المشاركات

ഈ വർഷം 205 അധ്യയന ദിനങ്ങൾ: മാർച്ച് 31ന് സ്കൂൾ അടയ്ക്കും.

സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു.  മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. 

ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനം ഒഴിവാക്കി. മാർച്ച്‌ 31ന് സ്കൂൾ അടയ്ക്കും.

 ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. പുതിയ തീരുമാനപ്രകാരം അക്കാദമി കലണ്ടർ പരിഷ്കരിക്കും. 

പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق