ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം: ഉത്തരവിറങ്ങി
ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എൽസി 2023, പരീക്ഷകൾക്ക് ഉത്തരവ് ബാധകമാണ്.