | OFE | ||||||||||||||||
46 | Sales Associate | English,Entrepreneurship Development, Accountancy, Business Studies, Management | SA |
കോഴ്‌സ് ദൈര്‍ഘ്യവും ഘടനയും
പ്രവേശനയോഗ്യത
സീറ്റ് സംവരണം
മാനേജ്മെന്റ് സീറ്റുകള്‍
ഏകജാലകസംവിധാന പ്രകാരം അപേക്ഷ സമർപ്പിക്കുന്ന വിധം
Online Application Manual
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പൂരണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍. ഹയര്‍സെക്കന്ററി വൊക്കേഷണല്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
- പ്രോസ്പെക്ടസ്സിലെ നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുക.
- അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്.
- അപേക്ഷകര്‍ക്ക് സ്വന്തമായി തന്നെ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം.
- പത്താം തരം പഠന സ്കീം "others" ആയിട്ടുള്ളവര്‍ മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് , തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്കാന്‍ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
- വിഭിന്ന ശേഷി വിഭാഗത്തില്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരായവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍െറ സ്കാന്‍ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
- മറ്റ് അപേക്ഷകര്‍, അപേക്ഷയോടൊപ്പം യാതൊരുവിധ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതില്ല.
- അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ആനുകുല്യങ്ങള്‍ക്കായി അവകാശം ഉന്നയിക്കുന്നുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കേണ്ടതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ (സര്‍ട്ടിഫിക്കറ്റ് നമ്പര്‍,തീയതി, സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരി മുതലായവു)ുഅപേക്ഷാ സമയത്ത് ഉള്‍പ്പെടുത്തേണ്ടതുണ്ട്.
- അപേക്ഷാര്‍ത്ഥി നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെന്റില് പ്രവേശനം നേടുന്നതിനായി രേഖകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുമ്പോള്‍ തെറ്റായി വിവരം നല്‍കി അലോട്ട്മെന്‍റില്‍ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കില്‍ അത്തരം അലോട്ടമെന്‍റുകള്‍ റദ്ദാക്കി പ്രവേശനം നഷ്ടപ്പെടുമെന്നുള്ളതിനാല്‍ അപേക്ഷയില്‍ വിവരങ്ങള്‍ ശ്രദ്ധയോടും കൃത്യതയോടും കൂടി നല്‍കേണ്ടതാണ്.
- www.vhscap.kerala.gov.in അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ സുരക്ഷിത പാസ്വേര്‍ഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷാസമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്.
- അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിക്കുക.
- പ്രവേശന സംബന്ധമായ അറിയിപ്പുകള്‍ നല്‍കേണ്ടതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വിദ്യാര്‍ത്ഥിയുടേയോ രക്ഷാകര്‍ത്താവിന്‍േറയോ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക. ശരിയായ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കുക.
- പ്രോസ്പെക്ടസ്സിലെ അനുബന്ധം 2 ലെ ലിസ്റ്റുകള്‍ പരിശോധിച്ച് അപേക്ഷകന്‍െറ കാസ്റ്റ് പരിശോധിക്കുകയും ഏത് കാറ്റഗറിയില്‍ വരുന്നു എന്ന് മനസ്സിലാക്കിയ ശേഷം കാറ്റഗറി ഏതാണെന്ന് കുറിച്ച് വയ്കുക.
- യോഗ്യത പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുക. സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ എഴുതിയ വര്‍ഷം, മാസം എന്നിവ നല്കാന്‍ ഇത് ആവശ്യം ആണ്.
- ബോണസ് പോയിന്‍റ് ശരിയായി രേഖപ്പെടുത്തുക. ബോണസ് പോയിന്‍റ്, IED, അപേക്ഷാര്‍ത്ഥി രേഖപ്പെടുത്തുന്ന മറ്റു ആനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും മുന്‍കൂട്ടി എടുത്ത് വയ്ക്കുക. ഈ രേഖകളിലെ നമ്പര്‍, തീയതി മുതലായ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതായി വരും.
- ഓപ്ഷനുകള്‍ ശരിയായി നല്കുക. അതിനു വേണ്ടി പ്രോസ്പെക്ടസിലെ സ്കൂള്‍ കോഴ്സുകളുടെ വിവരം നന്നായി പരിശോധിച്ച ശേഷം പഠിക്കാനാഗ്രഹിക്കുന്ന സ്കൂളിന്‍െറ കോഡ്--കോഴ്സിന്‍െറ കോഡ്, സ്‌കൂള്‍ കോഡ് - കോഴ്‌സ് കോഡ്, ............. ഈ രീതിയില്‍ തയ്യാറാക്കിയ ഒരു ഓപ്ഷന്‍ ലിസ്റ്റ് മുന്‍കൂട്ടി എഴുതി തയ്യാറാക്കി കൈവശം വയ്ക്കുക.
- ( സി ബി എസ് ഇ പാസ്സായ അപേക്ഷകര്‍ മാത്സ് ബേസിക് ആണ് പഠിച്ചുതെങ്കില്‍ അവര്‍ക്ക് കണക്ക് സബ്ജക്ട് വരുന്ന സയന്‍സ് കോഴ്സുകള്‍ ഓപ്ഷന്‍ ആയി നല്കാന്‍ കഴിയില്ല.)
- അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ ശരിയായി എഴുതി സൂക്ഷിക്കുക.
- കാറ്റഗറി, ഓപ്ഷനുകള്‍ എന്നിവ രേഖപ്പെടുത്തുന്നതില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ സമീപത്തുള്ള സ്കൂളിലെ ഹെല്പ് ഡെസ്കിന്‍െറ സഹായത്തോടെ അവ രേഖപ്പെടുത്തുക.
- 2021 ആഗസ്റ്റ് 24 മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ അഡ്മിഷന്‍ വെബ്സൈറ്റ് ഗേറ്റ് വേ www.admission.dge.kerala.gov.in “Click for Higher Secondary Admission” ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്
ഹെല്പ് ഡെസ്കുകൾ
ബോണസ് (Categories eligible for Bonus Points)
- കൃത്യനിര്‍വ്ൃവഹണത്തിനിടയില്‍ മരണമടഞ്ഞ ജവാന്‍മാരുടെ മക്കള്‍ക്ക് (നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്കും ഈ ആനുകുല്ൃത്തിനര്‍ഹതയുണ്ട്) പോയിന്റ് 5
- ജവാന്‍മാരുടേയും എക്സ് സര്‍വ്വീസുകാരുടേയും മക്കള്‍ക്ക്, (ആര്‍മി/നേവി/എയര്‍ഫോഴ്‌സ് മുതലായവ മാത്രം) (നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്ക് ) പോയിന്റ് 3
- എൻ സി സി (75% ശതമാനത്തില്‍ കുറയാത്ത ഹാജര്‍ ക്േഡറ്റിനുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം)/ന്റ്റുഡരീറ് പോലീസ് കേഡറ്റുകള്‍ (G.O (No) 214/2012/Home dated 04/08/2012 വിവക്ഷിച്ച മാതിരി)/ സ്കാട്‌സ് & ഗൈഡ് (രാഷ്ര്രപതി പുരസ്ക്കാര്‍/രാജ്യപുരസ്ക്കാര്‍ നേടിയവര്‍ക്ക് മാത്രം) പോയിന്റ് 2
- ഒരേ ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പോയിന്റ് 2
- ഒരേ താലൂക്ക് പോയിന്റ് 1
- ഗവ./എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കുളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളില്‍ നല്‍കുന്ന ഗ്രേഡ്പോയിന്റ പോയിന്റ് 2
- SSLC/THSLC പഠനം നടത്തിയ അദ്ദേഹം സ്കൂളിൽ അപേക്ഷിക്കുന്നവർ പോയിന്റ് 5
- റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍
- നേച്ചര്‍ക്ലബ്ബ് /ഫോറസ്ട്രി ക്ലബ്ബ് /സയന്‍സ് ക്ലബ്ബ്/സോഷ്യല്‍ ക്ലബ്ബ് ഡിബേറ്റിംഗ് ക്ലബ്ബ് /ഒറേറുറി ക്ലബ്ബ് /ഫിലാറ്റലി ക്ലബ്ബ് മാത്തമാറ്റിക്സ് ക്ലബ്ബ് /ഐ.ടി. ക്ലബ്ബ് മുതലായവയിലെ പ്രവര്‍ത്തനങ്ങള്‍ (ക്ലബ്ബ് കള്‍ക്ക് ഒരേ മുന്‍ഗണനയായിരിക്കും)
അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കല്‍
അലോട്ട്മെന്റ് പ്രക്രിയ
മുഖ്യഅലോട്ട്മെന്റുകള്‍ :
സ്ഥിരപ്രവേശനം, താല്ക്കാലിക പ്രവേശനം
- അലോട്ട്മെന്റ് ലെററർ
- എസ്.എസ്.എല്‍.സി ററി.എച്ച്.എസ്.എല്‍.സിറ്റ് തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
- ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
- സ്വഭാവ സര്‍ട്ടിഫിക്കറ്റ്
- ഫീസ് സാജന്യമുള്ള കുട്ടികളാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് മത്രം മതിയാകുന്നതാണ്)
- ബോണസ്മാര്‍ക്ക് ലഭിപ്പിട്ടുണ്ടെകില്‍ ബോണസ്മാര്‍ക്കിന് പരിഗണിക്കുന്നതിനായി അപേക്ഷ യോടൊപ്പം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുക്ളുടെ അസ്സല്‍
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് (ഒന്ന് )
More links
സ്കൂള്‍ /കോഴ്‌സ് മാറ്റം
സപ്പിമെന്ററി അലോട്ട്‌മെന്റ്
- മൂന്ന് അലോട്ട്‌മെന്റുകളടങ്ങുന്ന മുഖ്യഅലോട്ട്‌മെന്റ് പ്രക്രിയയ്ക്കുശേഷം മുഖ്യഅലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ /കോഴ്‌സ് മാറ്റങ്ങള്‍ അനുവദിക്കുന്നതാണ്. തുടര്‍ന്നുണ്ടാകുന്ന ഒഴിവുള്ള സീറ്റുകളിലേക്ക് സപ്പിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും. സപ്പിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഉള്‍പ്പെടാത്ത, എല്ലാ വിഭാഗത്തിലും ഉള്ള വിദ്യാര്‍ത്ഥികള്‍, സപ്പിമെന്ററി അലോട്ട് മെന്റുകളിലേക്ക് പരിഗണിക്കല്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കേണ്ടതുണ്ട്. അപേക്ഷാ പുതുക്കാതെ ഇരുന്നാൽ അലോട്ട്മെന്റ് പരിഗണിക്കുകയില്ല. അപേക്ഷ പുതുക്കുന്ന അതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും മാറ്റി നൽകാം. എന്നാൽ സ്ഥിര പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾ ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ പാടുള്ളതല്ല.
- നേരത്തെ അപേക്ഷിക്കാതിരുന്നവര്‍ക്കും സപ്പിമെന്ററി അലോട്ട്മെന്റിനറുവേണ്ടി അപേക്ഷ നല്‍കാം. 2021 എസ്.എസ്.എല്‍.സി സേ (SSLC SAY)) പരീക്ഷയിലൂടെ യോഗ്യരാകുന്ന വിദ്യാര്‍ത്ഥികളേയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക.
- ഒഴിവുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സീറ്റുകളിലേക്ക് ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ് അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്ററി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്.
- ഫീഷറീസ് സ്‌കൂളുകളില്‍ മത്ത്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്രിട്ടുള്ള സീറ്റുകളിലേയ്ക്ക് ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ് അപേക്ഷ സമ൪പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്റെറി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്.
- സപ്ലിമെന്ററി അലോട്ടുമെന്റിനുവേണ്ടി തയ്യാറാക്കുന്ന പുതിയ റാങ്ക്ലിസ്റ്റ് അനുസരിച്ച് ഈ അപേക്ഷകരെ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്.
- അപേക്ഷകരുള്ളപക്ഷം സപ്പിമെന്ററി അലോട്ട്മെന്റുകള്‍ക്കു ശേഷം ഒരിക്കല്‍ കൂടി സ്കൂള്‍/കോഴ്‌സ് മാറ്റം അനുവദിക്കുന്നതാണ്.
കേരളത്തിലെ ഏത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേയ്ക്കും പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു കാരണവശാലും നൽകാൻ പാടില്ല
വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.
ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷക്കണംആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.
അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെഅലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.
ബാച്ചും എണ്ണവും
- സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി,പട്ടികവര്‍റ്ഗ) (0/1) വിഭാഗ ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി, ബന്ധപ്പെട്ട തഹസീല്‍തദാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസിളവിന് അര്‍ഹത ഉണ്ടായിരിക്കും.
- കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഫീസിളവിന് അര്‍ഹത ഉണ്ടായിരിക്കും. എന്നാല്‍ ഇപ്രകാരം ഫീസിളവ് ലഭിക്കുന്നതിന് അവര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നോ ഒറ്റ് ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥരില്‍നിന്നോ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
- ഫിഷര്‍മെന്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവിന് അര്‍ഹത ഉണ്ടായിരിക്കും. (സ.ഉ (എം.എസ്) നമ്പര 47/14/൭.തദു.വ തീയതി 2014 ജൂണ്‍ 9 നുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 1
- ഫീസ്, പി.ടി.എ.ഫണ്ട് : ഫീസ്, പി.റ്റി.എ ഫണ്ട് എന്നീ ഇനങ്ങളില്‍ നല്‍കുന്ന തുകയ്ക്ക് രസീത് കൈപ്പറ്റേണ്ടതാണ്. പിറ്റി.എ. ഫണ്ട് പിരിവ്, പി.റ്റി.എ. (പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട നിലവിലുള്ള സര്‍ക്കാര ഉത്തരവിന് വിധേയമായിരിക്കും. സ.ഉ (കയ്യെഴുത്ത്) നമ്പര്‍ 126/2007/പൊ.വി.വ തീയതി 25/05/2007.
- ഈ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ പി.ടി.എ അംഗത്വം എല്ലാ രക്ഷിതാക്കള്‍ക്കും വര്‍ഷം തോറും നിര്‍ബന്ധമാണ്. അംഗത്വഫീസ് 100 രൂപയാണ്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഉത്തരവിലെ നിര്‍ദ്ദേശം കാണറദുക) എന്നീ വിഭാഗത്തില്‍പെട്ട വിദ്യാരത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അംഗത്വഫീസ് നിര്‍ബന്ധമില്ല. മേല്‍പറഞ്ഞിട്ടുള്ള അംഗത്വ ഫീസും സര്‍ക്കാര്‍ നിയപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും അല്ലാതെ മറ്റൊരു ഫീസും ഒടുക്കുവാന്‍ രക്ഷിതാക്കള്‍ ബാദ്ധ്യസ്ഥരല്ലെന്നും അവരെ അതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
- മുന്‍ വര്‍ഷത്തെ മൂന്നാം ടേമിലെ പി.ടി.എ ജനറല്‍ ബോഡി യോഗം തീരുമാനിക്കുകയാണെങില്‍ സ്കൂളിലെ നടപ്പ് അക്കാദമിക വര്‍ഷത്തെ പ്രത്യേകം നിര്‍വചിക്കപ്പെടിട്ടുള്ള അക്കാദമിക് ആവശ്യങ്ങള്‍ക്കായി വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരമാവധി 400 രൂപ വിദ്യാര്‍ത്ഥി / രക്ഷിതാവില്‍ നിന്ന് ഫണ്ട് ശേഖരിക്കാവുന്നതാണ്. ഒരു രക്ഷിതാവിനേയും ടി തുക കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകള്‍ക്ക് / മകന് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുകയോ ലെയ്യാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചറുതെല (പിന്‍സിപ്പലിനാണ്.
- 400 രൂപ നിരക്കില്‍ പി.ടി.എ ഫണ്ട് കൊടുക്കുവാന്‍ ഏതെങ്കിലും രക്ഷിതാവിനെ നിര്‍ബന്ധിച്ചതായോ ടി തുക നല്‍കിയില്ലെങ്കില്‍ പ്രവേശനം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായോ പരാതി ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ പ്രത്യേകം (ശദ്ധിക്കേണ്ടതാണ്.
- സ്‌കൂള്‍ ഫീസ്, പി.ടി.എ ഫണ്ട് തുടങ്ങിയവ അടപച്ചുകഴിഞ്ഞാല്‍ സ്‌കൂളധികൃതരില്‍ നിന്നും രസീതുകള്‍ ചോദിച്ചു വാങ്ങേണ്ടതാണ്. പി.ടി.എ ഫണ്ട് നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.