ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ നടന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

 ഈ വർഷത്തെ സംസ്ഥാന തല അദ്ധ്യാപകദിനാഘോഷം കണ്ണൂരിൽ നടത്തും.

TTI കലോത്സവം സെപ്തംബർ 3നും 5നും ഇടയിൽ കണ്ണൂരിൽ നടത്തും.

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് കോട്ടയം ആതിഥ്യമരുളും.

സംസ്ഥാന ശാസ്ത്രോത്സവം നവംബറിൽ എറണാകുളത്ത് നടക്കും.

സംസ്ഥാന കായികമേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും.

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനമോ ജനുവരിയിലോ കോഴിക്കോട് വച്ച് നടത്തും.

===================================

PTA - SMC രൂപീകരണം സംബന്ധിച്ച സർക്കുലർ ഉടൻ DGE പുറത്തിറക്കും.

സ്കൂൾ അച്ചടക്ക സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.

മൊബൈൽ ഫോൺ ഉപയോഗം ഓൺലൈൻ ക്ലാസിന് മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും.

മിക്സഡ് സ്കൂൾ സംബന്ധിച്ച് ഏതെങ്കിലും ഏജൻസികളുടെ നിർദേശം അതേപടി നടപ്പാക്കില്ല. PTA യും ലോക്കൽ ബോഡിയും അംഗീകരിച്ചു നൽകുന്ന ശുപാർശകൾ വിലയിരുത്തിയ ശേഷം മാത്രമാകും വിദ്യാഭ്യാസ വകുപ്പ് തീരുമാനം.

അദ്ധ്യയന സമയത്ത് സ്കൂളുകളിൽ യാതൊരു കാരണവശാലും മറ്റ് പരിപാടികൾ അനുവദിക്കില്ല.

Uniform കാര്യത്തിലും സർക്കാരിന് നിർബന്ധമില്ല. 8-)o ക്ലാസിന് യൂണിഫോം നൽകുന്ന കാര്യം ആലോചിക്കും.

കോഷൻ ഡിപ്പോസിറ്റ് ഈ വർഷം വർധിപ്പിക്കില്ല.

സ്റ്റഡി ടൂറിന് മാർഗരേഖ പുറത്തിറക്കും.

പാഠപുസ്തക ബാധ്യത സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും.

ഹയർ സെക്കൻഡറിക്ക് Quarterly Examination പരിഗണിക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് മാസ്റ്റർ ടൈംടേബിൾ ഏർപ്പെടുത്തും.

ഈ വർഷത്തെ സതേൺ ഇന്ത്യ സയൻസ് ഫെസ്റ്റിന് കേരളം ആതിഥ്യമരുളും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment