പ്ലസ്ടുവിന് ശേഷം ഐഐടിയിൽ പഠിക്കാം നിരവധി കോഴ്സുകൾ, വിശദാംശങ്ങളിങ്ങനെ...

എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും പുറമേ സയൻസ്, ഇക്കണോമിക്സ്, ഡിസൈൻ തുടങ്ങിയ വിഷയങ്ങളും ഐഐടികളിൽ പഠിക്കാം. ഐഐടി-ബോംബെ നടത്തുന്ന യുസീഡ് (Undergraduate Common Entrance Exam for Design) വഴിയാണ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം. സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് ജെഇഇ അഡ്വാൻസ്ഡ്‌ യോഗ്യത വേണം.

ബി.ഡിസ് (ബാച്‌ല‍‍‍ർ ഇൻ ഡിസൈൻ) ബോംബെ, ഗുവാഹത്തി, ഹൈദരാബാദ്, ജബൽപുർ ഐഐടികളിലുണ്ട്. ഐഐടി ബോംബെയിൽ ഇന്റഗ്രേറ്റഡ് ബി.ഡിസ് - എം.ഡിസ് പ്രോഗ്രാമുമുണ്ട്.

വിവിധ ഐഐടികളിലുള്ള മറ്റു പ്രോഗ്രാമുകൾ:

ഐഐടി മദ്രാസ്: ബിഎസ് & എംഎസ് ഡ്യുവൽ ഡിഗ്രി (ബയളോജിക്കൽ സയൻസസ്, ഫിസിക്സ്)

ഐടി ബോംബെ: ബിഎസ് / 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കെമിസ്ട്രി, ബിഎസ് ഇക്കണോമിക്സ്, ബിഎസ് മാത്‌സ്

ഐഐടി ഖരഗ്പുർ: ബിഎസ് / 5 വർഷ എംഎസ്‌സി കെമിസ്ട്രി, 5 വർഷ എംഎസ്‌സി എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ്, ബിഎസ് അപ്ലൈഡ് ജിയോഫിസിക്സ്, ബിഎസ് / ബിഎസ്-എംഎസ് (ഇക്കണോമിക്സ് / മാത്‌സ് & കംപ്യൂട്ടിങ് / സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ സയൻസ് / ഫിസിക്സ്)

ഐഐടി കാൺപുർ: ബിഎസ്-എംഎസ് (ഇക്കണോമിക്സ്, എർത്ത് സയൻസസ്), ബിഎസ് കെമിസ്ട്രി, ബിഎസ് / എംഎസ്‌സി ഫിസിക്സ്, ബിഎസ് / ബിഎസ്-എംഎസ് (മാത്‌സ് & സയന്റിഫിക് കംപ്യൂട്ടിങ് / സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ സയൻസ്)

ഐഐടി റൂർക്കി: ബിഎസ്-എംഎസ് (മാത്‌സ് & കംപ്യൂട്ടിങ് / കെമിക്കൽ സയൻസസ് / ഫിസിക്സ് / ഇക്കണോമിക്സ്)

ഐഐടി ജോധ്പുർ: ബിഎസ് (കെമിസ്ട്രി / ഫിസിക്സ്)

ഐഐടി പട്ന: ബിഎസ് (മാത്‌സ് & കംപ്യൂട്ടിങ്)

ഐഐടി മദ്രാസിലെ ബിഎസ്‌സി പ്രോഗ്രാമിങ് & ഡേറ്റാ സയൻസ് ഓൺലൈൻ പ്രോഗ്രാമിനു പ്രായപരിധിയില്ല.. നാലാഴ്ചത്തെ ഓൺലൈൻ പരിശീലനവും തുടർന്നുള്ള പരീക്ഷയും വിജയകരമെങ്കിൽ പ്രവേശനം ലഭിക്കും. ജെഇഇ ആവശ്യമില്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment