Higher Secondary (Vocational) Admission 2022 Help Page

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍ )
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് NSQF അംഗീകാരമുള്ള പാഠ്യപദ്ധതി 

പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് ഹയര്‍ സെക്കന്‍ഡറി (വി). 

എസ്‌.എസ്‌.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുന്നതിനും NSQF  അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന്‌ അക്കാദമിക്  പഠനത്തില്‍ നിന്ന്‌ സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട് .

കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്‌കൂളുകളിലായിരുന്നു അന്ന് വിഎച്ച്എസ്ഇ പഠനം.  ഇന്ന് 389 സ്‌കൂളുകളിലായി 1100 ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. ഇതിലൂടെ 48  തൊഴിലധിഷ്ഠിത എൻ എസ്ക്യു എഫ്  കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 389 ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്.  സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ  എൻ എസ് ക് യുഎഫ് പാഠ്യപദ്ധതി നടപ്പാക്കാൻ കഴിഞ്ഞ വർഷം സർക്കാർ (NSQF Admission Govt Order) ഉത്തരവായി. ഈ വർഷം മുതൽ ഹയർ സെക്കൻഡറി (വൊക്കേഷനൽ) എന്ന് ഈ സ്കൂളുകൾ പുനർനാമകരണം ചെയ്യപ്പെടുകയാണ്

സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍)  സ്‌കൂളുകളിലും ഏകജാലകസംവിധാനത്തിലൂടെയാണ്‌ പ്രവേശന പ്രക്രിയ നടക്കുന്നത്‌. 

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) ഏകജാലക പ്രവേശന സമയക്രമം 

ട്രയൽ അലോട്ട്മെന്റ്: 21/07/2022
ആദ്യ അലോട്മെന്റ് :27/07/2022
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :11/08/2022
ക്ലാസുകൾ ആരംഭിക്കുന്നത്: 2022 ആഗസ്ത് 17 ന്


ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളും സീറ്റുകളും


സംസ്ഥാനത്തൊട്ടാകെയുള്ള 389  ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളില്‍ ഫിറ്റ്നസ്‌ ട്രെയിനര്‍ ഒഴികെയുള്ള കോഴ്‌സുകള്‍ക്ക്‌ ഏകജാലക സംവിധാനത്തിലൂടെയാണ്‌ പ്രവേശനം നടത്തുന്നത്‌. ഒരു ബാച്ചില്‍ 30 സീറ്റുക്ളാണുള്ളത്‌.  ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ സ്‌കൂളുകളില്‍ തുടര്‍ന്നു ‌ വരുന്ന കോഴ്‌സുകളെ സംബന്ധിക്കുന്ന വിശദ വിവരം 

School Course List 2022-23


Vhse NSS audio prospectus 2022


vhse nss audio prospectus 2022

വിഷയം കോമ്പിനേഷനുകൾ

നാലു വിഷയ കോമ്പിനേഷനുകളെ വിഷയങ്ങളനുസരിച്ച് നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം: *പവർ ടില്ലർ ഓപ്പറേറ്റർ *അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, *ഫോർവീലർ സർവീസ് ടെക്നീഷ്യൻ, *ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, *ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ *ഡ്രാഫ്റ്റ്‌സ്‌ പേഴ്സൺ സിവിൽ വർക്സ്‌ *ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് *ഫാബ്രിക് ചെക്കർ *ഫീൽഡ് ടെക്നീഷൻ എയർ കണ്ടീഷണർ *ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ് *ഗ്രാഫിക് ഡിസൈനർ *ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെൻറ് *ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ *മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ് *ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ *പ്ലംബർ ജനറൽ *സോളാർ എൽ.ഇ.ഡി. ടെക്നീഷ്യൻ *ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.)

ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം: *അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ-ഫാഷൻ ഹോം ആൻഡ് മെയ്ഡപ്‌സ് * വെജിറ്റബിൾ ഗ്രോവർ * ബേബി കെയർഗിവർ *ബ്യൂട്ടി തെറാപ്പിസ്റ്റ് *​െഡയറി പ്രോസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ *അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ *​െഡയറി ഫാം ഓൺട്രപ്രണർ *ഡയറ്ററ്റിക് എയ്ഡ് *ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ *ഫിഷിങ് ബോട്ട് മെക്കാനിക് *ഫിറ്റ്നസ് ട്രെയിനർ *ഫ്ലോറികൾച്ചറിസ്റ്റ് *ലാബ് ടെക്നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ *ഗാർഡനർ *ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി) *ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ്‌) ടെക്നീഷ്യൻ *മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ *ഓർഗാനിക് ഗ്രോവർ *ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ *ഷ്റിംപ് ഫാർമർ *സ്മോൾ പൗൾട്രി ഫാർമർ *ഇൻറീരിയർ ലാൻഡ്സ്കാപ്പർ *സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (പി.ഡബ്ല്യു.ഡി.).

ഗ്രൂപ് സി.യിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.

ഗ്രൂപ് ഡി.യിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ്: ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് എന്നീ വൊക്കേഷണൽ വിഷയങ്ങൾ ഉണ്ട്.

 ഹയര്‍സെക്കണ്ടറി  വൊക്കേഷണല്‍ കോഴ്‌സുകള്‍
The Table Helps to Apply Plus One Admission in Various Courses. 


Vocational courses at Higher Secondary Level 2022-2023
Course
Code
Skill CourseOther SubjectsAbbreviation Code
GROUP  A
01Agriculture Machinery
Operator
English, Entrepreneurship Development, Physics,
Chemistry, Maths
AMO
02Assistant offset printing
operator
English, Entrepreneurship Development, Physics,
Chemistry, Maths
AOPO
03Auto Service TechnicianEnglish, Entrepreneurship Development, Physics,
Chemistry, Maths
AST
04Distribution LinemanEnglish, Entrepreneurship Development, Physics,
Chemistry, Maths
DL
05Domestic Biometric Data
Operator
English, Entrepreneurship Development, Physics,
Chemistry, Maths
DBDO
06DraughtsmanEnglish, Entrepreneurship Development, Physics,
Chemistry, Maths
DTN
07Electrician Domestic SolutionsEnglish, Entrepreneurship Development, Physics,
Chemistry, Maths
EDS
08Fabric CheckerEnglish, Entrepreneurship Development, Physics,
Chemistry, Maths
FCC
09Field Technician Air
Conditioner
English, Entrepreneurship Development, Physics,
Chemistry, Maths
FTAC
10Field Technician Computing &
Peripherals
English, Entrepreneurship Development, Physics,
Chemistry, Maths
FTCP
11Graphic DesignerEnglish, Entrepreneurship Development, Physics,
Chemistry, Maths
GCD
12Inline CheckerEnglish, Entrepreneurship Development, Physics,
Chemistry, Maths
ILC
13Junior Software DeveloperEnglish, Entrepreneurship Development, Physics,
Chemistry, Maths
JSD
14Machine operator Assistant -
Plastics Processing
English, Entrepreneurship Development, Physics,
Chemistry, Maths
MOPP
15Optical Fiber TechnicianEnglish, Entrepreneurship Development, Physics,
Chemistry, Maths
OFT
16Plumber General IIEnglish, Entrepreneurship Development, Physics,
Chemistry, Maths
PG
17Solar & LED Technician
(Electronics)
English, Entrepreneurship Development, Physics,
Chemistry, Maths
SLT
47Domestic Data Entry Operator
(PWD)
English, Entrepreneurship Development, Physics,
Chemistry, Maths
DDEO
 
 GROUP  B 
18Assistant Fashion DesignerEnglish, Entrepreneurship Development, Physics,
Chemistry, Biology
AFD
19Vegetable GrowerEnglish, Entrepreneurship Development, Physics,
Chemistry, Biology
VG
20Baby CaregiverEnglish, Entrepreneurship Development, Physics,
Chemistry, Biology
BCG
21Beauty TherapistEnglish, Entrepreneurship Development, Physics,
Chemistry, Biology
BT
22Dairy Processing Equipment
Operator
English, Entrepreneurship Development, Physics,
Chemistry, Biology
DPEO
23Agriculture Extension Service
Provider
English, Entrepreneurship Development, Physics,
Chemistry, Biology
ASP
24
Diary Farmer EntrepreneurEnglish, Entrepreneurship Development, Physics,
Chemistry, Biology
DFE
25Diet AssistantEnglish, Entrepreneurship Development, Physics,
Chemistry, Biology
DTA
26Fish and Seafood Processing
Technician
English, Entrepreneurship Development, Physics,
Chemistry, Biology
FSPT
27Fishing Boat MechanicEnglish, Entrepreneurship Development, Physics,
Chemistry, Biology
FBM
28Fitness TrainerEnglish, Entrepreneurship Development, Physics,
Chemistry, Biology
FNT
29Floriculturist Open CultivationEnglish, Entrepreneurship Development, Physics,
Chemistry, Biology
FOC
30Floriculturist  Protected
Cultivation
English, Entrepreneurship Development, Physics,
Chemistry, Biology
FPC
31Lab Technician Research & Quality ControlEnglish, Entrepreneurship Development, Physics,
Chemistry, Biology
LTR
32GardenerEnglish, Entrepreneurship Development, Physics,
Chemistry, Biology
GNR
33General Duty AssistantEnglish, Entrepreneurship Development, Physics,
Chemistry, Biology
GDA
34Hand held device (hand Set and Tablet) TechnicianEnglish, Entrepreneurship Development, Physics,
Chemistry, Biology
HDT
35Micro Irrigation TechnicianEnglish, Entrepreneurship Development, Physics,
Chemistry, Biology
MIT
36Organic GrowerEnglish, Entrepreneurship Development, Physics,
Chemistry, Biology
ORG
37Ornamental Fish TechnicianEnglish, Entrepreneurship Development, Physics,
Chemistry, Biology
ORFT
38Shrimp FarmerEnglish, Entrepreneurship Development, Physics,
Chemistry, Biology
SHF
39Sma Poultry FarmerEnglish, Entrepreneurship Development, Physics,
Chemistry, Biology
SPF
40Interior LandscaperEnglish, Entrepreneurship Development, Physics,
Chemistry, Biology
ILS
48
Self Employed Tailor (PWD)English, Entrepreneurship Development, Physics,
Chemistry, Biology
SET
GROUP  C
41
Customer Service Executive (Meet & Greet)English, Entrepreneurship Development, History,
Geography, Economics
CSE
GROUP  D
42Business Correspondent and
Business facilitator
English,Entrepreneurship Development,
Accountancy, Business Studies, Management
BCBF
43Accounts ExecutiveEnglish,Entrepreneurship Development,
Accountancy, Business Studies, Management
AE
44Craft BakerEnglish,Entrepreneurship Development,
Accountancy, Business Studies, Management
CRB
45Office Operations ExecutiveEnglish,Entrepreneurship Development,
Accountancy, Business Studies, Management
OFE
46Sales AssociateEnglish,Entrepreneurship Development,
Accountancy, Business Studies, Management
SA


കോഴ്‌സ്‌ ദൈര്‍ഘ്യവും ഘടനയും

എല്ലാ  കോഴ്‌സുകളുടെയും ദൈര്‍ഘ്യം 2 വര്‍ഷമാണ്‌. ഒരു വർഷം 6 വിഷയങ്ങളിലായി 600 മാർക്കോടെ പ്ലസ് ടു കഴിയുമ്പോൾ 1200 മാർക്കിൻറെ ഹയർസെക്കണ്ടറി സെർട്ടിഫിക്കറ്റും.  ദേശീയാംഗീകാരമുള്ള നൈപുണി സർട്ടിഫിക്കറ്റും വിദ്യാർഥിക്കു ലഭിക്കും .

ഹയർ സെക്കൻഡറി (വൊക്കേഷനൽ) പഠനം തെരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ്, സംരംഭകത്വ വികസനം (Entrepreneurship Development)) എന്നീ വിഷയങ്ങൾ പൊതുവായി പഠിക്കേണ്ടതുണ്ട് തൊഴിലധിഷ്ഠിത പഠനത്തിനായി തെരഞ്ഞെടുത്ത NSQF അധിഷ്ഠിത കോഴ്സുകൾ 48 എണ്ണം ഉണ്ട്. അഭിരുചിക്കനുസരിച്ച് ഇവ തെരഞ്ഞെടുക്കാവുന്ന താണ്.  തെരഞ്ഞെടുക്കുന്ന NSQF കോഴ്സിന് അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിലും പഠിക്കേണ്ട നോൺ വൊക്കേഷണൽ വിഷയങ്ങൾ വ്യത്യസ്തമായിരിക്കും ഓരോ ഗ്രൂപ്പിലുള്ള നോൺ വൊക്കേഷയങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു

Group A Physics, Chemistry, Mathematics
Group B Physics, Chemistry, Biology
Group C History, Geography, Economics
Group D Accountancy, Business Studies, Management


ഗ്രൂപ്പ്‌ ബി വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടൊപ്പം, താല്പര്യമുണ്ടെങ്കില്‍, ഗണിതം  (Mathematics)  ഒരു അധിക വിഷയമായി എടുത്തു പഠിക്കാവുന്നതും മെഡിക്കല്‍ പ്രവേശന പരീക്ഷയോടൊപ്പം എന്‍ജിനിയറിംഗ്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയും എഴുതുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്‌. അതിനായി വിദ്യാര്‍ത്ഥികള്‍ കേരളാ സ്റ്റേറ്റ്‌ ഓപ്പണ്‍ സ്‌കൂളില്‍  (Kerala State Open School)  രജിസ്റ്റര്‍ ചെയ്യേണ്ടതും അവിടെനിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി സമ്പര്‍ക്ക ക്ലാസ്പുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍മൂല്യനി൪ണയ സ്‌കോറുകള്‍ നേടേണ്ടതുമാണ്‌.

ഗുണമേൻമയുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിന് കേരള സർക്കാർ പ്രശസ്ത തൊഴിൽ ശാലകളുടെ പരിശീലന പങ്കാളിത്തത്തോടു കൂടിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു. NAPS സ്കീം വഴി മിനിമം 7000 രൂപ സ്റ്റൈപ്പന്റോടു കൂടി ഇവർക്ക് വ്യത്യസ്ത തൊഴിൽ ശാലകളിൽ അപ്രെന്റിസ് ട്രയിനിംഗ് ലഭിക്കുന്നതിനുള്ള അവസരവും നിലനിൽക്കുന്നു.

അഗ്രികൾച്ചർ, ഇലക്ട്രോണിക്സ് & ഹാർഡ് വെയർ, മീഡിയ & എൻ്റർടൈൻമെൻ്റ്, IT - IT അധിഷ്ഠിത സർവ്വീസുകൾ, പവർ സെക്റ്റർ, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്സ്ൽസ് & ഹാൻ്റ് ലൂം, അപ്പാരൽ, കെമിക്കൽ & പെട്രൊ കെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിങ്ങ് അസോസിയേഷൻ, ഹെൽത്ത് കെയർ, ബ്യൂട്ടി & വെൽനെസ്, ഫുഡ് ഇൻറസ്ട്രി കപ്പാസിറ്റി & സ്കിൽ ഇനിഷിയേറ്റിവ് , സ്പോർട്സ് , ബാങ്കിങ്ങ്  ഫിനാൻഷ്യൽ സെർവീസെസ് & ഇൻഷൂറൻസ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ & ഫെസിലിറ്റി മാനേജ്മെൻറ് എന്നീ സെക്ടർറുകളിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്


പ്രവേശനയോഗ്യത

എസ്‌.എസ്‌.എല്‍.സി (കേരള സിലബസ്‌, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ, റ്റി.എച്ച്‌.എസ്‌. എല്‍.സി തുടങ്ങിയവയിലേതെങ്കിലും പരീക്ഷ വിജയിച്ചവരും ഒറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും തത്തുല്യമായ പരീക്ഷ വിജയിച്ചവരും (പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ യോഗ്യരാണ്‌. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ (Kerala State Literacy Mission)നടത്തുന്ന എ ലെവല്‍ (A level)  പരീക്ഷ വിജയിച്ചവര്‍ക്കും, പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്‌.

എസ്‌.എസ്‌.എല്‍.സി കേരള സിലബസ്  പഠിച്ച  അപേക്ഷകര്‍ ഓരോ പേപ്പറിനും ഡി പ്ലസ്‌ ഗ്രേഡോ തത്തുല്യമായ സ്‌കോറോ വാങ്ങി ഉന്നതപഠനത്തിന്‌ യോഗ്യത നേടിയിരിക്കണം. മറ്റ്‌ തത്തുല്യ പരീക്ഷകള്‍ പഠിച്ച അപേക്ഷകര്‍, വിവിധ വിഷയങ്ങള്‍ക്ക്‌ അതാതു ബോര്‍ഡുകള്‍ നിശ്ചയിച്ച ഉന്നതപഠനത്തിന്‌ യോഗ്യമായ മിനിമം സ്കോര്‍ നേടിയിരിക്കണം

വിഭിന്നശേഷി വിഭാഗത്തില്‍ (1) ശാരീരിക വൈകല്യമുള്ളവര്‍ (2) അന്ധര്‍ (3) ബധിരര്‍ (4) മാനസിക./മസ്തിഷ്ക രോഗങ്ങള്‍ മൂലം പഠന വൈകല്യമുള്ളവര്‍ എന്നിവരുള്‍പ്പെടും. ഈ വിഭാഗത്തില്‍ പരിഗണിക്കുന്നതിന്‌ അപേക്ഷകര്‍ തങ്ങള്‍ക്ക്‌ 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന്‌ തെളിയിക്കുന്ന അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. 

കൂടാതെ പ്രായോഗിക പരീക്ഷകളുള്ള വിഷയങ്ങള്‍ പഠിക്കുന്നതിന്‌ രോഗാവസ്ഥ തടസ്സമല്ലെന്ന്‌, ഇതിനായി വിദ്യാഭ്യാസ വകുപ്പ്‌ ചുമതലപ്പെടുത്തുയിട്ടുള്ള പ്രത്യേക സമിതി സാക്ഷ്യപ്പെടുത്തണം. എല്ലാ വി.എച്ച്‌.എസ്‌. സ്‌കൂളിലും ഇതിനായി സ്‌ കൂള്‍ പ്രിന്‍സിപ്പല്‍, ഒരു വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്‌. പരിശോധനക്ക്‌ ശേഷം സമിതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലെ റഫറന്‍സ്‌ നമ്പര്‍ വിദ്യാര്‍ഥികള്‍ അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപ്പ്ലോഡ് ‌  ചെയ്യേണ്ടതുമാണ്‌.

സീറ്റ് സംവരണം 

HSE (V) യിൽ സമുദായികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നർക്കു മെറിറ്റ് സീറ്റ് സംവരണം ചെയ്തിട്ടുണ്ട് . അതിനാൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഇത്തരം ആനുകൂല്യം ലഭിക്കാൻ കൃത്യമായി അപേക്ഷകർ അവരുടെ വിവരങ്ങൾ സമർപ്പിക്കണം . ആനുകൂല്യങ്ങൾ താഴെ പട്ടികയിൽ നിന്നു മനസിലാക്കുക.





ഓരോ വിഭാഗത്തിലും പെടുന്നവരെ അറിയാൻ        ഇവിടെ ക്ലിക്ക്      ചെയ്യുക 


മാനേജ്മെന്റ്‌ സീറ്റുകള്‍

എയ്ഡഡ്‌ സ്‌കൂളുകളിലെ മാനേജ്മെന്റ്‌ സീറ്റുകളിലേക്ക്‌ (പവേശനം നടത്തുന്നതിനുള്ള അധികാരം അതത്‌ മാനേജ്മെന്റുകളില്‍ നിക്ഷിപ്തമായിരിക്കും. ഈ സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത്‌ എയ്ഡഡ്‌ സ്‌കൂളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച്‌ അതാത്‌ സ്കൂളില്‍തന്നെ നല്‍കേണ്ടതാണ്‌. ഇപ്രകാരമുള്ള (പ്രവേശനങ്ങളുടെ റാങ്ക്‌ ലിസ്റ്റ്‌, ഗ്രേഡ്‌ പോയിന്റടക്കമുള്ള വിശദാംശങ്ങളോടെ സ്‌കൂള്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതും (പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ വെബ്‌ പോര്‍ട്ട്ലിലേക്ക്‌ സ്കൂള്‍ അധികൃതര്‍ അപ്ലോഡ്‌ ചെയ്യുന്നതുമാണ്‌.

പ്രവേശനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത, വയസ്‌ എന്നിവ സംബന്ധിച്ച പൊതുനിയമങ്ങള്‍ എയ്ഡഡ്‌ സ്‌കൂളുകളിലെ മാനേജ്‌മെന്റ്‌ സീറ്റുകള്‍ക്കും ബാധകമാണ്‌.

ഏകജാലകസംവിധാന പ്രകാരം അപേക്ഷ സമർപ്പിക്കുന്ന വിധം 

അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ മുന്‍പായി പ്രോസ്പെക്ടസിലെ നിരദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്‌.

അപേക്ഷകര്‍ക്ക്‌ സ്വന്തമായോ, അല്ലെങ്കിൽ  പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്ടെന്റ്‌ / എയ്ഡഡ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്‌ സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി എച്ച്‌.എസ്‌ ഇ. വി. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമ൪പ്പിക്കാവുന്നതാണ്‌.

Online Application Manual
കോവിഡ്‌ 19 ന്റെ സാഹചര്യത്തില്‍ പൂരണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ്‌ പ്രവേശന നടപടികള്‍.  ഹയര്‍സെക്കന്ററി വൊക്കേഷണല്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ  APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക്‌ സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. 


പ്ലസ്‌ വണ്‍ പ്രവേശനത്തിനു അപേക്ഷകര്‍ എന്തെല്ലാം ചെയ്യണം.
പൊതുനിര്‍ദ്ദേശങ്ങള്‍
 
  1. പ്രോസ്പെക്ടസ്സിലെ നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ചതിന്‌ ശേഷം മാത്രം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുക.
  2. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ്‌ സമര്‍പ്പിക്കേണ്ടത്‌. 
  3. അപേക്ഷകര്‍ക്ക്‌ സ്വന്തമായി തന്നെ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം. 
  4. പത്താം തരം പഠന സ്കീം "others" ആയിട്ടുള്ളവര്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ / സര്‍ട്ടിഫിക്കറ്റ്‌ , തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ സ്കാന്‍ ചെയ്ത  കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ്‌ ചെയ്യണം.
  5. വിഭിന്ന ശേഷി വിഭാഗത്തില്‍ പ്രത്യേക പരിഗണനയ്ക്ക്‌ അര്‍ഹരായവര്‍ മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍െറ സ്കാന്‍ ചെയ്ത  കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ്‌ ചെയ്യണം.
  6. മറ്റ്‌ അപേക്ഷകര്‍, അപേക്ഷയോടൊപ്പം യാതൊരുവിധ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ്‌ ചെയ്യേണ്ടതില്ല.
  7. അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നതിന്‌ മുമ്പ്‌ അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ആനുകുല്യങ്ങള്‍ക്കായി അവകാശം ഉന്നയിക്കുന്നുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ കൈവശം ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ (സര്‍ട്ടിഫിക്കറ്റ്‌ നമ്പര്‍,തീയതി, സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ അധികാരി മുതലായവു)ുഅപേക്ഷാ സമയത്ത്‌ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌.
  8. അപേക്ഷാര്‍ത്ഥി നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെന്‍റില്‍ പ്രവേശനം നേടുന്നതിനായി രേഖകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുമ്പോള്‍ തെറ്റായി വിവരം നല്‍കി അലോട്ട്മെന്‍റില്‍ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കില്‍ അത്തരം അലോട്ടമെന്‍റുകള്‍ റദ്ദാക്കി പ്രവേശനം നഷ്ടപ്പെടുമെന്നുള്ളതിനാല്‍ അപേക്ഷയില്‍ വിവരങ്ങള്‍ ശ്രദ്ധയോടും കൃത്യതയോടും കൂടി നല്‍കേണ്ടതാണ്‌. 
  9. www.vhscap.kerala.gov.in അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ്‌ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ സുരക്ഷിത പാസ്വേര്‍ഡ്‌ നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആയിരിക്കും അപേക്ഷാസമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്‌.
  10. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിക്കുക.
  11. പ്രവേശന സംബന്ധമായ അറിയിപ്പുകള്‍ നല്‍കേണ്ടതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വിദ്യാര്‍ത്ഥിയുടേയോ രക്ഷാകര്‍ത്താവിന്‍േറയോ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക.  ശരിയായ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കുക.
  12. പ്രോസ്പെക്ടസ്സിലെ അനുബന്ധം 2 ലെ ലിസ്റ്റുകള്‍ പരിശോധിച്ച്‌ അപേക്ഷകന്‍െറ കാസ്റ്റ്‌ പരിശോധിക്കുകയും ഏത്‌ കാറ്റഗറിയില്‍ വരുന്നു എന്ന്‌ മനസ്സിലാക്കിയ ശേഷം കാറ്റഗറി ഏതാണെന്ന്‌ കുറിച്ച്‌ വയ്കുക.
  13. യോഗ്യത പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ്‌ കൈയ്യില്‍ കരുതുക. സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ എഴുതിയ വര്‍ഷം, മാസം എന്നിവ നല്കാന്‍ ഇത്‌ ആവശ്യം ആണ്‌.
  14.  ബോണസ്‌ പോയിന്‍റ്‌ ശരിയായി രേഖപ്പെടുത്തുക. ബോണസ്‌ പോയിന്‍റ്‌, IED, അപേക്ഷാര്‍ത്ഥി രേഖപ്പെടുത്തുന്ന മറ്റു ആനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും മുന്‍കൂട്ടി എടുത്ത്‌ വയ്ക്കുക. ഈ രേഖകളിലെ നമ്പര്‍, തീയതി മുതലായ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതായി വരും.
  15. ഓപ്ഷനുകള്‍ ശരിയായി നല്കുക. അതിനു വേണ്ടി പ്രോസ്പെക്ടസിലെ സ്കൂള്‍ കോഴ്സുകളുടെ വിവരം നന്നായി പരിശോധിച്ച ശേഷം പഠിക്കാനാഗ്രഹിക്കുന്ന സ്കൂളിന്‍െറ കോഡ്‌--കോഴ്സിന്‍െറ കോഡ്‌, സ്‌കൂള്‍ കോഡ്‌ - കോഴ്‌സ്‌ കോഡ്‌, ............. ഈ രീതിയില്‍ തയ്യാറാക്കിയ ഒരു ഓപ്ഷന്‍ ലിസ്റ്റ്‌ മുന്‍കൂട്ടി എഴുതി തയ്യാറാക്കി കൈവശം വയ്ക്കുക.
  16. ( സി ബി എസ്‌ ഇ പാസ്സായ അപേക്ഷകര്‍ മാത്സ്‌ ബേസിക്‌ ആണ്‌ പഠിച്ചുതെങ്കില്‍ അവര്‍ക്ക്‌ കണക്ക്‌ സബ്ജക്ട്‌ വരുന്ന സയന്‍സ്‌ കോഴ്സുകള്‍ ഓപ്ഷന്‍ ആയി നല്കാന്‍ കഴിയില്ല.) 
  17. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ ശരിയായി എഴുതി സൂക്ഷിക്കുക.
  18. കാറ്റഗറി, ഓപ്ഷനുകള്‍ എന്നിവ രേഖപ്പെടുത്തുന്നതില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ സമീപത്തുള്ള സ്കൂളിലെ ഹെല്പ്‌ ഡെസ്കിന്‍െറ സഹായത്തോടെ അവ രേഖപ്പെടുത്തുക.
  19. 2021 ആഗസ്റ്റ്‌ 24 മുതല്‍  പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ അഡ്മിഷന്‍ വെബ്സൈറ്റ്‌ ഗേറ്റ് വേ www.admission.dge.kerala.gov.in  “Click for Higher Secondary Admission” ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ്‌ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌

അപേക്ഷകര്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താല്‍ തന്നെ അപേക്ഷയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. അപേക്ഷാര്‍ഥി നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്‌മെന്റില്‍ പ്രവേശനം നേടുന്നതിനായി രേഖകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുമ്പോള്‍ തെറ്റായി വിവരം നല്‍കി അലോട്ട്‌ മെന്റില്‍ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കില്‍ അത്തരം അലോട്ട്മെന്റുകള്‍ റദ്ദാക്കി (പവേശനം നിരസിക്കുന്നതാണ്‌.

ഹെല്‍പ്‌ ഡെസ്കുകൾ  

അപേക്ഷ സമെപ്പണം, അപേക്ഷാവിവരങ്ങള്‍ പരിശോധിക്കല്‍ തുടങ്ങി സ്കൂള്‍ പ്രവേശനം സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന്‌ ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകര്‍തൃസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്‌. കൂടാതെ, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖലാ തലത്തിലും ഡയറക്ടറേറ്റ്‌ തലത്തിലും ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്‌. അപേക്ഷാസമര്‍പ്പിക്കുന്നതിനുള്ള ദിവസം മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതാണ്‌.

വെയിറ്റേജ് 
യോഗ്യതാപരീക്ഷയില്‍ ആകെ ലഭിച്ച സ്കോര്‍ ആണ്‌ അഡ്മിഷന്‌ പരിഗണിക്കുന്നത്‌. ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പഠനത്തിന്‌ വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന (ഗൂപ്പുമായി ((A/B/C/D)) ബന്ധമുള്ള യോഗ്യതാപരീക്ഷയിലെ വിഷയങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള വെയിറ്റേജും പരിഗണിക്കപ്പെടും.

വിവിധ ഗ്രൂപ്പുകളിലേക്ക്‌ വെയിറ്റേജിന്‌ പരിഗണിക്കപ്പെടുന്ന വിഷയങ്ങളുടെ പട്ടിക താഴെച്ചേര്‍ക്കുന്നു.
 
ഗ്രൂപ്പ് A              ഫിസിക്സ്‌, കെമിസ്ട്രി, ഗണിതം 
ഗ്രൂപ്പ് B              ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി 
ഗ്രൂപ്പ് C &D         സോഷ്യല്‍ സയന്‍സ്‌  


ബോണസ്‌  (Categories eligible for Bonus Points)

  • കൃത്യനിര്‍വ്ൃവഹണത്തിനിടയില്‍ മരണമടഞ്ഞ ജവാന്‍മാരുടെ മക്കള്‍ക്ക്‌ (നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്കും ഈ ആനുകുല്ൃത്തിനര്‍ഹതയുണ്ട്‌) പോയിന്റ് 5 
  • ജവാന്‍മാരുടേയും എക്സ്‌ സര്‍വ്വീസുകാരുടേയും മക്കള്‍ക്ക്‌, (ആര്‍മി/നേവി/എയര്‍ഫോഴ്‌സ്‌ മുതലായവ മാത്രം) (നിയമപരമായി അവര്‍ ദത്തെടുത്ത മക്കള്‍ക്ക്‌ ) പോയിന്റ്  3 
  • എൻ സി സി (75% ശതമാനത്തില്‍ കുറയാത്ത ഹാജര്‍ ക്േഡറ്റിനുണ്ടെന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയിരിക്കണം)/ന്റ്റുഡരീറ്‌ പോലീസ്‌ കേഡറ്റുകള്‍ (G.O (No) 214/2012/Home dated 04/08/2012 വിവക്ഷിച്ച മാതിരി)/ സ്കാട്‌സ്‌ & ഗൈഡ്‌ (രാഷ്ര്രപതി പുരസ്ക്കാര്‍/രാജ്യപുരസ്ക്കാര്‍ നേടിയവര്‍ക്ക്‌ മാത്രം) പോയിന്റ്  2 
  • ഒരേ ഗ്രാമപഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍  പോയിന്റ് 2 
  • ഒരേ താലൂക്ക്‌  പോയിന്റ്  1 
  • ഗവ./എയ്ഡഡ്‌ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കുളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അതേ താലൂക്കിലെ മറ്റ്‌ സ്കൂളുകളില്‍ നല്‍കുന്ന ഗ്രേഡ്പോയിന്റ പോയിന്റ്  2 
  • SSLC/THSLC  പഠനം നടത്തിയ അദ്ദേഹം സ്കൂളിൽ അപേക്ഷിക്കുന്നവർ  പോയിന്റ് 5 
Minus Points
ആദ്യതവണ തന്നെ യോഗ്യതാപരീക്ഷ പാസാകാത്ത അപേക്ഷകരുടെ ആകെ ഗ്രേഡ്‌ പോയിന്റില്‍ നിന്നും ചാന്‍സ്‌ ഒന്നിന്‌ ഒരു പോയിന്റ്‌ എന്ന തരത്തില്‍ കുറവ്‌ ചെയ്യും. എന്നാല്‍ ആദ്യമായി എസ്‌.എസ്‌.എല്‍.സി എഴുതിയ വര്‍ഷം തന്നെ സേ (SAY) പരീക്ഷ എഴുതി വിജയിച്ച്‌ അപേക്ഷ നല്‍ കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മൈനസ്‌ പോയിന്റ്‌ ബാധകമല്ല.

പ്രസ്താവിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒന്നിലേറേ അപേക്ഷകര്‍ക്ക്‌ തുല്യപോയിന്റ്‌ ലഭിച്ചാല്‍ താഴെപ്പറയുന്ന മു൯ന്‍ഗണനാപ്രകാരം ട്ടെ ബ്രേക്ക്‌ ചെയ്ത്‌ അര്‍ഹത നിശ്ചയിക്കുന്നതാണ്‌.
1. തുല്യത വരുന്ന കോമ്പിനേഷന്‍ അപേക്ഷകര്‍ രേഖപ്പെടുത്തിയ മുന്‍ഗണന
2 വെയിറ്റേജിന്‌ കണക്കിലെടുത്ത വിഷയങ്ങളുടെ ഉയര്‍ന്ന ഗ്രേഡ്‌
3. ഇംഗ്ലീഷിന്റെ ഉയര്‍ന്ന ഗ്രേഡ്പോയിന്റ്‌
4 അപേക്ഷകന്റെ പ്രാദേശിക പശ്ചാത്തലം (ഒരേ ജില്ല, ഒരേ താലൂക്ക്‌, ഒരേ ഗ്രാമപഞ്ചായത്ത്‌, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്ലാത്ത ഗ്രാമപഞ്ചായത്ത്‌, ഒരേ സ്കൂള്‍)

ഇനിയും തുല്യനിലയില്‍ തുടര്‍ന്നാല്‍ എന്‍.ടി.എസ്‌.ഇ, കലാകായിക മത്സരങ്ങള്‍, സംസ്ഥാനതല പ്രവൃത്തിപരിചയളേള എന്നിവയിലെ മികവ്‌ താഴെ സൂിപ്പിക്കുന്ന മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതാണ്‌.



വീണ്ടും തുല്യനില തുടരന്നാല്‍ താഴെ സൂലിപ്പിക്കുന്ന അക്കാദമികേതര പ്രവര്‍ത്തനങ്ങളിലെ മികവിന്റെ മുന്‍ഗണനാക്രമത്തില്‍ പരിഗണിച്ല്‌ പ്രവേശന യോഗ്യത നിശ്ചയിക്കുന്നതാണ്‌.
  1. റെഡ്‌ക്രോസ്‌ പ്രവര്‍ത്തനങ്ങള്‍
  2. നേച്ചര്‍ക്ലബ്ബ്‌ /ഫോറസ്ട്രി ക്ലബ്ബ്‌ /സയന്‍സ്‌ ക്ലബ്ബ്‌/സോഷ്യല്‍ ക്ലബ്ബ്‌ ഡിബേറ്റിംഗ്‌ ക്ലബ്ബ്‌ /ഒറേറുറി ക്ലബ്ബ്‌ /ഫിലാറ്റലി ക്ലബ്ബ്‌ മാത്തമാറ്റിക്സ്‌ ക്ലബ്ബ്‌ /ഐ.ടി. ക്ലബ്ബ്‌ മുതലായവയിലെ പ്രവര്‍ത്തനങ്ങള്‍ (ക്ലബ്ബ്‌ കള്‍ക്ക്‌ ഒരേ മുന്‍ഗണനയായിരിക്കും)

അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കല്‍

അപേക്ഷകര്‍ക്ക്‌, അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ അഡ്മിഷന്‍ പോര്‍ട്ടലായ   www.vhscap.kerala.gov.in ല്‍ പരിശോധനയ്ക്ക്‌ ലഭിക്കുന്നതാണ്‌. അപേക്ഷകള്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതു മുതല്‍ അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കാം.

അപേക്ഷാവിവരങ്ങള്‍ പരിശോധിക്കുന്നതിന്‌ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ സൌകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്‌.

എല്ലാ അപേക്ഷകരും വെബ്സൈറ്റിലെ അപേക്ഷാ വിവരങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്‌. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍   ആവശ്യമായ തിരുത്തലുകള്‍ വരുത്തി എന്ന്‌ വെബ്സൈറ്റ്‌ പരിശോധിച്ച്‌ ഉറപ്പാക്കേണ്ടതുമാണ്‌. തെറ്റാത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രവേശനം മുന്നറിയിപ്പ് കൂടാതെ റദ്‌ ചെയ്യുന്നതാണ്.

അലോട്ട്‌മെന്റ്‌ പ്രക്രിയ

ട്രയല്‍ അലോട്ട്മെന്റ്‌ (Trial allotment) വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവിധ സ്‌കൂളുകളിലെ കോഴ്‌സുകളിലേയ്ക്ക്‌ പ്രവേശനം ലഭിക്കുന്നതിനുള്ള സാദ്ധ്യത മനസ്സിലാക്കുന്നതിനും, അലോട്ട്മെന്റിനെക്കൂറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനും, അവസാനഘട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനുമായി ആദ്യ അലോട്ടമെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ ഒരു ട്രയല്‍ അലോട്ട്മെന്റ്‌ നടത്തുന്നതും  ലിസ്റ്റ്  വെബ്സൈറ്റില്‍ (www.vhscap.kerala.gov.in) പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. 

അപേക്ഷാവിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത്‌ തിരുത്തുവാന്‍ അവസരം ഈ ഘട്ടത്തില്‍ നല്‍കുന്നതാണ്‌. തിരഞ്ഞെടുത്ത സ്‌കൂളുകളും കോഴ്‌സ്‌ സഹിതമുള്ള മാറ്റങ്ങളും ഈ ഘട്ടത്തില്‍ അനുവദിക്കുന്നതാണ്‌.


മുഖ്യഅലോട്ട്മെന്റുകള്‍ : 


ട്രയല്‍ അലോട്ട്‌മെന്റിനു ശേഷം മൂന്ന്‌ മുഖ്യ അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും. അലോട്ട്മെന്റ്‌ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഓരോ അലോട്ട്മെന്റിന്റെയും വിവരങ്ങള്‍  www.vhscap.kerala.gov.in ലഭിക്കുന്നതാണ്‌. ഹോം പേജില്‍ നിശ്ചിത സ്ഥാനത്ത്‌ അപേക്ഷാ നമ്പറും ജനന തീയതിയും ടൈപ്പ്‌ ചെയ്തതിന്‌ ശേഷം സബ്ദിറ്റ്‌ ബട്ടണ്‍ ക്ലിക്‌ ചെയ്താല്‍, അലോട്ട്മെന്റ്‌ വിവരങ്ങള്‍ കാണാം. അതുകൊണ്ടു 

അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടുണ്ടെങ്കില്‍ ലഭിച്ച സ്കൂള്‍, കോഴ്‌സ്‌ മുതലായ വിവരങ്ങള്‍ ആദ്യപേജില്‍ കാണാം. ഇതേ പേജിലെ അലോട്ട്‌മെന്റ്‌ സ്ലിപ് ‌ (Allotment Slip) എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്താല്‍ അപേക്ഷാവിവരങ്ങളും അലോട്ട്മെന്റ്‌ വിവരങ്ങള്‍ അടങ്ങിയ അലോട്ട്‌മെന്റ്‌ ലെറ്ററും (allotment letter ) കാണാം. 

അലോട്ട്മെന്റ്‌ ലെറ്ററിന്റെ പ്രിന്റ്‌ എടുത്ത്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുക്ളും നിശ്ചിത ഫീസുമായി അലോട്ട്മെന്റ്‌ ലഭിച്ച സ്കൂളില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഹാജരായാല്‍ പ്രവേശനം ലഭിക്കുന്നതാണ്‌.

അലോട്ട്‌മെന്റ്‌ ലഭിക്കാത്ത അപേക്ഷകര്‍ക്ക്‌ അപേക്ഷിച്ച ഓരോ സ്‌കൂളിലും ലഭിച്ച റാങ്കും, ആ സ്കൂളില്‍ ഓരോ വിഭാഗത്തിലും അവസാനം അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ത്ഥിയുടെ റാങ്കും, മറ്റു വിവരങ്ങളും വെബ്‌ സൈറ്റിൽ  ലഭിക്കും. കിട്ടാത്തവർ  കാത്തിരിക്കണം.

മലപ്പുറം ജില്ലയിലെ വേങ്ങര ഗവ.വി.എച്ച്‌.എസ്‌.എസ്‌ (ഗേള്‍സ്‌) സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക്‌ കൂടി (പ്രവേശനം അനുവദിച്ചിട്ടുണ്ട്.


സ്ഥിരപ്രവേശനം, താല്‍ക്കാലിക പ്രവേശനം

സ്ഥിരപ്രവേശനം: ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസ്‌ നല്‍കി നിശ്ചിത സമയത്തിനുള്ളില്‍ അലോട്ട്മെന്റ്‌ ലഭിച്ച സ്കൂളില്‍ സ്ഥിരപ്രവേശനം നേടണം. ഫീസടപ്പില്ലെ്കില്‍ ഈ സീറ്റുകളില്‍ അഡ്മിഷന്‍ നടന്നിട്ടില്ലാത്തതായി കണക്കാക്കുന്നതാണ്‌. ഈ വിദ്യാര്‍ത്ഥികള്‍ക്ക്‌ (പവേശനത്തിന്‌ പിന്നീട്‌ അവസരം ലഭിക്കുന്നതല്ല. സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളിലേയ്ക്ക്‌ അവകാശമുന്നയിക്കുവാ൯ അര്‍ഹതയില്ല.


താല്‍ക്കാലിക പ്രവേശനം: രണ്ടാമത്തെയോ അതില്‍താഴെയോ ഉള്ള ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികപ്രവേശനം നേടിയാല്‍ മതിയാകും. (പ്രവേശന യോഗ്യത തെളിയിക്കുവാനുള്ള രേഖകള്‍ സ്കൂള്‍ (പിന്‍സിപ്പലിന്‌ സമര്‍പ്പിക്കുമ്പോള്‍ താല്ക്കാലിക പ്രവേശനം ലഭിക്കുന്നതാണ്‌. താല്ക്കാലികപ്രവേശനം നേടുവാന്‍ ഫീസ്‌ അടയ്ക്കേണ്ടതില്ല. ഇവര്‍ക്ക്‌ അടുത്ത മുഖ്വ അലോട്ട്‌മെന്റിന്‌ മുമ്പായി, നിശ്ചിതസമയത്തിനുള്ളില്‍ നിലവിലുളള താല്‍പര്യമില്ലാത്ത ഉയര്‍ന്ന ഓപ്ഷനുകള്‍ (higher options) റദ്ദ്‌ ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും.

തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയിരുന്ന സ്‌കൂളില്‍നിന്നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്‌കൂളില്‍ നല്‍കി പ്രവേശനം നേടിയാല്‍ മതിയാകും. മുഖ്യഅലോട്ട്മെന്റുകള്‍ കഴിയുന്നതുവരെ ഇപ്രകാരം താല്ക്കാലിക അഡ്മിഷനില്‍ തുടരാം.

സ്ഥിരപ്രവേശനം / താല്ക്കാലിക പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ താഴെച്ചേർത്തിരിക്കുന്ന രേഖകളുടെ അസ്പല്‍ (Original) ) സ്‌കൂളില്‍ ഹാജരാക്കേണ്ടതാണ്‌.

  1. അലോട്ട്മെന്റ്‌ ലെററർ 
  2. എസ്‌.എസ്‌.എല്‍.സി ററി.എച്ച്‌.എസ്‌.എല്‍.സിറ്റ്‌ തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
  3. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്‌
  4. സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ 
  5. ഫീസ്‌ സാജന്യമുള്ള കുട്ടികളാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌ (എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ ജാതിസര്‍ട്ടിഫിക്കറ്റ്‌ മത്രം മതിയാകുന്നതാണ്‌)
  6. ബോണസ്മാര്‍ക്ക്‌ ലഭിപ്പിട്ടുണ്ടെകില്‍ ബോണസ്മാര്‍ക്കിന്‌ പരിഗണിക്കുന്നതിനായി അപേക്ഷ യോടൊപ്പം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുക്ളുടെ അസ്സല്‍
  7. പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോഗ്രാഫ്‌ (ഒന്ന്‌ )
More links

താഴ്‌ന്ന ഓപ്ഷനില്‍ താല്‍ക്കാ ലിക പ്രവേശനം ലഭിച്ചശേഷം (പ്രവേശനം സ്ഥിരപ്പെടുത്താന്‍ അഗ്രഹിക്കുന്നവരക്ക്‌ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കിക്കൊണ്ട്‌, ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടാം. അതിനായി ഉയര്‍ന്ന ഓപ്ഷന്‍/ഓപ്ഷനുകള്‍ റദ്ദ്‌ ലെയ്യുവാ൯ ആഗ്രഹിക്കുന്ന വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിക്കേണ്ടതാണ്‌. 

മുഖ്യഅലോട്ട്മെന്റ്‌ പ്രക്രിയയുടെ അവസാനം പട്ടികജാതി വിഭാഗക്കാരക്ക്‌ സംവരണം ചെയ്ത സീറ്റുകളില്‍ ബാക്കിയുള്ളവ പട്ടികവര്‍ഗക്കാര്‍ക്കും, നേരേതിരിച്ചും ലഭിക്കുന്നതാണ്‌.

പട്ടികജാതി /പട്ടികവരഗുത്തില്‍പെട്ട അപേക്ഷകര്‍ (്രയോജനപ്പെടുത്താത്ത സീറ്റുകളിലേയ്ക്ക്‌ മറ്റ്‌ അര്‍ഹസമുദായത്തില്‍പെട്ട അപേക്ഷകരെ തിരഞ്ഞെടുക്കും. ബാക്കിയുള്ളവ ജനറൽ  സീറ്റായി പരിഗണിക്കുന്നതാണ്‌.


സ്കൂള്‍ /കോഴ്‌സ്‌ മാറ്റം

മുഖ്യഅലോട്ട്മെന്റ്‌ പപരകിയയ്ക്കുശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. മുഖ്യഅലോട്ട്മെന്റ്‌ പ്രക്രിയ അവസാനിച്ചിട്ടും അപേക്ഷകന്‍ മുന്‍ഗണന നല്‍കിയ സ്‌കൂള്‍/കോഴ്‌സ്‌ കോമ്പിനേഷന്‍ ലഭിപ്പില്ലെങ്കില്‍ സ്കൂള്‍ മാറുത്തിനോ സ്‌കൂളിനുള്ളില്‍തന്നെ കോഴ്‌സ്‌ മാററത്തിനോ അപേക്ഷിക്കാം.


സപ്പിമെന്ററി അലോട്ട്‌മെന്റ്‌

  • മൂന്ന്‌ അലോട്ട്‌മെന്റുകളടങ്ങുന്ന മുഖ്യഅലോട്ട്‌മെന്റ്‌ പ്രക്രിയയ്ക്കുശേഷം മുഖ്യഅലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കൂള്‍ /കോഴ്‌സ്‌ മാറ്റങ്ങള്‍ അനുവദിക്കുന്നതാണ്‌. തുടര്‍ന്നുണ്ടാകുന്ന ഒഴിവുള്ള സീറ്റുകളിലേക്ക്‌ സപ്പിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും. സപ്പിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പ്‌ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.
  • അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഉള്‍പ്പെടാത്ത, എല്ലാ വിഭാഗത്തിലും ഉള്ള വിദ്യാര്‍ത്ഥികള്‍, സപ്പിമെന്ററി അലോട്ട്‌ മെന്റുകളിലേക്ക്‌ പരിഗണിക്കല്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കേണ്ടതുണ്ട്‌. അപേക്ഷാ പുതുക്കാതെ ഇരുന്നാൽ അലോട്ട്മെന്റ് പരിഗണിക്കുകയില്ല. അപേക്ഷ പുതുക്കുന്ന അതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും മാറ്റി നൽകാം. എന്നാൽ സ്ഥിര പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾ ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ പാടുള്ളതല്ല.
  • നേരത്തെ അപേക്ഷിക്കാതിരുന്നവര്‍ക്കും സപ്പിമെന്ററി അലോട്ട്മെന്റിനറുവേണ്ടി അപേക്ഷ നല്‍കാം. 2021 എസ്‌.എസ്‌.എല്‍.സി സേ (SSLC SAY)) പരീക്ഷയിലൂടെ യോഗ്യരാകുന്ന വിദ്യാര്‍ത്ഥികളേയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക.
  • ഒഴിവുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സീറ്റുകളിലേക്ക്‌ ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ്‌ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്ററി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്‌.
  • ഫീഷറീസ്‌ സ്‌കൂളുകളില്‍ മത്ത്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്രിട്ടുള്ള സീറ്റുകളിലേയ്ക്ക്‌ ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ്‌ അപേക്ഷ സമ൪പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്റെറി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്‌.
  • സപ്ലിമെന്ററി അലോട്ടുമെന്റിനുവേണ്ടി തയ്യാറാക്കുന്ന പുതിയ റാങ്ക്ലിസ്റ്റ്‌ അനുസരിച്ച്‌ ഈ അപേക്ഷകരെ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്‌.
  • അപേക്ഷകരുള്ളപക്ഷം സപ്പിമെന്ററി അലോട്ട്മെന്റുകള്‍ക്കു ശേഷം ഒരിക്കല്‍ കൂടി സ്കൂള്‍/കോഴ്‌സ്‌ മാറ്റം അനുവദിക്കുന്നതാണ്‌.

കേരളത്തിലെ ഏത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേയ്ക്കും   പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു കാരണവശാലും നൽകാൻ പാടില്ല



പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.

വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.

ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.




സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ്  പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.

ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.

ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷക്കണം
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.

അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.

മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെഅലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.

ബാച്ചും എണ്ണവും

ഓരോ ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) സ്കൂളിലും ഒരു ബാച്ചില്‍ 30 കുട്ടികള്‍ക്ക്‌ വീതമാണ്‌ പ്രവേശനം നല്‍കുക. ഓരോ സ്കില്‍ ബാച്ലും നിലനില്‍ക്കുന്നതിന്‌ ഏറ്റവും കുറഞ്ഞത്‌ 15 വിദ്യാര്‍ത്ഥികള്‍ എങ്കിലും പ്രവേശനം നേടേണ്ടതാണ്‌. ഈ നിബന്ധന പാലിക്കപ്പെടാത്ത ബാച്ചുകള്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര തീരുമാനത്തിന്‌ വിധേയമായി പുനഃക്രമീകരിക്കുന്നതാണ്‌.

ഫീസ്‌ ഘടന
ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ഫീസ്‌ സംബന്ധിച്ച വിശദാംശങ്ങള്‍


  • സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി,പട്ടികവര്‍റ്ഗ) (0/1) വിഭാഗ ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി, ബന്ധപ്പെട്ട തഹസീല്‍തദാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസിളവിന്‌ അര്‍ഹത ഉണ്ടായിരിക്കും.
  • കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി ഫീസിളവിന്‌ അര്‍ഹത ഉണ്ടായിരിക്കും. എന്നാല്‍ ഇപ്രകാരം ഫീസിളവ്‌ ലഭിക്കുന്നതിന്‌ അവര്‍ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസറില്‍ നിന്നോ ഒറ്റ്‌ ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥരില്‍നിന്നോ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌.
  • ഫിഷര്‍മെന്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസിളവിന്‌ അര്‍ഹത ഉണ്ടായിരിക്കും. (സ.ഉ (എം.എസ്‌) നമ്പര 47/14/൭.തദു.വ തീയതി 2014 ജൂണ്‍ 9 നുള്ള സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരമുള്ള പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 1
  • ഫീസ്‌, പി.ടി.എ.ഫണ്ട്‌ : ഫീസ്‌, പി.റ്റി.എ ഫണ്ട്‌ എന്നീ ഇനങ്ങളില്‍ നല്‍കുന്ന തുകയ്ക്ക്‌ രസീത്‌ കൈപ്പറ്റേണ്ടതാണ്‌. പിറ്റി.എ. ഫണ്ട്‌ പിരിവ്‌, പി.റ്റി.എ. (പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട നിലവിലുള്ള സര്‍ക്കാര ഉത്തരവിന്‌ വിധേയമായിരിക്കും. സ.ഉ (കയ്യെഴുത്ത്‌) നമ്പര്‍ 126/2007/പൊ.വി.വ തീയതി 25/05/2007.
  • ഈ ഉത്തരവനുസരിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്‌കൂളുകളിലെ പി.ടി.എ അംഗത്വം എല്ലാ രക്ഷിതാക്കള്‍ക്കും വര്‍ഷം തോറും നിര്‍ബന്ധമാണ്‌. അംഗത്വഫീസ്‌ 100 രൂപയാണ്‌. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഉത്തരവിലെ നിര്‍ദ്ദേശം കാണറദുക) എന്നീ വിഭാഗത്തില്‍പെട്ട വിദ്യാരത്ഥികളുടെ രക്ഷിതാക്കള്‍ക്ക്‌ അംഗത്വഫീസ്‌ നിര്‍ബന്ധമില്ല. മേല്‍പറഞ്ഞിട്ടുള്ള അംഗത്വ ഫീസും സര്‍ക്കാര്‍ നിയപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും അല്ലാതെ മറ്റൊരു ഫീസും ഒടുക്കുവാന്‍ രക്ഷിതാക്കള്‍ ബാദ്ധ്യസ്ഥരല്ലെന്നും അവരെ അതിന്‌ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌.
  • മുന്‍ വര്‍ഷത്തെ മൂന്നാം ടേമിലെ പി.ടി.എ ജനറല്‍ ബോഡി യോഗം തീരുമാനിക്കുകയാണെങില്‍ സ്കൂളിലെ നടപ്പ്‌ അക്കാദമിക വര്‍ഷത്തെ പ്രത്യേകം നിര്‍വചിക്കപ്പെടിട്ടുള്ള അക്കാദമിക്‌ ആവശ്യങ്ങള്‍ക്കായി വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരമാവധി 400 രൂപ വിദ്യാര്‍ത്ഥി / രക്ഷിതാവില്‍ നിന്ന്‌ ഫണ്ട്‌ ശേഖരിക്കാവുന്നതാണ്‌. ഒരു രക്ഷിതാവിനേയും ടി തുക കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകള്‍ക്ക്‌ / മകന്‌ സ്‌കൂള്‍ പ്രവേശനം നിഷേധിക്കുകയോ ലെയ്യാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചറുതെല (പിന്‍സിപ്പലിനാണ്‌.
  • 400 രൂപ നിരക്കില്‍ പി.ടി.എ ഫണ്ട്‌ കൊടുക്കുവാന്‍ ഏതെങ്കിലും രക്ഷിതാവിനെ നിര്‍ബന്ധിച്ചതായോ ടി തുക നല്‍കിയില്ലെങ്കില്‍ പ്രവേശനം നിഷേധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായോ പരാതി ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ പ്രത്യേകം (ശദ്ധിക്കേണ്ടതാണ്‌.
  • സ്‌കൂള്‍ ഫീസ്‌, പി.ടി.എ ഫണ്ട്‌ തുടങ്ങിയവ അടപച്ചുകഴിഞ്ഞാല്‍ സ്‌കൂളധികൃതരില്‍ നിന്നും രസീതുകള്‍ ചോദിച്ചു വാങ്ങേണ്ടതാണ്‌. പി.ടി.എ ഫണ്ട്‌ നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്‌.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

എസ്‌.സി/എസ്‌.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ലഭ്യമാക്കുന്നതാണ്‌.

BPL സ്കോളർഷിപ് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന വി.എച്ച്‌.എസ്‌.ഇ വിദ്യാര്‍ത്ഥിക ള്‍ക്ക്‌ (ആകെ 1000 പേര്‍ക്കു) ഒരു വര്‍ഷം 5000 രൂപ നിരക്കില്‍ മെരിറ്റ്‌ - കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുണ്ടായിരിക്കും.

ശാരീരിക വൈകല്യമുള്ള  കുട്ടികൾക്ക്  സാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കും.

പൊതുപരീക്ഷ

പരീക്ഷകള്‍ കണ്ടിന്യുവസ്‌ ഇവാലുവേഷന്‍ ആന്റ്‌ ഗ്രേഡിംഗ്‌ സ്‌കീമിലാണ്‌ നടത്തപ്പെടുന്നത്‌.

ഒന്നാം വര്‍ഷ സ്‌കോറുകളും രണ്ടാം വര്‍ഷ സ്‌കോറുകളും ചേര്‍ത്താണ്‌ അന്തിമ സ്‌കോര്‍ നിശ്ചയിക്കുന്നത്‌. എന്നാല്‍ വൊക്കേഷണല്‍ നിപുണതാ മൂല്യനിര്‍ണ്ണയത്തിന്‌ മിനിമം യോഗ്യത നേടിയിരിക്കേണ്ടതാണ്‌. പ്രസ്തുത മിനിമം സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിന്‌ അര്‍ഹരായിരിക്കും.

സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ രണ്ട്‌ വരഷ കോഴ്‌സ്‌ പൂരത്തിയാക്കിയവ൪ക്കുമാത്രമേ നല്‍കുകയുള്ളൂ.

വിഭിന്നശേഷിയുള്ളവര്‍ക്കുള്ള 98030800 (Differently Abled) അന്ധര്‍, ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്പ്യമുള്ളവര്‍, പഠന വൈകല്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌, വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയ്ക്ക്‌ നിയമപ്രകാരമുള്ള ഇളവുകള്‍ക്ക്‌ അരഹതയുണ്ടായിരിക്കും.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍


ഓണ്‍ ദ ജോബ്‌ ട്രെയിനിംഗ്‌- വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കുന്ന തൊഴിലിനോട്‌ ആഭിമുഖ്യം വളര്‍ത്തുന്നതിനും തൊഴില്‍ സ്ഥാപനങ്ങളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനവസരമൊരുക്കുന്നതിനും ഉതകുന്ന പരിശീലന പരിപാടിയാണ്‌ ഓണ്‍ ദ ജോബ്‌ ട്രെയിനിംഗ്‌. ഓരോ വിദ്യാര്‍ത്ഥിയും പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീശീലനം നേടുന്നു. പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ നിശ്ചിത കാലയളവില്‍ ഓണ്‍ ദ ജോബ്‌ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്‌.

സ്കില്‍ എക്സ്പോകള്‍ : തൊഴിലധിഷ്ഠിത വിദ്യാദ്യാസത്തിന്‌ കൂടുതല്‍ പ്രചാരം നല്‍കുന്നതിനും സമൂഹത്തിലേക്ക്‌ ഇത്‌ സംബന്ധിച്ച അറിവ്‌ എത്തിക്കുന്നതിനും സ്കൂള്‍തലത്തിലും മേഖലാ, സംസ്ഥാനതലങ്ങളി ലും സ്കില്‍ എക്സ്പോകള്‍ നടത്തുന്നതാണ്‌.

NSS : വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനത്തിനും, സേവനമനോഭാവം വളരത്തുന്നതിനുമായി നാഷണല്‍ സര്‍വ്വീസ്‌ സ്‌കീമിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നതാണ്‌.

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ: വിദ്യാര്‍ത്ഥികളില്‍ തൊഴിലവസരങ്ങളെക്കുറിച്ചും തുടര്‍ പഠന സാധ്യതകളെക്കുറിച്പും അവബോധം സൃഷ്ടിക്കുന്നതിനും മാനസികമായി സുസജ്ജരാക്കുന്നതിനും വേണ്ടി എല്ലാ എച്ച്‌.എസ്‌.എസ്‌ (വി) സ്‌കൂളുകളിലും  കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ പ്രവരത്തിച്ചുവരുന്നു.

വിദ്യാര്‍ത്ഥി പ്രവേശനം നേടുന്ന തീയതി മുതലുള്ള ഹാജര്‍ പരീക്ഷാ രജിസ്‌ട്രേഷനു വേണ്ടി കണക്കാക്കുന്നതാണ്‌. പരീക്ഷ എഴുതുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഹാജര്‍ 80% ആണ്‌. 30% വരെ ഹാജര്‍ കുറവുള്ളവര്‍ക്ക്‌ പരീക്ഷ എഴുതുന്നതിനുള്ള ഇളവ്‌ നല്‍കുന്നതിലേയ്കായി 50 രൂപ ഫീസൊടുക്കി മതിയായ രേഖകള്‍ സഹിതം അതാത്‌ റീജണല്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ക്ക്‌ അപേക്ഷ നനല്‍കേണ്ടതും ആയതിലെ തീരുമാനമനുസരിച്ച്‌ തുടരനടപടികള്‍ കൈക്കൊള്ളുന്നതുമാണ്‌.


തുടരച്ചയായി 15 പ്രവൃത്തിദിവസങ്ങള്‍ ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഹാജരാകാതിരുന്നാല്‍ ആ വിദ്യാര്‍ത്ഥിയെ നിയമപ്രകാരം സ്‌കൂള്‍രേഖകളില്‍ നിന്നും നീക്കം ലെയ്യുന്നതാണ്‌. എന്നാല്‍ 50 രൂപ പുന:പ്രവേശന ഫീസായി അടച്ച ചെ ല്ലാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സ്വീകരിച്ച്‌, മേഖലാ അസി. ഡയറക്ടറുടെ അനുമതിയോടെ, വിദ്യാര്‍ത്ഥിക്ക്‌ പുന:പ്രവേശനം നല്‍കുന്നതാണ്‌.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق