ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ..... ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ  സ്കൂളിൽ എത്തുകയും, 9.15 ന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്.
  • എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും,ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക.
  • വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം.
  • ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ  അതത് ദിവസത്തേതാണെന്ന്  ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക.
  • ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റെത് എന്ന് ഉറപ്പു വരുത്തി 9.30നു കുട്ടിക്ക് നൽകുക.ചോദ്യ പേപ്പർ കോഡ് എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുക. 
  • എല്ലാ പരീക്ഷയ്ക്കും  Cool off time 9.30 മുതൽ 9.45  മണി വരെയാണ്.
  • 9.45 മണിമുതൽ കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സമയമാണ്.
  • പരീക്ഷ സമയം മുഴുവൻ കുട്ടിയെ എഴുതാൻ അനുവദിക്കുക.
  • അഡീഷണൽ ഷീറ്റ് ആവശ്യമുള്ള കുട്ടിക്ക് കുട്ടിയുടെ ഇരിപ്പിടത്തിലേക്ക് കൊണ്ട് പോയി കൊടുക്കുക. അഡീഷണൽ ഷീറ്റിൻ്റെ എണ്ണം തന്നിട്ടുള്ള ഫോമിൽ കൃത്യമായി രേഖപ്പെടുത്തുക.ആവശ്യത്തിലധികം അഡിഷണൽ ഷീറ്റുകൾ ഒപ്പ് വയ്ക്കുന്നത് ഒഴിവാക്കുക.
  • അഡീഷണൽ ഷീറ്റിൽ monogram ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
  • Long bell അടിച്ചതിന് ശേഷം പേപ്പർ തുന്നി കെട്ടാൻ ആവശ്യപ്പെടുക.
  • അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ രേഖപ്പെടുത്താൻ കുട്ടികളെ ഓർമിപ്പിക്കുക.
  • എഴുതി കഴിഞ്ഞ ബാക്കി ഭാഗം വരച്ച ശേഷം ഇൻവിജിലേറ്റർ ഒപ്പ് വെക്കുക
  • റൂമിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികളുടെയും ഉത്തര കടലാസ് കിട്ടിയതിനു ശേഷം മാത്രം കുട്ടികളെ പുറത്ത് വിടുക.
  • അവസാന പേജിൽ മോണോ ഗ്രാം വെക്കുകയും രജിസ്റ്റർ നമ്പർ ക്രമത്തിൽ എല്ലാ ഉത്തരക്കടലാസുകളും ചീഫിനെ ഏൽപ്പിക്കുകയും ചെയ്യുക.
  • ക്ലാസ്സ് റൂമിൽ അഡീഷണൽ ഷീറ്റുകൾ മറന്നുവച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
  • മൊബൈൽ ഫോൺ(സ്വിച്ച്ഓഫ് ആക്കി പോലും കൊണ്ട് പോകാൻ പാടില്ല ), മാഗസിൻസ്, പത്രം  ഇതൊന്നും exam റൂമിൽ കൊണ്ടു പോകരുത്. 
  • എല്ലാം കൃത്യമായി ചെയ്തു എന്ന്  check ചെയ്തിട്ട് മാത്രം  ഡെപ്യൂട്ടിമാരെയും ചീഫിനെയും answer സ്ക്രിപ്റ്റ്സ് ഏൽപ്പിക്കുക
  • കുട്ടികളുടെ answer scripts ന്റെ അവസാന പേജിൽ തന്നെയാണ് sign & മോണോഗ്രാം എന്നുറപ്പു വരുത്തിയതിനു  ശേഷം മാത്രം അവ  ചീഫ് നെയോ ഡെപ്യൂട്ടിമാരെയോ ഏൽപ്പിക്കുക
  • ബാർ കോഡ് ഷീറ്റ് ഉള്ള പരീക്ഷ ദിവസങ്ങളിൽ ബാർ കോഡ് പേപ്പറിൽ ഒപ്പ് പതിച്ചാൽ മാത്രം മതി. ഈ പേപ്പറുകളിൽ മോണോഗ്രാം പതിക്കാൻ പാടില്ല.അത് പോലെ തന്നെ പേപ്പർ തിരികെ ഏൽപ്പിക്കുമ്പോഴും അവസാന പേജിൽ മോണോഗ്രാം പതിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment