രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ ത്വരിതപ്പെടുത്തുവാൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ അവർ പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സേവനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ എസ്. വിജയകുമാർ, ഡെപ്യൂട്ടി ഡയറക്ടറായ അനിൽകുമാർ ടി.വി., ഡോ. മിനി ഇ.ആർ., അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ.എസ്., പി.ടി.എ. പ്രസിഡന്റ് എം.മണികണ്ഠൻ, പ്രിൻസിപ്പൽ സജൻ. എസ്. ബെനിസൺ, എച്ച്.എം. ജോസ്.പി.ജെ., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ജോട്ടില ജോയ്‌സ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോർഡിനേറ്റർ എ.എം.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്ക്യൂഎഫ് കോഴ്സ്: സ്‌കിൽ ഡേ പദ്ധതിക്കു തുടക്കം
പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻഎസ്ക്യൂഎഫ് കോഴ്‌സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്‌സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്‌കിൽ ഡേ’. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മണക്കാട് ഗവ. ഗേൾസ് വി.എച്ച്.എസ്. സ്‌കൂളിൽ നിർവഹിച്ചു.