Posts

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും: സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഅലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക്ശേ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment