വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനം ചുരുക്കി

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനങ്ങൾ അഞ്ചായി ചുരുക്കി. നിലവിൽ ശനിയാഴ്ച അടക്കം ആഴ്ചയിൽ 6 ദിവസമാണ് പ്രവർത്തിദിനം. ശനിയാഴ്ച പ്രവൃത്തിദിവസമായി തുടരുന്ന ഏക വിഭാഗം വൊക്കേഷണൽ ഹയർ സെക്കന്ററി മാത്രമാണ്.

പൊതുവിദ്യാലയങ്ങളിൽ നിലവിൽ ആറ് പ്രവൃത്തി ദിവസങ്ങൾ കോഴ്സിന്റെ ഭാഗമായി നിൽക്കുന്നത് വിദ്യാർത്ഥികളിൽ കടുത്ത പഠനഭാരവും മാനസിക സംഘർഷവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ കലാ-കായിക പുതുക്കിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സമയക്കുറവിനും കാരണമാകുന്നു.

വി.എച്ച്.എസ്.ഇ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (NSQF) കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ആഴ്ചയിൽ 6 ദിവസം ക്ലാസ്സ് നടന്നു വരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും നിലവിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ ആകെ പഠന സമയത്തിൽ ആഴ്ചതോറും വന്നിട്ടുള്ള കുറവ് പരിഗണിച്ചും പിരീയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായിത്തന്നെ നിലനിർത്തിക്കൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ അദ്ധ്യയന ദിനം ആഴ്ചയിൽ 5 ദിവസമായി പരിമിതപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment