Posts

അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി: സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

 സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്കും സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർക്കും ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി 2023 പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം ആറുലക്ഷം രൂപയിൽ കുറവുള്ള, സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർ, സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർ എന്നിവരാണ് അപേക്ഷിക്കാൻ അർഹർ. അപേക്ഷാഫോമും നിബന്ധനകളും http://nftwkerala.org യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം ജൂലൈ 30നു മുമ്പ് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ഓഫീസിൽ ലഭ്യമാക്കണമെന്നു സെക്രട്ടറി അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment