Jeevan Raksha Scheme (Revised GPAIS)
ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.
ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്
ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
GPAIS - ജീവൻ രക്ഷാ പദ്ധതി
പഴയത്
ജനുവരി to മാർച്ച് = (500/12) x 3 = 125
ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്.
പുതിയത്
ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750
ഇനി അടക്കാൻ ഉള്ളത് 750-375 = 375
375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം
ജീവൻ രക്ഷാ പദ്ധതി GPAI Scheme New Premium Entry in Spark
Salary Matters - Changes in the Month-Menu വിലെ Deductions - Add Deduction to All എന്നത് Select ചെയ്ത്
Select Office:-
DDO:-
Recovery Item = "GPAI Scheme New"
Select an option:- Bill Wise or Designation Wise
Bill Type:-
Recovery Amount:-375
From Date:- 01/02/2023
To Date:- 28/02/2023
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും